1 GBP =99.70INR                       

BREAKING NEWS

ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച രാജലക്ഷ്മി രാജയ്ക്കൊപ്പം കൂടിയത് പത്ത് വര്‍ഷം മുന്‍പ്; കുടുംബ വഴക്കിനിടെ രാജലക്ഷ്മിയുടെ കഴുത്തറുക്കമ്പോള്‍ വീട്ടിലുണ്ടായിരുന്നത് ആറ് വയസ്സുകാരിയായ മകള്‍: സംഭവ ശേഷം ഒളിവില്‍ പോയ രാജ അറസ്റ്റില്‍

Britishmalayali
kz´wteJI³

പീരുമേട്: പീരുമേട്ടില്‍ കുടുംബ കലഹത്തിനിടെ ഭാര്യയെ കഴുത്തറുത്തുകൊന്ന ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യ രാജലക്ഷ്മി(30)യെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയിലെ രാജ(36)യാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് ഇരുവരും തമ്മിലുള്ള കലഹത്തിനിടെ രാജ ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയത്. സംഭവ ശേഷം രാജ ഒളവില്‍ പോവുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെ രാജയെ പൊലീസ് പിടികൂടുകയായിരുന്നു.

10 വര്‍ഷം മുന്‍പ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചാണ് രാജലക്ഷ്മി രാജയ്ക്കൊപ്പം താമസം തുടങ്ങിയത്. ഇവര്‍ക്ക് ആറു വയസ്സുള്ള പെണ്‍കുട്ടിയുണ്ട്. അച്ഛന്‍ അമ്മയെ കഴുത്തറുത്തുകൊലപ്പെടുത്തുമ്പോള്‍ ഈ കുട്ടിയാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഏതാനും ദിവസങ്ങളായി ഇരുവരും സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല കലഹവും പതിവായിരുന്നു.

വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയില്‍ ഇന്നലെ രാത്രി 9.30നാണ് സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുകൂടുന്നതായി രാജയുടെ മാതാവ് അയല്‍വീട്ടില്‍ എത്തി പറഞ്ഞു. അയല്‍വാസികളുടെ സഹായം തേടുകയും ചെയ്തു.

എന്നാല്‍, ദിവസങ്ങളായി ഇവരുടെ വീട്ടില്‍ കലഹം പതിവായിരുന്നതിനാല്‍ സമീപവാസികള്‍ ഇടപെടാന്‍ താല്‍പര്യം കാട്ടിയില്ല. മാതാവ് തിരികെ വീട്ടില്‍ എത്തിയപ്പോഴേക്കും കൊലപാതകം നടന്നിരുന്നു. ഇവര്‍ ബഹളം കൂട്ടിയതോടെ ആളുകള്‍ എത്തി കൊലപാതക വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category