1 GBP = 99.40INR                       

BREAKING NEWS

രാമനാഥപുരം കടന്നപ്പോള്‍ തന്നെ ഉഗ്രരൂപം മാറി; ബുറെവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദമായി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും; ചുഴലിക്കുള്ളിലെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ മാത്രമായിരിക്കുമെന്നത് ആശ്വാസമാകുന്നത് തിരുവനന്തപുരത്തിന്; തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയെന്ന് പ്രവചനം; ജാഗ്രതയില്‍ ബുറെവിയെ കാത്തിരിക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ ഒരു അതിതീവ്ര ന്യൂനമര്‍ദമായി. കേരളത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ശക്തികുറഞ്ഞ ന്യൂനമര്‍ദമായി അത് മാറും. വേഗത 30 മുതല്‍ 40 കിലോമീറ്ററായി മാറുമെന്നും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴപെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

ചുഴലിക്കാറ്റ് ഭീതിയില്‍ നില്‍ക്കുന്ന തമിഴ്നാടിനും തെക്കന്‍ കേരളത്തിന് ആശ്വാസം നല്‍കുന്നതാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍. എന്നാല്‍ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരുത്തോടെയാണ് കാറ്റ് കര തൊടുന്നത്. ബുറേവിയുടെ പശ്ചാത്തലത്തില്‍ കന്യാകുമാരി, തെങ്കാശി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി, വിരുദുനഗര്‍ ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ പൊന്മുടി - വര്‍ക്കല -ആറ്റിങ്ങല്‍ മേഖലയിലൂടെയാകും കാറ്റിന്റെ സഞ്ചാരപഥം ഇപ്പോള്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട കാറ്റ് ശ്രീലങ്കയില്‍ വച്ച് കര തൊട്ടിരുന്നു. ശ്രീലങ്കയെ കുറുകെ കടന്ന് പോയ ചുഴലിക്കാറ്റ് അവിടെ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല.

ബുറെവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. മാന്നാര്‍ കടലിടുക്കില്‍ എത്തിയ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറില്‍ ഒമ്പത് കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് രാമനാഥപുരം കടന്നു. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 55 മുതല്‍ 65 കിമീ വരെയും ചില അവസരങ്ങളില്‍ 75 കിമീ വരെയുമാണ്.

തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദം അറബിക്കടലിലെത്തും. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. രാവിലെ പത്ത് മണിക്ക് ശേഷം കാറ്റ് കേരളത്തില്‍ എത്താനാണ് സാധ്യത. രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ കരയിലേക്ക് പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 50 മുതല്‍ 60 കിമീ വരെയും ചില അവസരങ്ങളില്‍ 70 കി.മീ. വരെയും ആയിരിക്കും

അതിതീവ്ര ന്യൂനമര്‍ദം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് കൂടുതല്‍ ദുര്‍ബലമായി ഒരു ന്യൂനമര്‍ദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുമതിയുണ്ടായിരിക്കില്ല.

തിരുവനന്തപുരം വിമാനത്താവളം അടച്ചിടും
ബുറെവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദമായി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ചുഴലിക്കുള്ളിലെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ മാത്രമായിരിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ കാറ്റിനു സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ സാധ്യത (ഓറഞ്ച് അലര്‍ട്ട്); തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ സാധ്യത (യെലോ അലര്‍ട്ട്).

സംസ്ഥാനത്ത് അത്യാഹിത സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പൊലീസ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ് തുടങ്ങിയ രക്ഷാസേനകളെ വിന്യസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചര്‍ച്ച നടത്തിയെന്നു മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം. ദുരന്തനിവാരണം, അവശ്യ സര്‍വീസ്, തിരഞ്ഞെടുപ്പു ചുമതല എന്നിവയ്ക്കു ബാധകമല്ല.

തിരുവനന്തപുരം വിമാനത്താവളം ഇന്നു രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ അടച്ചിടും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പോളിടെക്‌നിക് കോളജുകളില്‍ ഇന്നു നടത്താനിരുന്ന സ്പോട് അഡ്മിഷന്‍ നാളത്തേക്കു മാറ്റി.http://www.polyadmission.org/

പിഎസ്സിയും കേരള, എംജി, കുസാറ്റ്, ആരോഗ്യ സര്‍വകലാശാലകളും ഇന്നത്തെ പരീക്ഷകള്‍ മാറ്റി; പുതിയ തീയതി പിന്നീട്. പിഎസ്സി ഇന്നു നിശ്ചയിച്ച അഭിമുഖത്തിനു മാറ്റമില്ല. കാര്‍ഷിക, സാങ്കേതിക സര്‍വകലാശാലകളില്‍ ഇന്നു പരീക്ഷയില്ല.

കെ എസ് ആര്‍ ടി സിയും ജാഗ്രതയില്‍
വൈദ്യുതി കണ്‍ട്രോള്‍ റൂം, വൈദ്യുതി ബോര്‍ഡിന്റെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫോണ്‍: 1912, 94960 10101.

ബുറെവി ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്രകള്‍, അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാരവും നാളെ വരെ നിരോധിച്ചു. ജില്ലയിലെ മലയോര മേഖലകളിലുള്ള ഗതാഗതം നാളെ വരെ വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെ നിരോധിച്ചിട്ടുണ്ടെന്നും കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു അവധി കെഎസ്ആര്‍ടിസിക്കും ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും അവശ്യ സര്‍വീസ് നടത്തിപ്പിനും മാത്രമാകും സര്‍വീസ് നടത്തുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category