
കൊച്ചി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും കൂട്ടരും കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്നു ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളില്‍ കടന്നു ദര്‍ശനം നടത്തിയത് സര്‍ക്കാരിന് പുലിവാലാകുന്നു. നാലമ്പല ദര്‍ശനത്തില്‍ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ദേവസ്വത്തിന്റെയുള്പ്പെടെ വിശദീകരണം തേടി. ഇതില്‍ ദേവസ്വം നല്കുന്ന വിശദീകരണം അതിനിര്‍ണ്ണായകമാകും.
ഏകാദശി, ദ്വാദശി ദിവസങ്ങളായ നവംബര്‍ 25, 26 തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു തൃശൂര്‍ മരത്താക്കര സ്വദേശി എ. നാഗേഷാണു ഹര്‍ജി നല്‍കിയത്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഭക്തര്‍ക്ക് ഇപ്പോള്‍ നാലമ്പലത്തില്‍ പ്രവേശനമില്ല. എന്നാല്‍ നിയന്ത്രണം ലംഘിച്ചു മന്ത്രി പത്നിയുള്പ്പെട്ട വിഐപികള്‍ക്കു ദര്‍ശനം അനുവദിച്ചെന്നാണു പരാതി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും ദേവസ്വം ബോര്‍ഡ് അംഗങ്ങളും കമ്മിഷണറും ഇവരെ അനുഗമിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു.
ഗുരുവായൂര്‍ ക്ഷേത്രം പൊലീസ് ഇന്‍സ്പക്ടറോടാണ് വിശദീകരണം തേടിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കണമെന്നാണ് ആവശ്യം. കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതായി ആരോപിച്ച് ബിജെപി രംഗത്തെത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു. കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഏകാദശിനാളിലും പിറ്റേന്ന് ദ്വാദശി ദിനത്തിലുമാണ് മന്ത്രിയുടെ പത്നിയും മരുമകളും ദര്‍ശനം നടത്തിയതെന്നും നാലമ്പലത്തിലേക്ക് പ്രവേശനം വിലക്കിയിരിക്കെ ദ്വാദശിനാളില്‍ ഇവര്‍ക്ക് ദര്‍ശനസൗകര്യമൊരുക്കിയത് ചട്ടലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവംബര്‍ 26ന് പുലര്‍ച്ച മൂന്നിനുശേഷമാണ് ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്, ദേവസ്വം കമീഷണര്‍ പി. വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം മന്ത്രിയുടെ പത്നിയും മരുമകളും നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്.
അഭിഷേകവും മലര്നിവേദ്യവും കഴിഞ്ഞ് ദ്വാദശിപ്പണം സമര്‍പ്പിച്ചാണ് മടങ്ങിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ നാലമ്പലത്തില്‍ കയറി ദര്‍ശനം നടത്തിയതിന്റെ പേരിലുള്ള വിവാദത്തില്‍ കഴമ്പില്ലെന്ന് ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസ് നേരത്തെ പ്രതികരിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നത്.
ദ്വാദശിപ്പണം സ്വീകരിക്കാനെത്തിയ ഏഴ് അഗ്നിഹോത്രികളും സഹായികളും നാലമ്പലത്തില്‍ കയറി ദര്‍ശനം നടത്തിയ സമയത്താണ് മന്ത്രിയുടെ ഭാര്യയും എത്തിയത്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ ഭാര്യക്കുമാത്രം നാലമ്പലത്തില്‍ പ്രവേശനം വിലക്കുന്നത് ശരിയല്ലെന്നതിനാലാണ് അവരെയും പ്രവേശിപ്പിച്ചതെന്നാണ് ചെര്‍മാന്‍ പറയുന്നത്. ഈ സംഭവം കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പാണ് പ്രതിദിനം 4000 പേര്‍ക്ക് നാലമ്പലത്തില്‍ പ്രവേശിച്ച് ദര്‍ശനത്തിന് സൗകര്യം നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
അതിനിടെ ഹൈക്കോടതി വിശദീകരണം തേടിയ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് എ. നാഗേഷ് ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ സി.സി.ടി.വി കാമറകള്‍ പരിശോധിക്കണമെന്നും ദേവസ്വം ചെയര്‍മാന്റെ ഏകാധിപത്യമാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്നും നാഗേഷ് ആരോപിച്ചു. മുമ്പ് കടകംപള്ളി ഗുരുവായൂര്‍ ദര്‍ശനത്തിന് എത്തിയത് സിപിഎമ്മില്‍ വലിയ ചര്‍ച്ചയായിരുന്നു. ക്ഷേത്ര നടയില്‍ തൊഴുതു നില്ക്കുന്ന ചിത്രങ്ങള്‍ വൈറലായതായിരുന്നു ഇതിന് കാരണം.
2017ലെ അഷ്ടമി രോഹിണി ദിനത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഗുരുവായൂര്‍ ദര്‍ശനം നടത്തുകയും വഴിപാട് കഴിപ്പിക്കുകയും ചെയ്തത് വിവാദമായതോടെ സിപിഎം വിഷമവൃത്തത്തിലായിരുന്നു. പാര്‍ട്ടിയിലെ യുവാക്കളും സൈബര്‍ രംഗത്തെ ഇടത് അനുഭാവികളും ഒന്നടങ്കം കടകംപള്ളിയെ വിമര്‍ശിച്ചു. അന്ന് കടകംപള്ളിയെ പാര്‍ട്ടി ശാസിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam