1 GBP =99.20INR                       

BREAKING NEWS

ഉത്രയെ കൊന്നത് പെണ്‍മൂര്‍ഖനെ ഉപയോഗിച്ച്; ഞാന്‍ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ അവന്‍ ആ കൊച്ചിനെ കൊന്നത് എന്നു പറഞ്ഞു സുരേഷ്; ഉത്രയെ കടിച്ച മൂര്‍ഖന്റെ ചിത്രങ്ങള്‍ കോടതിയില്‍ തിരിച്ചറിഞ്ഞു; മുട്ടയിട്ട പെണ്‍മൂര്‍ഖനാണെന്ന് വിശദീകരണവും; എലിയെ പിടിക്കാനെന്ന് സുരാജ് പറഞ്ഞപ്പോള്‍ വിശ്വസിച്ചെന്നും മാപ്പുസാക്ഷിയുടെ മൊഴി

Britishmalayali
kz´wteJI³

കൊല്ലം: ഉത്ര വധക്കേസിലെ വിചാരണാ നടപടികള്‍ പുരോഗമിക്കുമ്പോള്‍ മുഖ്യപ്രതി സൂരജിനെ വെട്ടിലാക്കി മാപ്പുസാക്ഷിയുടെ നിര്‍മ്മായകമായ മൊഴി. ഉത്രയെ കൊന്നത് താന്‍നല്‍കിയ പെണ്‍മൂര്‍ഖനെ ഉപയോഗിച്ചാണെന്ന് സാക്ഷിയും പാമ്പുപിടിത്തക്കാരനുമായ ചാവരുകാവ് സുരേഷ് കോടതിയില്‍ മൊഴി നല്‍കി. ഉത്ര വധക്കേസില്‍ സുരേഷിന്റെ സാക്ഷിവിസ്താരം കൊല്ലം ആറാംനമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ഒന്‍പതിന് ഉത്രയുടെ അച്ഛന്‍ വിജയസേനന്‍, സഹോദരന്‍ വിഷു എന്നിവരെ വിസ്തരിക്കും.

സൂരജിന് ആദ്യം കൈമാറിയ അണലിയെ ഊഴായിക്കോടുനിന്ന് പിടിച്ചതാണെന്ന് സുരേഷ് മൊഴിനല്‍കി. ഇതിന്റെ വീഡിയോയും ഹാജരാക്കിയിരുന്നു. രണ്ടാമത് നല്‍കിയ മൂര്‍ഖനെ ആലംകോടുനിന്ന് പിടിക്കുന്ന വീഡിയോയുള്‍പ്പെടെയുള്ള തെളിവുകളും സൂരജ് പാമ്പിനെ കൈകാര്യം ചെയ്യുന്ന വീഡിയോയും സുരേഷ് തിരിച്ചറിഞ്ഞു. ഉത്രയുടെ വീട്ടില്‍ തല്ലിക്കൊന്ന മൂര്‍ഖന്റെ ഫോട്ടോ സുരേഷിന് കാണിച്ചുകൊടുത്തു. അപ്പോഴാണ് ഇത് താന്‍ നല്‍കിയ മുട്ടയിട്ട പെണ്‍മൂര്‍ഖന്‍ തന്നെയാണെന്ന് സുരേഷ് മൊഴിനല്‍കിയത്. ആലംകോടുനിന്നുപിടിച്ച പാമ്പ് 12 മുട്ടയിട്ടിരുന്നു. അതിന്റെ വാലും വയറും തിരിച്ചറിയാനാകുമെന്ന് സുരേഷ് പറഞ്ഞു.

താന്‍ പാമ്പിനെ കൊടുത്തതുകൊണ്ടാണ് സൂരജ് കൃത്യം നടത്തിയത്. അതിനാല്‍ താനും കുറ്റക്കാരനാകുമെന്ന് സുരേഷ് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി നല്‍കി. കൃഷിയിടത്തില്‍ എലിയെ പിടിക്കാന്‍ ആരും അണലിയെ വാങ്ങാറില്ലല്ലോ എന്നചോദ്യത്തിന് സൂരജ് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരുകാര്യം ആദ്യമായി കേട്ടതെന്നും സുരേഷ് കോടതിയില്‍ പറഞ്ഞു. വിസ്താരം പൂര്‍ത്തിയായതോടെ ഇയാളെ ജയിലിലേക്ക് അയച്ചു.

വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് എടുത്ത മൂന്നു കേസില്‍ ഒന്നിന്റെ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ വധക്കേസിലെ മാപ്പ് സാക്ഷിക്ക് ഉടന്‍ ജയില്‍ നിന്നു പുറത്തിറങ്ങാനാകില്ല. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്, കെ.ഗോപിഷ് കുമാര്‍, സി.എസ്.സുനില്‍ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അജിത്പ്രഭാവ്, എ.അശോക് കുമാര്‍, ജിത്തു എസ്.നായര്‍, ബ്രിജേന്ദ്രലാല്‍ എന്നിവരും ഹാജരായി.

ഉത്രയുടെ പിതാവ് വിജയസേനന്‍, സഹോദരന്‍ വിഷു എന്നിവരെ അടുത്ത ബുധനാഴ്ച്ച വിസ്തരിക്കും. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സൂരജിന്റെ കുടുംബാംഗങ്ങള്‍ പ്രതിയായിട്ടുള്ള ഗാര്‍ഹിക പീഡന കേസിന്റെ കുറ്റപത്രവും കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് തയാറാക്കി വരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category