1 GBP =99.10INR                       

BREAKING NEWS

വീട്ടില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം മൂന്നംഗ കുടുംബത്തെ ആക്രമിച്ചത് അതിക്രൂരമായി; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ കാറിടിപ്പിച്ച് മാരകമായി പരുക്കേല്‍പ്പിച്ചും അക്രമികള്‍: ക്വട്ടേഷന്‍ സംഘം കൊലവിളിയുമായെത്തിയത് റോഡിടുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസിയുമായി നടന്ന തര്‍ക്കത്തിന് പിന്നാലെ

Britishmalayali
kz´wteJI³

മടവൂര്‍: മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ ക്വട്ടേഷന്‍ സംഘം മൂന്നംഗ കുടുംബത്തെ ആക്രമിച്ചത് അതിക്രൂരമായി. അടിയും ഇടിയും അതിക്രൂരമായതോടെ ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേരെയും കാറിടിപ്പിച്ച് വീഴ്ത്തിയും കണ്ണില്ലാത്ത ക്രൂരത. സൈനികനായ മടവൂര്‍ പഴുവടി ജി.എസ്.ഭവനില്‍ ജി.എസ്.സ്വാതി(32), അമ്മ ആര്‍. ശ്യാമളയമ്മ(62) , ഭാര്യ സരിക സതീഷ്(29) എന്നിവര്‍ക്കാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റത്.

ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് ടാറിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ അയല്‍വാസിയായ ബാബു നല്‍കിയ ക്വട്ടേഷനാണ് മൂന്നംഗ കുടുംബത്തെ മാരകമായി ഉപദ്രവിച്ചത്. മുഖത്ത് എല്ലുകള്‍ക്ക് ഒടിവും വായില്‍ മുറിവും ഉണ്ടായ ശ്യാമളയമ്മ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്വാതിയുടെ കാലിന് പൊട്ടലും ശരീരത്തില്‍ അടിയേറ്റ പരുക്കുകളും ഉണ്ട്. സരിക സതീഷിന്റെ തലയ്ക്കാണ് പരുക്ക്.

കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയാണ് സംഭവം. കാറില്‍ എത്തിയ സംഘം മാരാകായുധങ്ങളുമായി വീടിന്റെ പുറകു വശത്തു കൂടി അകത്തു കടന്നു. തുടര്‍ന്ന് മൂന്നു പേരെയും മര്‍ദിച്ചു. രക്ഷപ്പെടാന്‍ ഇവര്‍ റോഡിലേക്ക് ഓടി. അക്രമി സംഘത്തിലെ മൂന്ന് പേര്‍ കാറില്‍ കയറി വേഗത്തില്‍ മൂന്നോട്ട് ഓടിച്ച് സ്വാതി, സരിക എന്നിവരെയും പിന്നോട്ട് ഓടിച്ച് ശ്യാമളയമ്മയെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ബാബുവിന്റെയും സ്വാതിയുടെയും വീടുകളുടെ സമീപത്തെ തകരപ്പറമ്പ് മടവൂര്‍ റോഡിന്റെ ടാറിങ് നടന്നു വരികയാണ്. റോഡില്‍ നിന്നു മലയ്ക്കല്‍ പോകുന്ന റോഡില്‍ പഴുവടിയിലാണ് സ്വാതിയുടെ വീട്. ടാറിങ് കഴിഞ്ഞപ്പോള്‍ മടവൂര്‍ റോഡ് ഉയരുകയും മലയ്ക്കല്‍ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം താഴുകയും ചെയ്തു. വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകുന്നതിന് ചായ്ച്ച് ടാര്‍ ചെയ്യണമെന്ന് സ്വാതി കരാറുകാരോട് ആവശ്യപ്പെട്ടു.

ഈ സമയം അവിടെ ഉണ്ടായിരുന്ന ബാബുവുമായി ഇതു സംബന്ധിച്ച് വാക്ക് തര്‍ക്കം ഉണ്ടായി. തര്‍ക്കം അസഭ്യം വിളിയിലാണ് അവസാനിച്ചത്. തുടര്‍ന്ന് വൈകിട്ടോടെ ബാബു വിളിച്ചു വരുത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട നാലംഗ സംഘത്തിലെ ഒന്നാം പ്രതിയാണ് മടവൂര്‍ പഴുവടി ബാബുസദനത്തില്‍ ടി.ബാബു(64).

സംഭവത്തില്‍ മൂന്ന് പേരെ പിടികിട്ടാനുണ്ട്. അക്രമികള്‍ സഞ്ചരിച്ച കാറും കണ്ടെത്തിയിട്ടില്ല. അതേ സമയം അക്രമി സംഘത്തിന്റെ മൊബൈല്‍ ഫോണ്‍ സംഭവ സ്ഥലത്ത് നിന്നു കണ്ടെത്തിയത് നാട്ടുകാര്‍ പള്ളിക്കല്‍ പൊലീസില്‍ ഏല്‍പിച്ചു. റോഡ് ടാര്‍ ചെയ്യുന്നതു സംബന്ധിച്ച വാക്കു തര്‍ക്കമാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ബാബുവിനെ കോടതി റിമാന്‍ഡ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category