
കവന്‍ട്രി : ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന പേരില്‍ യുകെ മലയാളികളില്‍ നറും സുഗന്ധമുള്ള മലയാള ഗാനങ്ങളുടെ അവതരണം ഒരുക്കുന്ന കല ഹാംഷെയര്‍ പത്താം പിറന്നാള്‍ കോവിഡ് പശ്ചാത്തലത്തില്‍ ഫെസ്ബൂക് ലൈവ്
(എംഎംഎല്‍ പേജില്‍) ആഘോഷമാക്കുന്നു. ഈ ആഘോഷത്തില്‍ ഏറ്റവും ആകര്‍ഷകമായി മാറുക പ്രശസ്ത പിന്നണിഗായകന്‍ രവിശങ്കറിനൊപ്പം
മലയാള സംഗീത ആസ്വാദകരുടെ പുത്തന്‍ ആവേശമായ ഋതു രാജ് എന്ന റിച്ചുക്കുട്ടന് തന്നെ ആയിരിക്കും എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. ആയിരക്കണക്കിന് ആരാധകരുടെ കണ്ണിലുണ്ണിയായ റിച്ചുക്കുട്ടന് എന്ന ടോപ് സിംഗര്‍ ഗായകന് അടക്കം പേരെടുത്ത ഒരു ഡസനിലേറെ പ്രതിഭകളാണ് ഈ മാസം 19 നു നടക്കുന്ന ആഘോഷത്തെ സംഗീത സാന്ദ്രമാക്കി മാറ്റുക. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ സംഗീതോപാസനയുമായി കലയുടെ വേദിയില്‍ എത്തുന്നു എന്നതാണ് പ്രത്യേകത.
കോവിഡ് പ്രതികൂല സാഹചര്യത്തിലും ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന മെലഡി സംഗീതോത്സവം മുടക്കം കൂടാതെ നടക്കട്ടെ എന്ന ചിന്തയിലാണ് ഫേസ്ബുക് ലൈവ് വഴി ഇത്തവണ നടത്താന്‍ തീരുമാനമായതെന്നു സംഘാടകര്‍ വ്യക്തമാക്കി. മലയാളത്തിലെ ഏറ്റവും പുതിയ മെലഡി രാജകുമാരന് ഋതു രാജ് അടക്കമുള്ളവരുടെ സാന്നിധ്യം ഇത്തവണ ഗോള്‍ഡ് ഈസ് ഗോള്‍ഡിനെ വേറിട്ടതാക്കുമെന്നും കരുതപ്പെടുന്നു. ടോപ് സിംഗറിന്റെ ഗ്രാന്‍ഡ് ഫിനാലെ വരെ മത്സരിച്ചു മുന്നേറിയ റിച്ചുകുട്ടന് എന്ന ഋതു രാജ് പാടാന്‍ എത്തുമ്പോള്‍ കൂടെ പാടിയഅലിനിയയും ഉണ്ടെന്നത് പാട്ടസ്വാദകര്ക്കു ഇരട്ടി മധുരമാകും. കുട്ടിപ്പാട്ടുകാരായ ഇരുവര്‍ക്കും കേരളത്തില്‍ കൈ നിറയെ ആരാധകര്‍ ഉള്ളതിനാല്‍ യുകെയിലെ മലയാളികളുടെ കൂടി സ്നേഹം പകുത്തെടുക്കാന്‍ ഈ കലാവിരുന്ന് കാരണമാകും എന്നാണ് വിലയിരുത്തല്‍.

യുകെയിലെ മലയാളി കലാകാരന്മാര്ക്കും കലാസ്വാദകര്‍ക്കും ഒരു പൊതുവേദിയായി രൂപീകരിച്ച കേരളാആര്ട്സ് ലവേഴ്സ് അസോസിയേഷന്പത്തുവര്ഷം പിന്നിടുകയാണ് എന്ന ആവേശമാണ് സംഘാടകര്‍ ഇപ്പോള്‍ പങ്കിടുന്നത്. യുകെയിലെ നിരവധി പ്രതിഭകളെ ഒരുമിച്ച് ഒരു വേദിയില്‍ അവതരിപ്പിക്കുവാന്‍ കലാ ഹാംഷെയറിന് ഈ കാലയളവില്‍ സാധിച്ചിട്ടുണ്ട്.യുകെയുടെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പേരുകളില്‍ ഇന്ന് നടക്കുന്ന സംഗീതപരിപാടികള്‍ക്ക് പ്രചോദനം ആയി മാറിയതും കലയുടെ ഓള്‍ഡ് ഈസ് ഗോള്‍ഡ് ആണെന്ന് കരുതപ്പെടുന്നു.
മലയാള സിനിമയിലെ സംഗീത മേഖലകളിലെ കുലപതികള്‍ക്ക് ആദരവേകുവാന് കല ഹാംപ്ഷെയര്‍ തുടങ്ങിവച്ച ഓള്‍ഡ് ഈസ്ഗോള്ഡ് ' അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം എന്ന രാഗ താള ലയ സംഗമത്തിലൂടെ മലയാളസിനിമയിയിലെ മഹാരഥന്മാര്‍ക്കു സ്മരണാഞ്ജലി അര്‍പ്പിക്കുവാനും വെള്ളിവെളിച്ചത്തില്‍ നിന്നും അകന്ന് അശരണരായി വാര്‍ദ്ധ്യക്യ പീഡകളാലും മറ്റും കഴിയുന്ന മലയാളത്തിന്റെ കലാകാരന്മാര്ക്ക് സ്വാന്തനമാകുക എന്ന ദൗത്യം കൂടിഓള്ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത സായാഹ്നം വഴി സാധിച്ചിട്ടുണ്ട്. യുകെ മലയാളികളുടെ പ്രിയ ചാരിറ്റി പ്രസ്ഥാനങ്ങളായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടഷന്,മദേഴ്സ് ചാരിറ്റി തുടങ്ങിയ വഴി നിരവധി ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്കുവാനും കലയുടെ ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.

പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അതിനൂതനമായ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പ്രശസ്ത മലയാള പിന്നണിഗായകന്‍ രവിശങ്കര്‍, പൂമരം ഫെയിം ഗായകന് കിഷന്, ഗായകന് ജിനേഷ് വിജയ , ഫ്ളവേഴ്സ് ടിവി സംഗീത പരിപാടിയിലൂടെ കാണികളുടെ വാത്സല്യമേറ്റുവാങ്ങിയറിച്ചുകുട്ടനെയും അലീനിയ കുട്ടിയേയും കൂടാതെ ദുബായില്‍ നിന്നും പ്രശസ്ത സൗണ്ട് എന്‍ജിനീയറും ഗായകനുമായ ജോസ് ജോര്‍ജ്ജ് , സംഘാടകയും ഗായികയുമായ രേഖ ജെനി, ഐടി പ്രൊഫഷനലും ഗായകനുമായ സൂരജ് എന്നിവരോടൊപ്പം യുകെയിലെ പ്രിയഗായകരും തത്സമയം എം എം എല്‍ ഫേസ്ബുക് പേജിലൂടെ ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ ഭാഗമാകുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
കലയുടെ പ്രസിഡന്റ് സിബി മേപ്രത്ത്- 07790854050 , ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന് നായര്‍-07411775410 എന്നിവരെ ബന്ധപ്പെടുക
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam