
പൊട്ടിപ്പുറപ്പെട്ട ആദ്യ നാളുകളില്‍ തന്നെ കൊറോണ ഏറെ ദുരിതത്തിലാഴ്ത്തിയ ഒരു രാജ്യമായിരുന്നു ഇറ്റലി. അന്ന് ഇറ്റലിയിലെ തെരുവുകള്‍ക്ക് മരണത്തിന്റെ ഗന്ധവും നിറവുമായിരുന്നു. ഇറ്റലിയുടെ അന്തരീക്ഷത്തിലാകെ മരണത്തിന്റെ അദൃശ്യസ്പര്‍ശം നിറഞ്ഞു നിന്നിരുന്നു. ഈ പഴയ ഓര്‍മ്മകളുടെ ഭീകരതയെ ചെറുതാക്കുന്ന രീതിയിലേക്ക് ഇറ്റലി മടങ്ങുകയാണ് രോഗവ്യാപനതോത് കുറയുമ്പോഴും ഇന്നലെ 24 മണിക്കൂറില്‍ ഇവിടെ രേഖപ്പെടുത്തിയത് 993 കോവിഡ് മരണങ്ങളാണ്.
ആദ്യവരവിലെ മൂര്‍ദ്ധന്യഘട്ടത്തില്‍ പോലും ഇറ്റലിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പ്രതിദിന മരണനിരക്ക് 969 ആയിരുന്നു. മാര്‍ച്ച് 27 ലെ ഈ റെക്കോര്‍ഡാണ് ഇന്നലെ തകര്‍ന്നത്. ഇതോടെ ഇതുവരെ ഇറ്റലിയില്‍ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 58,038 ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ പ്രതിദിന മരണ സംഖ്യ 800 ല്‍ താഴെയായിരുന്നു. അതേസമയം, രോഗവ്യാപന നിരക്കില്‍ ഗണ്യമായ കുറവും ദൃശ്യമാകുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ രേഖകള്‍ പ്രകാരം വ്യാഴാഴ്ച്ച 23,225 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ 13 ന് ഇത് 40,902 ആയിരുന്നു. വൈറസ് ബാധ ആരംഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ദേശവ്യാപകമായി ഒരു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. രോഗവ്യാപനം തടയാന്‍ ഈ നിയന്ത്രണങ്ങള്‍ക്ക് സാധിച്ചെങ്കിലും അത് ഇറ്റലിയുടെ സമ്പദ്ഘടനയെ വിപരീതമായി ബാധിച്ചു.
പിന്നീട് ഒക്ടോബറില്‍ രോഗവ്യാപനം വീണ്ടും ശക്തി പ്രാപിച്ചതോടെ ബാറുകളും റെസ്റ്റോറന്റുകളും വൈകുന്നെരങ്ങളില് നേരത്തേ അടച്ചുപൂട്ടാന്‍ ഉത്തരവിറക്കി. മാത്രമല്ല രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. രോഗവ്യാപനം കനത്ത പ്രദേശങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ഈ നിയന്ത്രണങ്ങള്‍ ഫലപ്രദമാകുന്നു എന്ന് അവകാശപ്പെടുമ്പോഴും തങ്ങളുടെ കരുതല്‍ വിട്ട് കളിക്കരുതെന്ന് ഇറ്റാലിയന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കാനും സര്‍ക്കാര്‍ മറക്കുന്നില്ല.
ക്രിസ്ത്മസ്സ് ആഘോഷം എന്നാല്‍ കുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന സമയമാണ് ഇറ്റലിയില്‍. ക്രിസ്ത്മസ്സ് അടുത്തതോടെ, നിയന്ത്രണങ്ങളില്‍ പ്രത്യേക ഇളവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഇളവുകള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഇളവുകള്‍, ഇപ്പോള്‍ നിയന്ത്രണ വിധേയമായ കോവിഡിന്റെ ശക്തി വീണ്ടും വര്‍ദ്ധിപ്പിക്കുമോ എന്ന കാര്യത്തിലുള്ള ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam