1 GBP =99.20INR                       

BREAKING NEWS

പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ പേരില്‍ ജിന്‍ മദ്യം; പന്നിയിറച്ചി കഴിച്ചും വിസ്‌കി കുടിച്ചും ജീവിതം ആഘോഷമാക്കിയ മുഹമ്മദലി ജിന്നയുടെ സ്മരണാര്‍ത്ഥമെന്ന് കമ്പനി; ഫേക്ക് ആണെന്ന ആരോപണവും ശക്തം

Britishmalayali
kz´wteJI³

ലണ്ടന്‍: ഇന്ന് ഇസ്ലാമിക രാജ്യമായി നിലനില്‍ക്കുന്ന പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന ഒരിക്കലും ഇസ്ലാമിക ജീവിതം നയച്ചിരുന്ന വ്യക്തിയായിരുന്നില്ലെന്നത് ഇന്ന് പാക്കിസ്ഥാന്‍ പോലും തന്ത്രപുര്‍വം മറക്കാന്‍ ശ്രമിക്കുന്ന കാര്യമാണ്. വിസ്‌ക്കിയും പന്നിയിറച്ചിയും ടൈയും കോട്ടുമൊക്കെയായി എക്കാലവും പാശ്ചാത്യ ജീവിത ശൈലിയുടെ ആരാധകന്‍ ആയിരുന്നു മുഹമ്മദലി ജിന്ന. ഇസ്ലാമിന്റെ പ്രഖ്യാപിത രീതിയില്‍നിന്ന് വിരുദ്ധമായ ഒരു പാര്‍സി സ്ത്രീയെ ആയിരുന്നു, അദ്ദേഹം വിവാഹം കഴിച്ചതും. 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന വിഖ്യാതമായ പുസ്തകത്തില്‍ ലാരി കോളിന്‍സും ഡൊമനിക്ക് ലാപ്പിയറും ഇങ്ങനെ നിരീക്ഷിക്കുന്നു. ' ലണ്ടനില്‍പോയി പഠിച്ച രണ്ട് ബാരിസ്റ്റര്‍മാര്‍ ആയിരുന്നു പില്‍ക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രപിതാവായ ഗാന്ധിജിയും, പാക് രാഷ്ട്രപിതാവായ ജിന്നയും. പക്ഷേ ഗാദ്ധി പാശ്ചാത്യമായ വസ്ത്ര രീതിപോലും ഉപേക്ഷിച്ചപ്പോള്‍ ജിന്ന വസ്ത്രത്തില്‍ പോലും പാശ്ചാത്യന്‍ ആവുകയാണ് ചെയ്തത്'.മുമ്പ് എല്‍ കെ അദ്വാനി ലാഹോറില്‍ പോയപ്പോള്‍ ജിന്ന മതേതര വാദിയായിരുന്നുവെന്ന പ്രസംഗം നടത്തിയത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ഇപ്പോഴിതാ ഇസ്ലാമിസ്ററുകള്‍ക്ക് ഒട്ടും ഹിതകരല്ലാത്ത ഒരു വാര്‍ത്തകൂടി പുറത്തുവന്നിരിക്കയാണ്. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ സ്മരണ പുതുക്കാന്‍ ഇപ്പോള്‍ ജന്‍ മദ്യവുമായി കമ്പനി. ജിന്ന എന്നു തന്നെ പേരിട്ടിരിക്കുന്ന മദ്യക്കുപ്പില്‍ മുഹമ്മദലി ജിന്നയുടെ ആഘോഷപൂര്‍വമായ ജീവിതത്തെ പറ്റി ലഘുവിവരണവുമുണ്ട്. ബില്യാര്‍ഡ്‌സ് കളിച്ചും സിഗാര്‍ വലിച്ചും പന്നിയിറച്ചിയുടെ സോസേജ് കഴിച്ചും സ്‌കോച്ച് വിസ്‌കിയും ജിന്നും കുടിച്ചും ജീവിതം താന്‍ ആസ്വാദ്യകരമാക്കിയിരുന്നെന്നും ജിന്ന തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് മദ്യക്കുപ്പിക്ക് പുറത്തെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറിപ്പില്‍ ഇങ്ങനെ പറയുന്നു- മുഹമ്മദ് അലി ജിന്ന പാക്കിസ്ഥാന്‍ രാജ്യത്തിന്റെ പിതാവ്. 1947ല്‍ സെക്യുലര്‍ രാജ്യമായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പട്ടാള സ്വേച്ഛാധിപതി വാഷിങ്ടണ്‍ ഡിസിയില്‍ നിന്നുള്ള സഹായം മൂലം മതാധിപത്യം ഉള്ള രാജ്യമാക്കി മാറ്റി. ഇസ്ലാമിക മതപണ്ഡിതര്‍ക്കു വേണ്ടിയായിരുന്നു അത്. ബില്യാര്‍ഡ്‌സ് കളിച്ചും സിഗാര്‍ വലിച്ചും പന്നിയിറച്ചിയുടെ സോസേജ് കഴിച്ചും സ്‌കോച്ച് വിസ്‌കിയും ജിന്നും കുടിച്ചും ജീവിതം താന്‍ ആസ്വാദ്യകരമാക്കിയിരുന്നെന്നും ജിന്ന തന്നെ സമ്മതിച്ചിട്ടുണ്ട്. സന്തോഷകരമായ ജീവിതം നയിച്ച ആ മനുഷ്യന്റെ സ്മരണയ്ക്ക്. - ഈ കുറിപ്പും ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ്. പക്ഷേ ഇത് ഫേക്ക് ആണെന്നും ചിലര്‍ ആരോപനം ഉന്നയിക്കുന്നുണ്ട്. എവിടെയാണ് ഈ മദ്യം കിട്ടുകയെന്നതിനും കൃത്യമായ ഉത്തരം പറയാന്‍ ആര്‍ക്കും കഴിയുന്നില്ല.

1977 ല്‍ അന്നത്തെ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ അട്ടിമറിച്ച പാക്കിസ്ഥാന്‍ ജനറല്‍ മുഹമ്മദ് സിയാ ഉള്‍ ഹഖാണ് പാക്കിസ്ഥാനെ പുര്‍ണ്ണമായും ഇസ്ലാമികവത്ക്കരിച്ചതെന്ന് വ്യക്തമാണ്. ഷിയ- പാക്കിസ്ഥാന്റെ ഇസ്ലാമികവല്‍ക്കരണത്തിനും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനും ഇസ്ലാമിക ശരീഅത്ത് ഭരണം നടപ്പാക്കുന്നതിനും ഉള്‍-ഹഖ് അധ്യക്ഷത വഹിച്ചിരുന്നു. 1977 വരെ പാക്കിസ്ഥാനില്‍ മദ്യം സുലഭമമായി ലഭ്യമായിരുന്നു. സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതിനുമുമ്പ് സുല്‍ഫിക്കര്‍ അലി ഭൂട്ടോ ഇസ്ലാമിക പുരോഹിതന്മാരെ പ്രീണിപ്പിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category