1 GBP =99.10INR                       

BREAKING NEWS

'മഞ്ഞണിഞ്ഞ രാവ് ' പ്രകാശനകര്‍മം ഞായറാഴ്ച ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിക്കും; ആശംസയുമായി വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയും

Britishmalayali
kz´wteJI³

സൗത്താംപ്ടണ്‍: ക്രിസ്മസ് ദിനങ്ങളെ സംഗീത ഭക്തിസാന്ദ്രമാക്കാന്‍ യു കെ.യില്‍നിന്നൊരു മ്യൂസിക്കല്‍ ആല്‍ബം അണിഞ്ഞൊരുങ്ങുന്നു. 'മഞ്ഞണിഞ്ഞ രാവ്' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ആല്‍ബത്തില്‍ യുകെ മലയാളികള്‍ തന്നെയാണ് പാടിയിരിക്കുന്നതും.

പുതുമുഖ ഗായകരെ ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തുന്ന സിംഗ് വിത്ത് റിബല്‍ ചലഞ്ച് ചാനലിലൂടെ കഴിവു തെളിയിച്ചവരാണ് എല്ലാ ഗായകരും.ഹൃദ്യവും ആകര്‍ഷകവുമായ എല്ലാ ഗാനങ്ങളും രചിച്ചത്കേരളത്തിലെ അറിയപ്പെടുന്ന കവിയും ഗാന രചയിതാവുമായ പാപ്പച്ചന്‍ കടമക്കുടിയാണ്.മനോഹരമായ ഈണം നല്‍കി ഗാനങ്ങള്‍ക്ക് ജീവനും ഉണര്‍ച്ചും നല്‍കിയിരിക്കുന്നത് സംഗീതജ്ഞന്‍ മൊഹസിന്‍ കുരിക്കളുംകര്‍ണാടിക് , ഹിന്ദുസ്ഥാനി, ഗസല്‍ വിദഗ്ധനായ ഷാജുവേദിയുമാണ്.
യു.കെയിലെ നിരവധി വേദികളിലൂടെ യൂകെ മലയാളികള്‍ക്ക് സുപരിചതയായ   ഡെന്ന ആന്‍ജോമോന്‍, യൂകെയിലെ വിവിധ വേദികളിലില്‍ സുപരിചിതനായ ബിനോയ് മാത്യു, യുവഗായിക നേഹ ബിനോയ് കൂടാതെ കേരളത്തില്‍ നിന്നും വിദേശത്തു നിന്നുമുള്ള ഗായകരായ ഗ്രീഷ്മ ബിനു,സുധീഷ് പത്തപ്പിരിയം,പ്രണവ് സുനില്‍ ,ഗിരീഷ് പണിക്കര്‍,ഒലീവിയ വിന്‍സെന്റ്,അലീഷ ബിനു, ഗിഫ്റ്റി ജോസ്, ജോസ് ജോര്‍ജ് , രേഖ എന്നിവരും ചേര്‍ന്ന പന്ത്രണ്ടു ഗായകരുടെ ശ്രുതി സുന്ദരമായ ആലാപനം ഈആല്‍ബത്തെ വ്യത്യസ്തമാക്കുന്നു.

മഞ്ഞണിഞ്ഞ രാവ് ക്രിസ്മസ് മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ഔദ്യോഗികപ്രകാശനകര്‍മംഡിസംബര്‍ 6 ഞായറാഴ്ച സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ ബിഷപ്പ് മാര്‍. ജോസഫ്സ്രാമ്പിക്കല്‍ നിര്‍വഹിക്കും.കൂടാതെ പ്രശസ്ത കവിയും മലയാള സിനിമാ ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, സൗതാംപ്ടന്‍ ഇടവക വികാരി ഫാ.ഡാനിയേല്‍, ബത്തേരി പൂമല ഹോളിക്രോസ് പള്ളി വികാരി ഫാ ടോമി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.തുടര്‍ന്ന് പ്രകാശനകര്‍മം ഫേസ്ബുക് ലൈവിലൂടെ 3 മണിമുതല്‍ബ്രോഡ് ചെയ്യുന്നതായിരിക്കും.

വ്യത്യസ്തമായ ക്രിസ്ത്മസ് ഗാനങ്ങള്‍കോര്‍ത്തിണക്കിയ ഈ ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും ഇനിയുള്ള ക്രിസ്ത്മസ്ദിനങ്ങളില്‍ 'ദി റിബല്‍ ചലഞ്ജ് ' എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ‌ചെയ്യുന്നതായിരിക്കും.ഈ ആല്‍ബം നിര്‍മിച്ചിരിക്കുന്നത്ജെയ്‌സന്‍ ബത്തേരിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category