1 GBP = 99.40INR                       

BREAKING NEWS

ലിക്വിഡേറ്റര്‍ സ്ഥല വില്‍പന നടത്തിയത് 22 ലക്ഷം രൂപയ്ക്ക്; രേഖകളില്‍ കാണിച്ചത് 18 ലക്ഷം രൂപയും; തിരിമറി കണ്ടെത്തിയപ്പോള്‍ സസ്പെന്‍ഷന്‍; പിന്നെ വിവാദ തിരിച്ചെടുക്കലും; മുന്‍ തൃശൂരിലെ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റര്‍ ബിന്ദു എസ് നായര്‍ അഴിക്കുള്ളിലാകുമ്പോള്‍

Britishmalayali
kz´wteJI³

തൃശൂര്‍: സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു 19 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ ജില്ലാ വ്യവസായ വികസന ഓഫിസര്‍ക്ക് വിനയായത് ബാങ്ക രേഖകള്‍. നിലവില്‍ വടകര വ്യവസായ കേന്ദ്രത്തില്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറായ പത്തനംതിട്ട അടൂര്‍ ഏഴംകുളം പണിക്കശേരിയില്‍ ബിന്ദു എസ് നായര്‍ (47) ആണ് പിടിയിലായത്. രണ്ടാഴ്ചത്തേക്കു റിമാന്‍ഡിലായ ബിന്ദുവിനെ ജയിലിലാക്കി. സിപിഎമ്മുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥയാണ് അവര്‍.

ഇന്ത്യന്‍ കോഫി ഹൗസുകളിലെ ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇവിടെ അഡ്മിനിസ്ട്രേറ്ററായി സിപിഎം നിയോഗിച്ചത് ബിന്ദുവിനെ ആയിരുന്നു. പിന്നീട് തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ നടത്തിയ സാമ്പത്തിക ഇടപാടാണ് വിനയാകുന്നത്. തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ സ്വന്തം അക്കൗണ്ടിലേക്കു 19 ലക്ഷം രൂപ മാറ്റിയെന്നാണു കേസ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ലിക്വിഡേറ്ററുടെ പേരില്‍ തൃശൂര്‍ അയ്യന്തോളിലെ സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ 22.8 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ കേന്ദ്രത്തിന്റെ സ്ഥലം തൃശൂര്‍ കോര്‍പറേഷനു വിറ്റ തുകയായിരുന്നു ഇത്. ഈ തുക പലപ്പോഴായി ബിന്ദുവിന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകളിലേക്കു മാറ്റി. വകുപ്പു തലത്തില്‍ പരിശോധന വന്നപ്പോള്‍ ലിക്വിഡേറ്ററുടെ അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്നത് 2.97 ലക്ഷം രൂപ മാത്രം. ബാക്കി തുകയെല്ലാം എവിടെ പോയി എന്ന സംശയമാണ് ബിന്ദുവിനെ കുടുക്കിയത്.

തൃശൂരിലെ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റര്‍ പോസ്റ്റിലിരുന്ന് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതിന് ബിന്ദു സസ്പെന്‍ഷനിലായിരുന്നു. 18 ലക്ഷം രൂപ വെട്ടിച്ച കേസില്‍ സസ്‌പെന്‍ഷനിലായ ബിന്ദു.എസ്.നായരെയാണ് നിരുപാധികം തിരിച്ചെടുക്കുകയായിരുന്നു. വ്യവസായ വകുപ്പ് നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന നടപടിയാണ് വ്യവസായവകുപ്പ് ഡയറക്ടറില്‍ അന്ന് നിന്നും ഉണ്ടായത്. ഇതേ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട ഡയറക്ടര്‍ തന്നെയാണ് ഈ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തിരിക്കുന്നത്.

ലിക്വിഡേറ്റര്‍ ഫണ്ടിലെ ലക്ഷങ്ങള്‍ അപഹരിച്ചതിനാണ് ഇവര്‍ക്ക് സസ്‌പെന്‍ഷന്‍ നേരിട്ടത്. വെട്ടിപ്പ് നടത്തിയ 31 ലക്ഷത്തോളം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നു സസ്‌പെന്‍ഡ് ചെയ്യുന്ന വേളയില്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ തുകയില്‍ ഒരു രൂപപോലും ഇവര്‍ തിരിച്ചടച്ചിട്ടില്ല. എന്നാല്‍ ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു. 18 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥയെ തിരിച്ചെടുക്കാന്‍ നീക്കം തകൃതിയായി നടക്കുന്നെന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് മറുനാടന്‍ മലയാളിയായിരുന്നു. 2019 ജൂണ്‍ 12 നാണ് ഈ വാര്‍ത്ത മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച് നാലുമാസത്തിനുള്ളില്‍ തന്നെ ഇവരെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്തു. അച്ചടക്ക നടപടി തുടര്‍ന്ന് കൊണ്ടിരിക്കെ തന്നെയുള്ള തിരിച്ചെടുക്കല്‍ ആണെന്നാണ് ഉത്തരവില്‍ പറഞ്ഞത്.

വടകര കുന്നുമ്മല്‍ ബ്ലോക്കിലെ വ്യവസായ വികസന ഓഫീസര്‍ ആയാണ് തിരികെ എടുത്തിരിക്കുന്നത്. 18 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ ഈ വനിതാ ഉദ്യോഗസ്ഥയെ തിരികെ എടുക്കുമ്ബോള്‍ വകുപ്പ് പറയുന്ന ന്യായം ഇവര്‍ക്കെതിരെ അച്ചടക്ക നടപടി തുടരുമെന്നായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്. തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റര്‍ ആയപ്പോള്‍ സഹകരണ സംഘത്തിന്റെ 3.5 സെന്റ് സ്ഥലം വില്‍പ്പന നടത്തിയിരുന്നു.

18 ലക്ഷം രൂപയ്ക്ക് തൃശൂര്‍ കോര്‍പറേഷന് ഈ സ്ഥലം കൈമാറി എന്നാണ് ബിന്ദു ജില്ലാ വ്യവസായ കേന്ദ്രത്തിനെ അറിയിക്കുന്നത്. എന്നാല്‍ ഇടപാടില്‍ ഇവര്‍ 22,80,000 രൂപയാണ് കൈപ്പറ്റിയത്. ലിക്വിഡേറ്ററുടെ ഔദ്യോഗിക അക്കൗണ്ടിലാണ് ഇവര്‍ ഈ തുക നിക്ഷേപിച്ചത്. കോമണ്‍ ലിക്വിഡേഷന്‍ ഫണ്ടിലേക്ക് ഈ തുക വകമാറ്റണം എന്ന് ചട്ടമുണ്ടെങ്കിലും ഇവര്‍ തുക വകമാറ്റിയില്ല. ബിന്ദുവിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുക ഇവര്‍ പലതവണയായി പിന്‍വലിക്കുകയും ചെയ്തു. ഒടുവില്‍ വ്യവസായവകുപ്പ് ഡയറക്ടര്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ശേഷിച്ചത് മൂന്നു ലക്ഷത്തോളം രൂപയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category