
വാരാന്ത്യത്തിനു മുന്‍പായി ശത്യകാലത്തിന്റെ തീവ്രത വ്യക്തമാക്കിക്കൊണ്ട് തണുത്ത ദിനങ്ങള്‍ എത്തിക്കഴിഞ്ഞു. മഞ്ഞും മഴയും നിറഞ്ഞ ഡിസംബറാണ് ഇത്തവണത്തേതെന്ന് നേരത്തേ കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരുന്നു. സ്കോട്ട്ലാന്‍ഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കന്‍ ഇംഗ്ലണ്ടിന്റെ ചില പ്രദേശങ്ങളിലും ഇന്നലെ മഞ്ഞുവീഴ്ച്ച അനുഭവപ്പെട്ടു. പെന്നീസ്, യോര്‍ക്ക്ഷയര്‍ മൂര്‍സ് തുടങ്ങിയ വടക്കന്‍ ഇംഗ്ലണ്ടിന്റെ ഭാഗങ്ങളിലാണ് മഞ്ഞുവീഴ്ച്ച അനുഭവപ്പെട്ടത്.
പട്ടണങ്ങളും ഗ്രാമങ്ങളും മഞ്ഞിന് പട്ട് പുതച്ചുകിടക്കുന്ന മനോഹരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രി 10 മണിക്ക് ആരംഭിച്ച മഞ്ഞുവീഴ്ച്ച വെള്ളിയാഴ്ച്ച രാവിലെ 9 മണിവരെ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പടിഞ്ഞാറന്‍ സ്കോട്ട്ലന്‍ഡില്‍ താപനില -10 ഡിഗ്രിവരെ താഴും. തെക്കന്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും അടുത്ത ദിവസങ്ങളില്‍ തണുത്ത കാലാവസ്ഥയായിരിക്കും. ലണ്ടനില്‍ അന്തരീക്ഷ താപനില -1 ഡിഗ്രിവരെ താഴ്ന്നേക്കും.
വാരാന്ത്യത്തില്‍ പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ അടുത്ത ആഴ്ച്ച അന്തരീക്ഷ താപനില ശരാശരിയിലും താഴേക്ക് പോകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബ്രിട്ടന്റെ വടക്കന്‍ പ്രദേശങ്ങളില്‍, പ്രത്യേകിച്ചു സ്കോട്ട്ലാന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത തോതില്‍ മഞ്ഞ് വീഴ്ച്ചയുണ്ടാകും. വെയില്‍സിലേയും വടക്കന്‍ ഇംഗ്ലണ്ടിലേയും ഉയര്‍ന്ന പ്രദേശങ്ങളിലും ഇത് പ്രതീക്ഷിക്കാം.
ഇത്തവണ ശൈത്യകാലത്ത് ഗതാഗതം സുഗമമായി നടക്കും എന്നുറപ്പാക്കുവാന്‍ പതിവിലുമധികം ഗ്രിട്ടറുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കനത്ത മഞ്ഞുവീഴ്ച്ചയും മഴയുമൊക്കെയാണ് വരും ദിനങ്ങളെ കാത്തിരിക്കുന്നതെങ്കിലുംഎല്ലാദിവസവും അങ്ങനെയാകില്ല എന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടയ്ക്കിടെ തെളിഞ്ഞ കാലാവസ്ഥയും അനുഭവിക്കുവാനാകും.
കഠിനമായ കാലാവസ്ഥയെ കുറിച്ചുള്ള ആദ്യമുന്നറിയിപ്പുകള്, അതി തീവ്രമായ ഒരു ശൈത്യകാലത്തിനു വേണ്ടി തയ്യാറെടുക്കാനുള്ള മുന്നറിയിപ്പു കൂടിയാണ്. സുഗമമായ ഗതാഗതം ഒരുക്കുന്നതുള്‍പ്പടെ സര്‍ക്കാര്‍ തലത്തില്‍ ശൈത്യകാലത്തെ നേരിടാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ശൈത്യകാലമെത്തുന്നതോടെ കോവിഡ് വ്യാപനം നിയന്ത്രണാതീതമായേക്കാം എന്ന മുന്നറിയിപ്പ് ഇപ്പോഴും ആശങ്ക ജനിപ്പിക്കുന്നുണ്ട്. അതേസമയം, ഇത്തവണത്തെ ശൈത്യകാലത്ത് ഫ്ളൂ ബാധ തീരെ കുറവാണെന്നത് ഏറെ ആശ്വാസം പകരുന്ന കാര്യവുമാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam