1 GBP = 102.00 INR                       

BREAKING NEWS

ദുര്‍വിധി ഒന്നാകെ വേട്ടയാടപ്പെട്ട കുടുംബം;13 വര്‍ഷമായി രോഗവു മായി പൊരുതി അമ്മയ്ക്കും രോഗികളായ സഹോദരങ്ങള്‍ക്കും തുണയാ യി; കിഡ്നി നല്‍കിയ പിതാവും വൈകാതെ മരണത്തിലേക്ക്; സഹോദരിയുടെ കിഡ്നിയുമായി വീണ്ടും ജീവിതം തുന്നിപ്പിടിപ്പിക്കാന്‍ സിനോമോന്‍ ശ്രമിക്കുമ്പോള്‍

Britishmalayali
പ്രസന്ന ഷൈന്‍

ചിലര്‍ക്ക് ജീവിതത്തില്‍ ദുര്‍വിധികള്‍ മാത്രമായിരിക്കും പറയാനുണ്ടാവുക. മനസ്സ് തുറന്നു ഒന്ന് ചിരിക്കാന്‍ പോലും കഴിയാത്ത മനുഷ്യര്‍. അല്‍പ സുഖ സൗകര്യങ്ങള്‍ കുറയുമ്പോള്‍ പരാതിപ്പെടുന്ന സാധാരണക്കാരായ മനുഷ്യര്‍ക്ക് ഒരിക്കലും ഭാവന ചെയ്യാന്‍ പോലും കഴിയാത്തതാണ് വിധിയോട് പോരാടുന്ന ഹതഭാഗ്യരുടെ ജീവിതം. ഇപ്പോള്‍ കോവിഡ് മൂലം വിനോദ യാത്രയും മറ്റും നടത്താന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്ന സുഖം മാത്രം അന്വേഷിച്ചു അലയുന്ന മനുഷ്യര്‍ക്ക് മുന്നില്‍ നന്മ ചെയ്യാന്‍ ഒരവസരമായാണ് വിധി തോല്‍പ്പിച്ചു കളഞ്ഞ നിര്‍ഭാഗ്യരായ മനുഷ്യര്‍ എത്തുക. അത്തരത്തില്‍ ഒരു കുടുംബത്തിന്റെ ഒന്നാകെയുള്ള ദുര്‍വിധിയുടെ അത്യന്തം വേദന നിറഞ്ഞ അനുഭവമാണ് ഇടുക്കിയിലെ പെരുവന്തനം തെക്കേമലയില്‍ നിന്നും ഇന്ന് ബ്രിട്ടീഷ് മലയാളി വായനക്കാരെ തേടിയെത്തുന്നത്.
യുവത്വം പിന്നിടുമ്പോഴേക്കും കിഡ്നി രോഗം പിടികൂടിയ സിനോമോന് രക്ഷകനായി എത്തിയത് സ്വന്തം പിതാവ് തന്നെയാണ്. പിതാവ് നല്‍കിയ  മാറ്റിവയ്ക്കപ്പെട്ട കിഡ്നിയുമായി സിനോമോന്‍  ജീവിതത്തിലേക്ക് പതിയെ നടന്നെത്തുമ്പോള്‍ കുടുംബത്തിന്റെ നട്ടെല്ലായിരുന്ന പിതാവ് രണ്ടു വര്‍ഷത്തിനിടയില്‍ മരിച്ചതോടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കിഡ്നിയുമായി അമ്മയും മാനസിക വൈകല്യം നേരിടുന്ന രണ്ടു സഹോദരങ്ങളുടെയും അന്നന്നത്തെ അന്നത്തിനായി വേലക്കിറങ്ങുകയേ സിനോമോന് വഴി ഉണ്ടായിരുന്നുള്ളൂ. ഇതിനിടയില്‍ മൂത്ത സഹോദരിയെ വിവാഹം ചെയ്തു അയക്കാനായി എന്നതാണ് ഈ കുടുംബത്തിന് ഓര്‍ത്തിരിക്കാനുള്ള ഏക മനോഹര ജീവിത മുഹൂര്‍ത്തം. ഇപ്പോള്‍ 13 വര്‍ഷത്തിന് ശേഷം കിഡ്നി വീണ്ടും പിണക്കത്തിലായതോടെ ആഴ്ചയില്‍ മൂന്നു ഡയാലിസിസ് നടത്തിയാണ് സിനോമോന്‍ ജീവന് വേണ്ടി പൊരുതുന്നത്.
പൊന്നാങ്ങാളക്കു എന്തെങ്കിലും സംഭവിച്ചാല്‍ അമ്മയും രണ്ടു സഹോദരങ്ങളും ഒന്നിച്ചു പട്ടിണിയോടും രോഗങ്ങളോടും പോരാടേണ്ടി വരും എന്ന് തിരിച്ചറിഞ്ഞ സഹോദരി സ്വന്തം കിഡ്നി സിനോമോന് നല്കാന്‍ തയ്യാറായിരിക്കുകയാണ്. എന്നാല്‍ പ്രായം 40 ല്‍ എത്തിയിട്ടും വിവാഹം പോലും വേണ്ടെന്നു വച്ച് കുടംബത്തിനു വേണ്ടി ജീവിച്ച സിനോമോന് കയ്യില്‍ കിട്ടിയ ചെറിയ വരുമാനം നാലുപേരുടെ വയര്‍ നിറയ്ക്കാന്‍ പോലും പലപ്പോഴും തികഞ്ഞിരുന്നില്ല. 'അമ്മ ഒരു പശുവിനെ വളര്‍ത്തി പാല്‍ വിറ്റുകിട്ടുന്ന ചെറിയ തുകയാണ് പലപ്പോഴും ഈ കുടുംബത്തിന് മരുന്നിനും മറ്റും ചിലവാക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ അടുത്തിടെ ഒരപകടത്തില്‍ അമ്മയുടെ കൈവിരല്‍ നഷ്ടമായതോടെ പശുവളര്‍ത്തലും കറവയും പാഴ്ക്കിനാവായി. വിധി വീണ്ടും വീണ്ടും ക്രൂരതയോടെ അതിന്റെ പരീക്ഷണം സിനോമോന്റെ കുടുംബത്തോട് പകയോട് എന്നവിധം ആവര്‍ത്തിക്കുക ആയിരുന്നു. ഈ സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി കിഡ്നി മാറ്റിവയ്ക്കാന്‍ ആവശ്യമായ തുക കണ്ടെത്താന്‍ ഇനി ഏറ്റവും സാധ്യമായതും പ്രതീക്ഷിക്കാവുന്നതും ബ്രിട്ടനിലെ മലയാളികളുടെ സഹായമാണെന്നു ഇവരെ നേരിട്ടറിയുന്ന യുകെ മലയാളികളില്‍ ഒരാള്‍ തന്നെ അറിയിക്കുക ആയിരുന്നു .ഇതോടെയാണ് സിനോമോന്‍ അവസാന പ്രതീക്ഷയെന്ന വിശ്വാസത്തോടെ ഇന്നു ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്കു മുന്നില്‍ എത്തുന്നത്. ഇപ്പോള്‍ നിങ്ങള്‍ വായിച്ചു പോകുന്ന ഈ വരികള്‍ ഒരാളുടെ ജീവിതമാണ്, കഥയല്ല . അതിനാല്‍ ആ ജീവിതം തിരിച്ചു പിടിക്കാന്‍ ഈ യുവാവ് കൈനീട്ടിയെത്തുമ്പോള്‍ അത് തട്ടിമാറ്റാന്‍ ആര്‍ക്കാണ് കഴിയുക?

ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ തെക്കേമല സ്വദേശിയായ  സിനോമോന്‍ തോമസ് വേണ്ടി ആ നാട്ടിലെ നല്ല മനുഷ്യര്‍ ചെയ്യാവുന്ന സഹായമൊക്കെ ഇതിനകം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 13വര്‍ഷമായി കിഡ്നി രോഗത്താല്‍ വലയുന്ന സിനോമോന് ഇതുവരെ നാട്ടുകാര്‍ തന്നെ ആയിരുന്നു തുണ. ആഴ്ചയില്‍ 3 പ്രാവശ്യം ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. കുടുംബത്തിലെ മൂത്ത ആണ്‍ തരിയായ സിനോമോന്‍ കുടുംബത്തിന് ആലംബമാകും എന്ന പ്രതീക്ഷയില്‍ സ്വപിതാവ് തന്നെ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ്തന്റെ കിഡ്നി സിനോമോന് ദാനം നല്‍കിയതാണ്. തന്റെ മകന്‍ ആരോഗ്യത്തോടെ അമ്മയെയും സഹോദരങ്ങളെയും കാത്തുകൊള്ളും എന്ന ആശ്വാസത്തില്‍ ആവും കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ കഴിഞ്ഞു രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ആ സ്‌നേഹനിധിയായ പിതാവ് ഇഹലോകവാസം വെടിഞ്ഞത്. മരണ സമയത്ത് പിതാവിന് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ വീണ്ടും പണിമുടക്കിയ കിഡ്നി സിനോമോന് തടസ്സമായിരിക്കുകയാണ്. വിവാഹിതയായ സ്വസഹോദരി തന്നെ ഇത്തവണ   കിഡ്നി നല്‍കാന്‍ സന്നദ്ധയാണെങ്കിലും അതിനുള്ള ഭീമമായ തുക കണ്ടെത്താന്‍ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ.
മൂന്നു ദിവസം കൂടുമ്പോഴുള്ള ഡയാലിസിസിന് പണം കണ്ടെത്തി കൊണ്ടിരിക്കുന്നതും ചുറ്റുമുള്ള സുമനസ്സുകളുടെ സഹായത്താലാണ്. ആശുപത്രിയില്‍ പോയി വരാനുള്ള വണ്ടിക്കൂലിക്കു പോലും കഷ്ടപ്പെടുന്നത് കൊണ്ട്, കോട്ടയം മെഡിക്കല്‍ കോളേജിനടുത്തുള്ള  മുടിയൂര്‍ക്കര പള്ളിയുടെ കീഴില്‍  കന്യാസ്ത്രീകള്‍ നടത്തുന്ന കരുണാലയത്തില്‍ താമസിച്ചു കൊണ്ടാണ് ഡയാലിസിസിനു പോകുന്നത്.

സിനോമോന്റെ കുടുംബത്തെയും അതേപോലെ തന്നെ  ഈ അപ്പീലില്‍ സഹായം അപേക്ഷിച്ചിരിക്കുന്ന തന്നെ അഗതികളായ മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന്  ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് രണ്ട് ദിവസം കൊണ്ട് എത്തിയത് 1756.88 പൗണ്ട്
ഇന്നലെ ആരംഭിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് രണ്ട് ദിവസം കൊണ്ട് എത്തിയത് 1756.88 പൗണ്ട്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 1546.88 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 210 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വഴി ഇതുവരെ ലഭിച്ച തുകയുടെ സ്റ്റേറ്റ് മെന്റ് ചുവടെ കൊടുത്തിരിക്കുന്നു. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category