1 GBP =99.10INR                       

BREAKING NEWS

സെലിബ്രിറ്റികളായ ലഡ്ബാബിയും ഗാരി ലിനേക്കറും അഭിനയിച്ച വാക്കേഴ്സ് ക്രിസ്പ് ക്രിസ്മസ് പരസ്യത്തില്‍ മലയാളിയുവതിയും മകനും; ലക്ഷക്കണക്കിന് ആരാധകര്‍ പരസ്യം ഏറ്റെടുത്തപ്പോള്‍ താര പരിവേഷത്തോടെ കോട്ടയംകാരി വീട്ടമ്മ; യുട്യൂബില്‍ കണ്ടത് 28 ലക്ഷംപേര്‍; ബ്രിട്ടീഷുകാരനായ ഭര്‍ത്താവിനു കേരളം രണ്ടാം വീടുതന്നെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ദശലക്ഷക്കണക്കിനു ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന ലോകോത്തര  ബ്രാന്‍ഡ് പരസ്യത്തില്‍ സെലിബ്രിറ്റികള്‍ക്കൊപ്പം മലയാളിയായ അമ്മയും മകനും. അല്പം അവിശ്വസനീയം ആണെന്ന് തോന്നാം, പക്ഷെ സംഗതി ഈ ക്രിസ്മസ് കാലത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വര്‍ത്തമാനമായി മാറുകയാണ്. ബ്രിട്ടനിലെ ഏറ്റവും പോപ്പുലര്‍ ബ്രാന്‍ഡ് ആയ വാക്കേഴ്സ് ക്രിസ്പിന്റെ ക്രിസ്മസ് പുതു രുചിയില്‍ എത്തിയ ദി പവര്‍ ഓഫ് സോസേജ് റോള്‍ എന്ന ഇനത്തിന് വേണ്ടിയാണു സെലിബ്രിറ്റികളായ ലഡ്ബാബിയും ഗാരി ലിനേക്കറും അഭിനയിച്ച പരസ്യ ചിത്രത്തില്‍ കോട്ടയംകാരിയും ഇപ്പോള്‍ ഹെന്‍സ്ലോയിലെ വിറ്റണില്‍  താമസിക്കുന്ന അഞ്ജുവും മകനും വേഷമിട്ടത്. കരോള്‍ പാട്ടിന്റെ അകമ്പടിയോടെ തയ്യാറാക്കിയ പരസ്യം ഈ സീസണിലെ ഏറ്റവും ഹിറ്റ് ആയി ചാനലുകളില്‍ എല്ലാം എത്തികൊണ്ടിരിക്കുകയാണ്. സാധാരണ വീട്ടമ്മയായ അഞ്ജു ഈ പരസ്യത്തില്‍ എത്തിയത് പൊതുവെ മലയാളികള്‍ അറിഞ്ഞിട്ടില്ലെങ്കിലും പരസ്യം റിലീസ് ആയതോടെ തദ്ദേശീയര്‍ക്കിടയില്‍ താരപരിവേഷമാണ് അമ്മയ്ക്കും കൗമാരക്കാരനായ മകനും ലഭിക്കുന്നത്. 

ലഡ്ബാബി എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ താരമായ ബ്രിട്ടീഷ് ഗ്രാഫിക്‌സ് ഡിസൈഗ്‌നര്‍ മാര്‍ക്ക് ഇയാന്‍ ഹൊയ്ലെ, മുന്‍ ഫുട്‌ബോള്‍ താരവും ഇപ്പോള്‍ പ്രൊഫഷണല്‍ ടിവി  ഫുടബോള്‍ കമന്ററിയാനുമായ ഗാരി ലിനേക്കറും മുഖ്യ വേഷത്തില്‍ എത്തിയ ഈ പരസ്യത്തില്‍ സഹതാരങ്ങളായാണ് അഞ്ജുവും മകനും എത്തുന്നത്. വാക്കേഴ്സ് ക്രിസ്പ് കൊതിമൂത്തു തന്റെ പാന്റിനുള്ളില്‍ ഗാരി ലിനേക്കര്‍ ഒളിച്ചു വയ്ക്കുന്ന പരസ്യ രംഗം ആരാധകര്‍ ഏറ്റെടുത്തിരിക്കുയാണ്. ഏതാനും ആഴ്ച കൊണ്ട് ഈ പരസ്യം ആളുകളുടെ ഇഷ്ടം നേടിയിരിക്കുകയാണ്. സ്വതവേ വാക്കേഴ്സ് ക്രിസ്പ് ആരാധകരായ കുട്ടികളും മുതിര്‍ന്നവരും പുതിയ പരസ്യത്തിലെ ബ്രാന്‍ഡ് അന്വേഷിച്ചാണ് ഇപ്പോള്‍ കടകളില്‍ എത്തുന്നത്. എന്നാല്‍ കുട്ടികളെക്കാള്‍ സോസേജ് ക്രിസ്പ് രുചി മുതിര്‍ന്നവര്‍ക്കാണ് ഇഷ്ടമായതെന്നു ചില വിപണി വര്‍ത്തമാനങ്ങള്‍ സൂചിപ്പിക്കുന്നു. വാക്കേഴ്സ് തങ്ങളുടെ യുട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്ത പരസ്യം ഇതിനകം 28 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു.
വീട്ടമ്മയുടെ റോളില്‍ ഒതുങ്ങാതെ സാമൂഹിക പ്രവര്‍ത്തകയുടെ റോളിലും തിളങ്ങുന്ന അഞ്ജു യുകെയിലെ പാവങ്ങള്‍ക്കിടയില്‍ വിശപ്പനുഭിക്കുന്നവര്‍ക്കു ഭക്ഷണം എത്തിക്കുന്ന ഫുഡ് ബാങ്കിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് വ്യാപനം നടന്നപ്പോള്‍ അഞ്ജു ഉള്‍പ്പെടെയുള്ള ടീം അക്ഷീണ പരിശ്രമം നടത്തിയാണ് പാവങ്ങള്‍ക്കായി ഭക്ഷണം എത്തിച്ചത്. യുകെയില്‍ പഠനത്തിന് എത്തിയ അനേകം മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം ഫുഡ് ബാങ്കിന്റെ സേവനം രാജ്യമെങ്ങും ലഭ്യമായിരുന്നു. ട്രെസല്‍ ട്രസ്റ്റുമായി ചേര്‍ന്ന് പാവങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ഫുഡ് ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വാക്കേഴ്സിന്റെ തീരുമാനമാണ് അഞ്ജുവിനു ഈ പരസ്യത്തില്‍ അഭിനയിക്കാന്‍ വഴി ഒരുക്കിയത്.
അഞ്ജുവിന്റെ ഭര്‍ത്താവ് ഷോണ്‍,ഫ്രീലാന്‍സ് ആക്ടറും മോഡലുമാണ് .മികച്ച ഗായകന്‍ കൂടിയായ ഇദ്ദേഹം സ്വന്തമായി മ്യൂസിക് ഇവന്റുകളും നടത്തുന്നുണ്ട് .പിറന്നാള്‍ പാര്‍ട്ടികളും വിവാഹ ആഘോഷ വേദികളും ഒക്കെ രസകരമായ അനുഭവമാക്കാന്‍ ഷോണിനുപ്രത്യക മിടുക്കാണ്. ഇവര്‍ കുടുംബ സമേതം ഇതിനകം പല ഹ്ര്വസ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനേതാക്കളെ കണ്ടെത്തുന്ന ഏജന്‍സിയാണ് അഞ്ജുവിനെയും മകനെയും വാക്കേഴ്സില്‍ അഭിനയിക്കാന്‍ ശുപാര്‍ശ ചെയ്തത്. ബിടെക് വിദ്യാര്‍ത്ഥിയാണ് പരസ്യത്തില്‍ അഞ്ജുവിനു ഒപ്പം അഭിനയിച്ച മകന്‍ ഇമ്മാനുവല്‍ സാം. ഈഷര്‍ കോളേജ് വിദ്യാര്‍ത്ഥിയായ ഇമ്മാനുവല്‍ സ്വന്തമായി പാട്ടുകളും പുറത്തിറക്കുന്നുണ്ട്. യുകെയില്‍ എത്തിയ ശേഷം ഇതിനകം 14 വ്യത്യസ്ത പരസ്യങ്ങള്‍ചെയ്ത അനുഭവവും അഞ്ജു വിവരിക്കുന്നു. അതില്‍ പോസ്റ്റ് ഓഫിസ് മുതല്‍ യുകെയിലെ രഹസ്യന്വേഷണ വിഭാഗമായ എം ഐ 5ന്റെ പരസ്യങ്ങള്‍വരെ ഉള്‍പ്പെടുന്നു.
 
മാസങ്ങള്‍ക്കു മുന്‍പ് വാക്കേഴ്സ് ക്രിസ്പിന് വേണ്ടിയുള്ള പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ അഞ്ജു ഏഴു മാസം ഗര്‍ഭിണി ആയിരുന്നു എന്നതാണ് മറ്റൊരു വിശേഷം. ഗര്‍ഭിണിയുടെ മട്ടും ഭാവവും ശരീര മാറ്റങ്ങളും ഒക്കെ ഒരു തടിച്ചിയായി തോന്നിക്കുമല്ലോ എന്ന അഭിപ്രായം പറഞ്ഞപ്പോള്‍ പരസ്യത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അതൊരു പ്രശനമേ ആയിരുന്നില്ല . ബ്രിട്ടനിലെ ഫിലിം രംഗത്ത് വ്യത്യസ്തതക്ക് ഏറെ ഡിമാന്‍ഡ് ഉള്ളതിനാല്‍ മലയാളികള്‍ക്ക് അല്പം തിളങ്ങാന്‍ പറ്റുന്ന മേഖലയാണ് ഇതെന്നും അഞ്ജു പറയുന്നു. കിഡിവിന്‍ക് എന്ന മോഡലിംഗ് ഏജന്‍സി വഴിയാണ് അഞ്ജുവിനു വാക്കേഴ്സിലെ അഭിനയത്തിന് അവസരം ഒരുങ്ങിയത്. തന്നെ സംബന്ധിച്ച് ഒരിക്കലും സ്വപ്നം പോലും കണ്ടിരുന്നതല്ല ഈ റോള്‍ എന്ന് കൂട്ടിച്ചേര്‍ക്കാനും ഈ കോട്ടയംകാരി മറക്കുന്നില്ല. ഇന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനത്തിന് എത്തിയപ്പോള്‍ ഒരു ഇന്ത്യന്‍ വധു വേണമെന്ന ഷോണിന്റെആഗ്രഹമാണ് അഞ്ജുവില്‍ എത്തി നിന്നത്. ഒരു സ്വകാര്യ വിവാഹ രജിസ്‌ട്രേഷന്‍ ഏജന്‍സി വഴിയാണ് ഇദ്ദേഹം അഞ്ജുവിനെ കണ്ടെത്തിയത്. ഇപ്പോള്‍ അഞ്ജുവിനോടുള്ള ഇഷ്ടം കാരണം കേരളം ഇദ്ദേഹത്തിന് രണ്ടാം വീടായി മാറിക്കഴിഞ്ഞു. ഇടയ്ക്കിടെ ഉള്ള കേരള സന്ദര്‍ശനം ആണ് ഇവരുടെ മറ്റൊരു ഹോബി കോട്ടയത്തെ നാഗമ്പടം മൈതാനത്തോ മറ്റോ മുണ്ടുടുത്തു നടക്കുന്ന ഷോണിനെകണ്ടാല്‍ ഹായ് പറയാത്ത നാട്ടുകാരില്ല. കാരണം അദ്ദേഹം നാട്ടുകാര്‍ക്ക് അത്രമാത്രം ചിരപരിചിതനുമാണ്.

കഴിഞ്ഞ എട്ടുവര്‍ഷത്തെ യുകെ ജീവിതം നല്‍കിയ അനുഭവങ്ങള്‍ തന്നെ സംബന്ധിച്ച് ഏറെ വൈവിധ്യം ഉള്ളതാണ് എന്ന് തുറന്നു പറയുകയാണ് അഞ്ജു. ബ്രിട്ടീഷ് ജീവിതം എന്തെന്നറിയാനുള്ള ഓരോ അവസരവും ശരിക്കും ആസ്വദിക്കുകയാണ് അഞ്ജു. അതിനു തുറന്ന പിന്തുണ നല്‍കുന്ന ഭര്‍ത്താവ് കൂടെയുള്ളപ്പോള്‍ എന്തിനു മടിക്കണം എന്ന് ചോദിക്കാന്‍ ഈ മലയാളി യുവതിക്ക് ഒട്ടും ശങ്കയില്ല. ഭാര്യയും മകനും താരപരിവേഷം ലഭിച്ചതിനാല്‍ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം അടിപൊളിയായിരിക്കും എന്നാണ് സിയാന്റെ പക്ഷം. വീട്ടുകാരും കൂട്ടുകാരും ഒക്കെ പരസ്യം കണ്ടു അഭിനന്ദിക്കുന്നതു ശരിക്കും ആസ്വദിക്കുകയാണ് ഈ കുടുംബം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category