
കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന വ്യാപാരസ്ഥാപനങ്ങളെ രക്ഷിക്കുവാനായിപ്രഖ്യാപിച്ച ബിസിനസ്സ് റേറ്റ്സ് ഹോളിഡേ വഴി ലഭിച്ച ധനലാഭം മുഴുവന്‍ ഉപഭോക്താക്കളുമായി പങ്കുവയ്ക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടനിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളെല്ലാം തന്നെ. സൈന്സ്ബറിയാണ് തങ്ങള്‍ക്ക് ലഭിച്ച 440 മില്ല്യണ്‍ പൗണ്ട് തിരികെ നല്‍കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് മോറിസണ്‍ 585 മില്ല്യണ്‍ പൗണ്ടും ടെസ്കോ 274 മില്ല്യണ്‍ പൗണ്ടും തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഈ കൂട്ടത്തില്‍ ചേര്‍ന്ന അസ്ഡ അവര്‍ക്ക് ലഭിച്ച 340 മില്ല്യ്ണ് പൗണ്ട് തിരികെ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ആള്‍ഡി അവര്‍ക്ക് ലഭിച്ച 100 മില്ല്യണ്‍ പൗണ്ടിന്റെ ടാക്സ് ഇളവുകൂടി നല്‍കുന്നതോടെ തിരികെ നല്കുന്ന മൊത്തം തുക 1.7 ബില്ല്യണ്‍ പൗണ്ടായി ഉയര്‍ന്നു. അതേസമയം, മാര്‍ക്ക്സ് ആന്‍ഡ് സ്പെന്‍സര്‍ അവര്‍ക്ക് ലഭിച്ച 83 മില്ല്യണ്‍ പൗണ്ട് തിരികെ നല്‍കില്ലെന്ന് വ്യക്തമാക്കി. സഹകരണ സ്ഥാപനങ്ങളും അവര്‍ക്ക് ലഭിച്ച 70 മില്ല്യണ്‍ പൗണ്ടിന്റെ നികുതി ഇളവ് തിരികെ നല്കാന് ഇടയില്ലെന്നാണ് ചില സ്രോതസ്സുകളില്‍ നിന്നുമറിയുവഖന് കഴിയുന്നത്.
നികുതി ഇളവ് വഴി ലഭിച്ച തുക തിരികെ നല്കാന് സന്നദ്ധത കാണിച്ച സൂപ്പര്‍മാര്‍ക്കറ്റുകളുടെ നടപടിയെ ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങള്‍ അഭിനന്ദിച്ചു. മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളും ഈ മാര്‍ഗ്ഗം പിന്തുടരുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. മഹാവ്യാധി കാലത്താകെ രാജ്യത്തിന് ഭക്ഷണം ലഭ്യമാക്കണമെന്ന തങ്ങളുടെ കടമ തങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു വരികയാണെന്ന് അസ്ഡ പ്രസിഡന്റ് റോഗര്‍ ബേണ്‍ലി പറഞ്ഞു. വാക്സിന് വരികയും, രോഗവ്യാപനം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ 2021-ല്‍ കാര്യങ്ങള്‍ എല്ലാം സാധാരണ ഗതിയിലേക്ക് മടങ്ങുമ്പോഴും തങ്ങള്‍ സമൂഹത്തിനോടുള്ള പ്രതിബദ്ധത കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കളില്‍ പകുതിപേരും അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ വരുമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ, കോവിഡ് പ്രതിസന്ധി വളരെയധികം പ്രതികൂലമായി ബാധിച്ച മറ്റ് വ്യവസായ മേഖലകളുമുണ്ട്. അതുകൊണ്ടുതന്നെ തങ്ങള്‍ സര്‍ക്കാരുമായും മറ്റ് ബന്ധപ്പെട്ടവരുമായും സംസാരിച്ച് ധനസഹായം ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ലഭിക്കുവാനുള്ള സാഹചര്യമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അര്‍ദ്ധവര്‍ഷത്തിലെ തുകയായി 230 പൗണ്ട് ലഭിച്ചതായി സെയിന്‍സ്ബറി സെപ്റ്റംബറില്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം 3,500 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവും പുറത്തുവന്നിരുന്നു. ഇതിനിടയില്‍ ഓഹരി ഉടമകള്ക്ക്ലാഭവിഹിതം നല്‍കിയത് വിവാദത്തില്‍ ആയിരുന്നു.
അതേസമയം, നികുതി ഇളവു വഴി ലഭിച്ച ലാഭം എങ്ങനെ തിരികെ നല്‍കണമെന്നത് സര്‍ക്കാരുമായി ആലോചിക്കുമെന്ന് ടെസ്കോ വക്താക്കള്‍ അറിയിച്ചു. 585 മില്ല്യണ്‍ പൗണ്ടാണ് ഇതുവഴി ടെസ്കോ ലാഭിച്ചത്. നേരത്തേ, പ്രതിസന്ധിയില്‍ അകപ്പെട്ട ബിസിനസ്സ് മേഖലയെ രക്ഷിച്ചെടുക്കാന്‍ 12 മാസത്തെ ബിസിനസ്സ് റേറ്റുകള്‍ വേണ്ടെന്ന് വച്ച് ഋഷി സുനാക് ഉത്തരവിറക്കിയിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam