
ബ്രിട്ടന് ആശ്വാസമേകുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവ് കനക്കുകയും ശൈത്യകാലം എത്തുകയും ചെയ്തതോടെ എന്‍ എച്ച് എസ് ആശുപത്രികളെല്ലാം നിറഞ്ഞു കവിയും എന്ന ആശങ്കയ്ക്ക് അറുതി വന്നിരിക്കുന്നു. ശത്യകാലത്തോടൊപ്പം എത്തിയിരുന്ന ഫ്ളൂവിനെ കാര്യമായി തടയുവാന്‍ കഴിഞ്ഞു എന്നതാണ് അതില്‍ ഒരു പ്രധാന കാരണം. ഫ്ളൂ ബാധ 90 ശതമാനത്തോളം തടയുവാന്‍ കഴിഞ്ഞു എന്നാണ് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതിനുപുറമേ, ബ്രിട്ടനെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന കോവിഡിനെ പ്രതിരോധിക്കുവാനുള്ള വാക്സിനേഷന്റെ ആദ്യ സ്റ്റോക്കും എത്തിച്ചേര്‍ന്നിരിക്കുന്നു.
ഫ്ളൂവിനെ തകര്‍ത്തത് കോവിഡിനെതിരെയുള്ള മുന്‍കരുതലുകള്‍
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും, എല്ലാ പ്രായക്കാരിലും കോവിഡ് വ്യാപന നിരക്കില്‍ കാര്യമായ കുറവ് ദൃശ്യമാകുന്നുണ്ട്. രണ്ടാം വരവിന്റെ മൂര്‍ദ്ധന്യഘട്ടം പിന്നിട്ടുകഴിഞ്ഞു എന്നുതന്നെയാണ് ഈ രംഗത്തെ പ്രമുഖര്‍ വിശ്വസിക്കുന്നത്. അതേസമയം, സാധാരണ ശൈത്യകാലങ്ങളില്‍ എന്‍ എച്ച് എസ് ആശുപത്രികള്‍ക്ക് മീതെ അശനിപാതമായി എത്താറുള്ള ഫ്ളൂ ഇത്തവണ കാര്യമായിട്ടില്ല എന്നത് മറ്റൊരു ആശ്വാസദായകമായ കാര്യമാണ്. ഫ്ളൂവിന്റെ വ്യാപനവും കോവിഡിന്റെ രണ്ടാം വരവു ചേര്‍ന്ന് ഈ ശൈത്യകാലം നരകതുല്യമാക്കുമെന്നായിരുന്നു പലരും പ്രകടിപ്പിച്ചിരുന്ന അശങ്ക.
ഈ ആശങ്ക അകന്നതോടെ ടയര്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ക്രിസ്ത്മസ്സിന് പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകള്‍ കോവിഡ് വ്യാപനം ത്വരിതപ്പെടുത്തിയേക്കാം എന്നൊരു ഭയവും നിലനില്ക്കുന്നു. വാക്സിന് വിതരണം ശരിയായി നടക്കുകയും, ക്രിസ്ത്മസ്സിനു ശേഷം കോവിഡ് വ്യാപനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഇല്ലാതെയിരിക്കുകയും ചെയ്താല്‍ ജനുവരി മദ്ധ്യത്തോടെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി തുടങ്ങിയേക്കും.
പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്ക് പ്രകാരം ഇന്നലെ 1 ലക്ഷം പേരില്‍ 1.2 പേര് മാത്രമാണ് ഫ്ളൂ ബാധിച്ച് ഡോക്ടര്‍മാരെ കാണാന്‍ എത്തിയത്. താരതമ്യേന ഫ്ളൂ ബാധ കുറവായിരുന്ന കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 1 ലക്ഷം പേരില്‍ 10.6 പേര് എന്ന നിരക്കിലായിരുന്നു. കഴിഞ്ഞയാഴ്ച്ച ബ്രിട്ടനില്‍ ആകമാനം 600 ഫ്ളൂ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമ്പത് മാസത്തെ സാമൂഹിക അകലം പാലിക്കല്‍, കൂടുതല്‍ വൃത്തിയോടെയുള്ള ജീവിതശൈലി, ഫേസ് മാസ്ക് തുടങ്ങിയ കോവിഡ് പ്രതിരോധ ഉപാധികളാണ് ഫ്ളൂവിന്റെ വ്യാപനത്തെ ഇത്രയും ഫലവത്തായി തടഞ്ഞതെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നു.
കൂടുതല്‍ പേര് ഈ വര്‍ഷം ഫ്ളൂവിനുള്ള വാക്സിന് എടുത്തു എന്നതും ഒരു കാരണമായേക്കാം. ബ്രിട്ടനില്‍ മാത്രമല്ല, ആസ്ട്രേലിയയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. കോവിഡിന്റെ ഭീതി ഡെമോക്ലീസിന്റെ വാള് പോലെ തലയ്ക്ക് മീതെ തൂങ്ങുമ്പോഴും, ഫ്ളൂവിനെ കാര്യമായി ഭയക്കേണ്ടതില്ലാത്ത ഒരു ശൈത്യകാലമാണ് ഈ വര്‍ഷം യൂറോപ്പിലാകെ.
കോവിഡ് വാക്സിനേഷന് ആദ്യം നല്‍കുന്നത് കെയര്‍ഹോം അന്തേവാസികള്‍ക്ക്
ഫൈസറിന്റെ കൊറോണാ വാക്സിന്റെ ആദ്യ ബാച്ച് ബ്രിട്ടനില്‍ എത്തിയതോടെ ഇത് നല്കേണ്ടുന്നവരുടെ മുന്‍ഗണനാ ക്രമവും നിശ്ചയിക്കപ്പെട്ടു. ഇത് ആദ്യമായി നല്‍കുക കെയര്‍ഹോം അന്തേവാസികള്‍ക്കായിരിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ആരംഭിക്കും. വിതരണം എളുപ്പത്തിലാക്കുന്നതിനായി, ഇപ്പോള്‍ വന്നിരിക്കുന്ന പാക്കറ്റുകള്‍ പൊട്ടിച്ച് ചെറിയ പാക്കുകള്‍ ആക്കുകയാണിപ്പോള്‍
സോഷ്യല്‍ കെയര്‍ അന്തേവാസികള്‍ക്ക് ആദ്യം വാക്സിന് നല്കുവാനുള്ള പദ്ധതി വാക്സിന് ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങള്‍ മൂലം പാളം തെറ്റിയിരുന്നു. വളരെ കനം കുറഞ്ഞ ആര് എന്‍ എ സ്ട്രാന്‍ഡുകളാണ് ഈ വാക്സിനില്‍ ഉള്ളത്. ഇതിന്റെ ഒരു തുള്ളി കൊഴുപ്പില്‍ പൊതിഞ്ഞിരിക്കുകയാണ്.അതായത്, വളരെയധികം അസ്ഥിരമായ ഒരു ഘടനയാണ് ഈ വാക്സിനുള്ളത്. അതുകൊണ്ടു തന്നെ വളരെയധികം തണുത്ത അന്തരീക്ഷത്തില്‍ (-70 ഡിഗ്രി) വേണം ഇത് സൂക്ഷിക്കുവാന്‍. അല്ലെങ്കില്‍, നേര്‍ത്ത ഡി എന്‍ എ സ്ട്രാന്‍ഡ് പൊട്ടിപ്പോകുവാന്‍ ഇടയുണ്ട്.
ഇത്തരമൊരു അന്തരീക്ഷത്തില്‍ സൂക്ഷിക്കേണ്ടിവരുന്നതിനാലും, ഇത് വിവിധ സഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കാക്കി ഇപ്പോള്‍ ഇംഗ്ലണ്ടിലെ പ്രധാനപ്പെട്ട 50 ആശുപത്രികളിലായിരിക്കും ഈ വാക്സിന് വിതരണം ചെയ്യുവാനാണ് തീരുമാനിച്ചത്. അതായത്, കെയര്‍ ഹോം അന്തേവാസികള്‍ക്ക് ആദ്യം നല്‍കുക എന്ന പദ്ധതി ഉപേക്ഷിക്കേണ്ടതായി വരും. എന്നാല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇപ്പോള്‍ പുതിയൊരു രീതി ആവിഷ്കരിച്ചിരിക്കുകയാണ്. ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരത്തോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കെയര്‍ ഹോമുകളില്‍ വാക്സിനേഷന് വിതരണം ചെയ്തു തുടങ്ങും.

കോവിഡ് വന്ന് സുഖം പ്രാപിച്ചവര്‍ക്ക് ഇമ്മ്യുണിറ്റി പാസ്സ്പോര്‍ട്ട് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന
കൊറോണാ വാക്സിന് യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ വാക്സിന് എടുത്തവര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതെ യാത്രചെയ്യാന്‍ സഹായിക്കുന്ന ഇ-വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നു. അതേസമയം, രോഗം വന്ന് ഭേദമായവരില്‍ രൂപപ്പെടുന്ന ആന്റിബോഡികള്‍ ഇത്തരത്തിലുള്ള ഇമ്മ്യുണിറ്റി പാസ്സ്പോര്‍ട്ടുകള്‍ നല്കാനൊരു കാരണമാക്കരുതെന്നും യു എന്‍ പറഞ്ഞു.അത് രോഗവ്യാപനം തടയുന്നതില്‍ ഫലവത്തായ പങ്ക് വഹിക്കുന്നില്ല എന്നതാണ് കാരണം.
ഫൈസറിന്റെ വാക്സിന് ഒരു യാഥാര്‍ത്ഥ്യമാവുകയും, മൊഡേണയും ആസ്ട്രാസെനേകയും അവരുടെ അന്തിമ പരീക്ഷണത്തിന്റെ വിവരങ്ങള്‍ സഹിതം അംഗീകാരത്തിനായി അപേക്ഷിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, പക്ഷെ അമിതാവേശം കാണിച്ച് യാത്രാ നിയന്ത്രണങ്ങള്‍ ഉള്‍പ്പടെയുള്ളവയൊന്നും തന്നെ പെട്ടെന്ന് നീക്കം ചെയ്യരുത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam