1 GBP =99.20INR                       

BREAKING NEWS

ബ്രിട്ടനില്‍ പോയാല്‍ കോവിഡ് വാക്‌സിന്‍ കിട്ടുമോ; ഫൈസറിന്റെ കോവിഡ് വാക്സിന്‍ അന്വേഷിച്ച് ബ്രിട്ടനില്‍ പോകാന്‍ ട്രാവല്‍ ഏജന്‍സികളില്‍ തിരക്ക്; പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കി ടൂര്‍ ഓപ്പറേറ്റര്‍മാരും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അടുത്ത ആഴ്ച്ച യുകെയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ വാക്‌സിന്‍ ലഭ്യമാകുന്നതിനുള്ള മാര്‍?ഗം തേടി ഇന്ത്യാക്കാരും. വാക്‌സിനേഷന് വേണ്ടി ബ്രിട്ടനിലേക്ക് പോകാനാണ് പലരും തയ്യാറെടുക്കുന്നത്. ഇതിനായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രത്യേക പാക്കേജുകളും തയ്യാറാക്കുന്നത്. യുഎസ് കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെക്കും ചേര്‍ന്ന വികസിപ്പിച്ച വാക്സീന്റെ രണ്ടു ഡോസ് വീതം നല്‍കുന്നതിന് ബ്രിട്ടന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യക്കാരും വാക്‌സിന്‍ തേടി ബ്രിട്ടനിലേക്ക് പോകാന്‍ ഒരുങ്ങുന്നത്.

വാക്‌സിനേഷനായി യുകെയ്ക്ക് പോകുന്നതിനെക്കുറിച്ച് നിരവധി ഇന്ത്യക്കാര്‍ അന്വേഷണം ആരംഭിച്ചുവെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. അടുത്തയാഴ്ച ബ്രിട്ടനില്‍ ആരംഭിക്കുന്ന കൂട്ട വാക്സിനേഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി ത്രീ-നൈറ്റ് പാക്കേജാണ് ഒരു ഏജന്റ് തയാറാക്കുന്നത്. കോവിഡ് വാക്സീന്‍ ലഭിക്കുന്നതിന് 'എങ്ങനെ, എപ്പോള്‍' യുകെയ്ക്ക് പോകാന്‍ സാധിക്കുമെന്ന് ചിലര്‍ അന്വേഷിച്ചതായി മുംബൈയിലെ ട്രാവല്‍ ഏജന്റ് പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് യുകെയില്‍ വാക്സീന്‍ കിട്ടുമോയെന്നു പോലും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്തായാലും വയോധികര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്സീന്‍ ലഭ്യമാക്കുന്നതെന്നും അവരോടു പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

ഫൈസര്‍ വാക്സീനെക്കുറിച്ച് ബുധനാഴ്ച യുകെ സര്‍ക്കാരിന്റെ അറിയിപ്പു ലഭിച്ചതിനുശേഷം, ഓഫ് സീസണ്‍ ആയിരുന്നിട്ടുകൂടി, യുകെ വീസ ലഭിച്ചവരും ലണ്ടനിലേക്ക് പോകാന്‍ കഴിയുന്നവരുമായ ചില ഇന്ത്യക്കാരില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചതായി ഈസ്മൈട്രിപ്പ്.കോം സഹസ്ഥാപകനും സിഇഒയുമായ നിഷാന്ത് പിറ്റി പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമുണ്ടോയെന്ന യുകെ സര്‍ക്കാരിന്റെ വ്യക്തതയ്ക്കായി കമ്പനി കാത്തിരിക്കുകയാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ വാക്സിനേഷന്‍ ലഭിക്കാന്‍ അര്‍ഹരാണോയെന്നും ഉറപ്പുവരുത്തേണ്ടതായുണ്ടെന്നും നിഷാന്ത് വ്യക്തമാക്കി.

വാക്സിനേഷനു വേണ്ടി പോകുന്നവര്‍ക്കായി പ്രത്യേക ത്രീ-നൈറ്റ് പാക്കേജ് കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി ഒരു എയര്‍ലൈനുമായി ടിക്കറ്റ് നിരക്കില്‍ ചര്‍ച്ച നടത്തുകയാണ്. ലണ്ടനിലെ ഹോട്ടലുകളുമായി ഇതിനകം തന്നെ ചര്‍ച്ച നടത്തിയിട്ടുണ്ട്. ചില ആശുപത്രികളുമായും വാക്സീന്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, യുകെയില്‍ അടുത്താഴ്ച്ച മുതല്‍ ജനങ്ങളിലേക്കെത്തുന്ന ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന്‍ ഇന്ത്യക്ക് ഉടന്‍ ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഫൈസറിന്റെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിലവില്‍ നടക്കുന്നില്ല എന്നതാണ് ഇതിന് കാരണം. രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കണമെങ്കില്‍ ഇവിടെ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇനിയും ഫൈസര്‍ വാക്‌സിന്‍ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയാലും പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ നാളുകള്‍ എടുക്കും.

ഇന്ത്യയില്‍ വാക്‌സീന്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കുന്നത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ്. ഇതുവരെ അനുമതി ലഭിച്ച വാക്‌സീനുകള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. ഫൈസര്‍ കമ്പനിയുമായി അധികൃതര്‍ ഓഗസ്റ്റില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീടു തീരുമാനങ്ങളൊന്നുമുണ്ടായില്ല.

രാജ്യത്ത് വാക്‌സീന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് പ്രധാനമായും അഞ്ചു കമ്പനികളാണ്. ലോകരാജ്യങ്ങള്‍ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ഓക്‌സ്ഫഡ് വാക്‌സീന്റെ ഇന്ത്യയിലെ ട്രയലും കോവിഷീല്‍ഡ് എന്ന പേരില്‍ ഉല്‍പാദനവും സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍വഹിക്കുന്നത്. അവസാനഘട്ട ട്രയലിലെ മുഴുവന്‍ പേര്‍ക്കും രണ്ട് വാക്‌സീന്‍ ഡോസ് വീതം നല്‍കി. ഇതിന്റെ ഫലം വിശദമാക്കുന്ന റിപ്പോര്‍ട്ട് ഡിസംബറില്‍ എത്തിയേക്കും. അംഗീകാരം ലഭിച്ചാലുടന്‍ വിതരണം തുടങ്ങും. മൂന്നാഴ്ചയ്ക്കുള്ളില്‍ വാക്‌സീന് അനുമതി നല്‍കണമെന്ന അഭ്യര്‍ഥനയുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുനാവാല അറിയിച്ചു.

കോവിഡ് വാക്സീന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമാണ് ബ്രിട്ടന്‍. വാക്സിന്‍ വിതരണത്തിനായി ഒരുങ്ങാന്‍ ആശുപത്രികള്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. പത്തുദിവസത്തിനുള്ളില്‍ ഫൈസര്‍/ബയോടെക് വാക്‌സീന്‍ ബ്രിട്ടനില്‍ വിതരണത്തിനു എത്തിക്കുമെന്നു എന്‍എച്ച്എസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ബ്രിട്ടിഷ് മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ)യുടെ ശുപാര്‍ശയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. മുന്‍ഗണനാ പട്ടികയിലുള്ളവരില്‍ ആര്‍ക്ക് ആദ്യം വാക്‌സീന്‍ നല്‍കണമെന്നത് സംബന്ധിച്ച് വാക്‌സീന്‍ കമ്മിറ്റി തീരുമാനമെടുക്കും. വാക്‌സീന്റെ അടിയന്തര ഉപയോഗത്തിനുള്ള ബ്രിട്ടന്റെ തീരുമാനം ചരിത്രനിമിഷമെന്ന് ഫൈസര്‍ പ്രതികരിച്ചു. വാക്‌സീന്‍ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫൈസര്‍ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു. ജര്‍മന്‍ പങ്കാളിയായ ബയോടെക്കുമായി ചേര്‍ന്ന് നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ വാക്‌സീന് ഗൗരവമേറിയ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയില്ലെന്നും അവര്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category