1 GBP =99.10INR                       

BREAKING NEWS

ഓര്‍മ്മയായത് ഇന്ത്യയുടെ മസാല കിങ്; എംഡിഎച്ച് സ്ഥാപകന്‍ ധരംപാല്‍ ഗുലാത്തി വിടവാങ്ങുമ്പോള്‍ ബാക്കിയാകുന്നത് അദ്ദേഹം ലോകത്തിന് സമ്മാനിച്ച നാവില്‍ വെള്ളമൂറുന്ന മസാലക്കൂട്ടുകള്‍; പാക്കിസ്ഥാനില്‍ നിന്നും 1500 രൂപയുമായി ഇന്ത്യയിലെത്തി 2000 കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്ത ധരംപാലിന്റെ ജീവിതം എംബിഎ വിദ്യാര്‍ത്ഥികള്‍ക്കും പാഠം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യയുടെ മസാല കിംഗും പ്രിയപ്പെട്ടവരുടെ മഹാശ,ദാദാജിയുമായിരുന്ന ധരംപാല്‍ ഗുലാത്തി അന്തരിച്ചു. 98 വയസ്സായിരുന്നു.ഡല്‍ഹിയിലെ മാതാ ചനന്‍ ദേവി ആശുപത്രിയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണം സംഭവിച്ചത്.രാജ്യത്തെ പ്രമുഖ മസാലക്കൂട്ട് നിര്‍മ്മാതാക്കളായ എംഡിഎച്ചിന്റെ ഉടമ മഹാശയ് ധരംപാല്‍ ഗുലാത്തി സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെട്ടത്.

പാക്കിസ്ഥാനില്‍ നിന്നും കേവലം 1500 രൂപയുമായി ഇന്ത്യയിലെത്തി 2000 കോടിയിലേറെ സമ്പാദിച്ച ജീവിത വിജയത്തിന്റെ കഥ കൂടിയാണ് ധരംപാല്‍ ഗുലാത്തിയുടെ ജീവിതം.ലോകം മുഴുവന്‍ പരന്ന് കിടക്കുന്ന ഒരു ബിസിനസ് ശൃംഗല കെട്ടിപ്പടുത്തതിന് ശേഷമാണ് മഹാശയ് ധരംപാല്‍ ഗുലാത്തി വിടപറയുന്നത്.പാക്കിസ്ഥാന്റെ ഭാഗമായ സിലാല്‍കോട്ടിലാണ് 1923 ലായിരുന്നു ധരംപാലിന്റെ ജനനം. ഇന്ത്യ- പാക് വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടുംബത്തോടെ താമസം മാറ്റി.

പാക്കിസ്ഥാനില്‍ നിന്ന് എത്തുമ്പോള്‍ കുടുംബത്തിന്റെ കൈയിലുണ്ടായിരുന്നത് 1500 രൂപ മാത്രമായിരുന്നു.അമൃത് സറിലെ കുടിയേറ്റ ക്യാമ്പില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ഇന്ത്യയിലെ ജീവിതം തുടങ്ങുന്നത്.പിന്നീട് ധരംപാല്‍ തന്റെ ജീവിതം ഡല്‍ഹിയിലേക്ക് പറിച്ചു നട്ടു. വെറും 1500 രൂപയില്‍ നിന്നാണ് തന്റെ സ്പൈസസ് കമ്പനിക്ക് ധരംപാല്‍ ഉദയം നല്‍കിയത്. എംഡിഎച്ച് കമ്പനിയുടെ തായ്വേരുകളുള്ളതും പാക്കിസ്ഥാനിലാണ്. ധരംപാലിന്റെ അച്ഛനാണ് 1919ല്‍ 'മഹാശിയ ദി ഹത്തി' എന്ന ചെറിയ മസാലക്കട ആരംഭിച്ചത്. പിന്നീട് അത് 15000 കോടി ആസ്തിയുള്ള സ്ഥാപനമായി വളര്‍ത്തിയത് ധരംപാലാണ്.

ഇന്ത്യയില്‍ എത്തിയതിന് ശേഷം ആദ്യം ഡല്‍ഹിയില്‍ അരിയും സോപ്പും തുണിത്തരങ്ങളും വില്‍ക്കുകയായിരുന്നു ജോലി. തുടര്‍ന്ന് കരോള്‍ ബാഗില്‍ ഒരു കട തുടങ്ങി. അവിടെ നിന്നുമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച മസാല നിര്‍മ്മാണ കമ്പനിയുടെ തലപ്പത്തേക്ക് വളരുന്നത്. മാഹാശ്യന്‍ ഡി ഹാട്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചുരുക്കപ്പേരാണ് എംഡിഎച്ച് എന്നത്.തന്റെ കമ്പനി പുറത്തിറക്കുന്ന സാധനങ്ങളുടെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ധരംപാല്‍ ഒരിക്കലും തയാറായിരുന്നില്ല.

കൂടാതെ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന വിലയിലാണ് എംഡിഎച്ചിന്റെ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതും. ഇത് തന്നെയായിരുന്നു കമ്പനിയുടെ വിജയത്തിന്റെ സൂത്രവാക്യവും.2,000 കോടി മൂല്യമുള്ള എം ഡി എച്ച് എന്ന വന്‍കിട കമ്പനിക്ക് ഇന്ന് രാജ്യത്ത് 15 മാത്രം ഫാക്ടറികളുണ്ട്. ഇതിനു പുറമെ ദുബായിലും ലണ്ടനിലും കമ്പനിക്കിപ്പോള്‍ ഓഫീസ് ഉണ്ട്. 62 ഉത്പ്പന്നങ്ങളാണ് കമ്പനിയുടെതായി ഇപ്പോള്‍ വിപണിയിലെത്തുന്നത്. 100ഓളം രാജ്യങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കുന്നത്.

തന്റെ ബ്രാന്‍ഡിന്റെ മുഖവും ധരംപാല്‍ തന്നെയായിരുന്നു. ബ്രാന്‍ഡിന്റെ പരസ്യങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു ഗുലാത്തി. പരസ്യങ്ങളില്‍ അഭിനയിക്കുന്ന ലോകത്തിലെ തന്നെ പ്രായം കൂടിയ വ്യക്തികളില്‍ ഒരാള്‍ ഇദ്ദേഹമായിരിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തലയില്‍ പരമ്പരാഗത രീതിയില്‍ ടര്‍ബന്‍ ധരിച്ച പുഞ്ചിരിച്ചു നില്‍ക്കുന്ന ധരംപാലിന്റെ മുഖമാണ് എംഡിഎച്ചിന്റെ പരസ്യങ്ങളുടെ മുഖമുദ്രയായിരുന്നത്.ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റിയിരുന്ന സിഇഒമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം.

2017ല്‍ 21 കോടി രൂപയിലധികമാണ് ശമ്പളമായി ധരംപാല്‍ കൈപ്പറ്റിയിരുന്നത്. എങ്കിലും തന്റെ സമ്പാദ്യത്തിന്റെ 90 ശതമാനത്തോളം ധരംപാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ആണ് ചെലവഴിച്ചിരുന്നത്. തന്റെ തൊണ്ണൂറുകളിലും കമ്പനി നടത്തിപ്പില്‍ ഒരു പടി പോലും ധരംപാല്‍ പിന്നോട്ട് പോയില്ല. കമ്പനിയുടെ ഫാക്ടറികളിലും മാര്‍ക്കറ്റുകളിലും തന്റെ സ്ഥിരം സന്ദര്‍ശനവും ഒഴിവാക്കിയിരുന്നില്ല. കമ്പനി ഇപ്പോള്‍ നോക്കി നടത്തുന്നത് ധരംപാലിന്റെ മക്കളാണ്. മകന്‍ കമ്പനിയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നു. ആറ് പെണ്‍മക്കള്‍ വിതരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2019ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ഈ ബിസിനസ് സമ്രാട്ടിനെ ആദരിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category