1 GBP =99.20INR                       

BREAKING NEWS

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വസതികള്‍ക്ക് പുറമേ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും ഇഡി റെയ്ഡ്; സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും പണമിടപാട് സംബന്ധിച്ച വിവരങ്ങളും നേതാക്കളില്‍ നിന്നും ചോദിച്ചറിഞ്ഞു

Britishmalayali
kz´wteJI³

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടിന് പുറമേ സംഘടനയുമായി ബന്ധപ്പെട്ട ഓഫീസുകളിലും വ്യാപക റെയ്ഡാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടരേറ്റ് നടത്തുന്നത്. അതേസമയം ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരാണ് നടപടികള്‍ എന്നാണ് ലഭിക്കുന്ന സൂചന. ഡല്‍ഹി കലാപത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ കേസും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഇന്ന് വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത്.

നേതാക്കളുടെ പണം ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെടുക്കുന്നതിനാണു പരിശോധന എന്നാണ് അറിയുന്നത്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് കൊച്ചി, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് ആരംഭിച്ചത്. കൊച്ചി കളമശേരിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഇ.എം. അബ്ദുല്‍ റഹ്മാന്റെ വീട്ടില്‍ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. റസ്രുദീന്‍ ഇളമരത്തിന്റെ മലപ്പുറത്തുള്ള വീട്ടിലും കരമന അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഓഫീസിലും പരിശോധന നടക്കുന്നുണ്ട്.

കൊച്ചിയില്‍നിന്നുള്ള സംഘമാണ് ഇവിടങ്ങളില്‍ പരിശോധന നടത്തുന്നത് എന്നാണ് അറിയുന്നത്. ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും പണമിടപാട് സംബന്ധിച്ച വിവരങ്ങളും പോപ്പുലര്‍ ഫ്രണ്ട് മുന്‍നിര നേതാക്കളില്‍നിന്ന് ഇഡി ചോദിച്ചറിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മുന്‍നിര നേതാക്കളുടെ എല്ലാം വീടുകളില്‍ ഒരേസമയം പരിശോധന നടത്തുന്നത്. കൂടുതല്‍ നേതാക്കളുടെ വീടുകളില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.

പോപ്പുലര്‍ ഫ്രണ്ടിന്റെ 7 ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഒപ്പം പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാന മന്ദിരമായ കോഴിക്കോട് മീഞ്ചന്തയിലെ കേന്ദ്രത്തിലും പരിശോധന നടക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡ് സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കേരളത്തില്‍ ആദ്യമായാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഇത്രയധികം കേന്ദ്രങ്ങളില്‍ ഒരേ സമയം വ്യാപക റെയ്ഡ് നടക്കുന്നത്.

നേരത്തെ തന്നെ പോപ്പുലര്‍ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള സംഘടനയെയും ചേര്‍ത്ത് ഫെബ്രുവരിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. അതിനുശേഷമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ വീട്ടിലും ഇപ്പോള്‍ പരിശോധന നടക്കുന്നത്.

ഡല്‍ഹി കലാപം ആസൂത്രണം ചെയ്തവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കിയ സംഘടനകള്‍ക്ക് വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നുമുള്ള പരാതികളാണ് ഇ.ഡി അന്വേഷിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അതേസമയം ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഒരാഴ്ച പിന്നിടുകയും ശക്തമാവുകയും ചെയ്യുന്നതിനിടെ, ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപക റെയ്ഡെന്ന ആരോപണമാണ് നസറുദ്ദീന്‍ എളമരം ഉന്നയിക്കുന്നത്.

കര്‍ഷകര്‍ നടത്തുന്ന 'ഡല്‍ഹി ഛലോ' മാര്‍ച്ചിന് ആദ്യഘട്ടത്തില്‍ തന്നെ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ എം എ സലാം ഐക്യദാര്‍ഢ്യം അര്‍പ്പിച്ചിരുന്നു. ഫാഷിസ്റ്റ ഭരണകൂടത്തില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരേ രാജ്യത്തെ പൗരന്മാരെല്ലാം രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category