
ന്യൂഡല്‍ഹി: 95 ശതമാനംവരെ ഫലപ്രാപ്തി രേഖപ്പെടുത്തിയ ഫൈസറിന്റെയും മോഡേണയുടെയും വാകീസിനുകള് യൂറോപ്പില്‍ പലയിടത്തും അടുത്താഴ്ച മുതല്‍ ഉപയോഗിക്കാന്‍ തുടങ്ങുകയാണ്. ഫൈസറിന്റെ തടക്കമുള്ള വാക്സിനുകള്‍ ഇന്ത്യയില്‍ എത്താന്‍ ഏറെ വൈകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ മഹാമാരിയെ മെരുക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ ആശങ്ക വേണ്ട എന്ന് വ്യക്തമാക്കുകയാണ് ഡല്‍ഹി എയിംസ്. ഇന്ത്യയിലെ കോവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ഇതില്‍ ഏതെങ്കിലും വാക്സിന് അധികൃതരുടെ അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു.
പരീക്ഷണം നടക്കുന്ന വാക്സിനുകള്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന കാര്യത്തില്‍ നിലവില്‍ ആവശ്യത്തിന് തെളിവുകള്‍ ലഭ്യമാണ്. രാജ്യത്തെ എണ്‍പതിനായിരത്തോളം പേരില്‍ വാക്സിന് പരീക്ഷണം നടത്തിയിട്ടുണ്ട്. ആരിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കാണാന്‍ സാധിച്ചില്ലെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.നിലവില്‍ ഓക്സ്ഫഡിന്റെ കോവിഷീല്‍ഡ് വാക്സിനും റഷ്യയുടെ സ്പുട്നിക് വിയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. ഓക്സ്ഫഡ് വാക്സിനെതിരെ ചെന്നൈ സ്വദേശി ഉയര്‍ത്തിയ ആരോപണം വസ്തുതാപരമല്ല. വാക്സിനുമായി ബന്ധപ്പെട്ട പ്രശ്നമല്ല ഇത്. വലിയ തോതില്‍ വാക്സിന് പരീക്ഷണം നടത്തുമ്പോള്‍ അവരില്‍ ചിലര്‍ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. അത് വാക്സിനുമായി ബന്ധപ്പെട്ടതാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബൂസ്റ്റര്‍ ഡോസ് നല്കിക്കഴിഞ്ഞാല് ശരീരത്തില്‍ ആന്റിബോഡി വലിയതോതില്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് ഏതാനും മാസങ്ങളോളം നലനില്‍ക്കും. തുടക്കത്തില്‍ രാജ്യത്ത് എല്ലാവര്ക്കും നല്‍കുന്നതിനുള്ള വാക്സിന് ലഭ്യമാകില്ല. അതുകൊണ്ട് മുന്‍ഗണനാ പട്ടിക തയ്യാറാക്കി അതു പ്രകാരം പ്രായമുള്ളവര്‍, രോഗബാധിതര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വിതരണം, അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡ് ബാധയുടെ കാര്യത്തില്‍ കുറവുണ്ടായിട്ടുണ്ട്. ജനങ്ങള്‍ ശരിയായി പെരുമാറിയാല്‍ രോഗബാധ കുറഞ്ഞുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. രോഗവ്യാപനത്തിന്റെ കാര്യത്തില്‍ വലിയൊരു മാറ്റം അടുത്ത മൂന്നു മാസങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam