1 GBP =99.70INR                       

BREAKING NEWS

ബ്രിട്ടനിലേക്കെത്തുന്ന ബിസിനസ്സുകാര്‍, സ്റ്റേജ് കലാകാരന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിച്ചു; ഏറ്റവും പുതിയ ക്വാറന്റൈന്‍ ഇളവുകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ബ്രിട്ടനിലേക്കുള്ള യാത്രാ നിയന്ത്രണത്തില്‍ ഇന്നലെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ട്രാന്‍സ്പോര്‍ട്ട് സെക്രട്ടാറി ഗ്രാന്റ് ഷാപ്സ് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ബ്രിട്ടനിലേക്ക് എത്തുന്ന വന്‍കിട ബിസിനസ്സുകാര്‍ക്ക് ക്വാറന്റൈനില്‍ ഇളവുകളുണ്ട്. ഈ വരുന്ന ശനിയാഴ്ച്ച രാവിലെ 4 മണിമുതല്‍ ബ്രിട്ടനിലേക്ക് തിരിച്ചുവരുന്ന ബിസിനസ്സുകാര്‍ക്ക്, അവര്‍ അതിയായ രോഗവ്യാപനം ഉള്ള രാജ്യത്തുനിന്നാണ് വരുന്നതെങ്കില്‍ പോലും ക്വാറന്റൈന്‍ ആവശ്യമില്ല.

സമ്പദ്ഘടയെ തിരിച്ചു കരകയറ്റുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ ഇളവ് പക്ഷെ കര്‍ശനമായ വ്യവസ്ഥകള്‍ വിധേയമായിട്ടായിരിക്കും നടപ്പാക്കുക എന്നും ഗ്രാന്റ് ഷാപ്സ് പറഞ്ഞു. അതുപോലെ ചില സ്റ്റേജ് കലാകാരന്മാര്‍, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ജീവനക്കാര്‍, പത്രപ്രവര്‍ത്തകര്‍, കായിക താരങ്ങള്‍ എന്നിവരേയും ഈ ആഴ്ച്ച അവസാനത്തോടെ ക്വാറന്റൈനില്‍ പോകുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട്, തന്റെ ട്വീറ്ററില്‍ കൂടിയാണ് ഗ്രാന്റ് ഷാപ്സ് ഈ വിവരം രാജ്യത്തെ അറിയിച്ചത്. ഇതിനു തൊട്ടുപിന്നാലെ ഗതാഗത വകുപ്പ് ഈ ഇളവുകളുടെ വിശദവിവരങ്ങള്‍ പ്രഖ്യാപിക്കുകയും, ഈ ഇളവുകള്‍ ലഭിക്കുവാന്‍ ബിസിനസ്സുകാര്‍ക്ക് ചില നിബന്ധങ്ങള്‍ ഉണ്ടെന്നും അറിയിച്ചു. ഇതില്‍ ആദ്യത്തേത്, ഇളവിനായി അപേക്ഷിക്കുന്ന വ്യക്തി ഏര്‍പ്പെട്ടിരിക്കുന്ന ബിസിനസ്സ് ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയെപ്രോത്സാഹിപ്പിക്കുന്നതായിരിക്കണം. ചുരുങ്ങിയത് 50 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയോ അല്ലെങ്കില്‍, നിലവില്‍ ഉള്ള ജീവനക്കാരെ തൊഴില്‍ നഷ്ടം വരാതെ സംരക്ഷിക്കുന്നതോ ആകണം.

മറ്റൊരു കാര്യം, ഇതുമായി ബന്ധപ്പെട്ട ബിസിനസ്സ് യാത്രകള്‍ക്ക് മാത്രമായിരിക്കും ഇളവുകള്‍. ഇത്തരം യാത്രകളില്‍, ബിസിനസ്സുമായി ബന്ധപ്പെട്ടവരെ മാത്രം കാണുവാനെ അനുവാദം ഉണ്ടായിരിക്കുകയുള്ളു. ഇളവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍, ഇത് പ്രാബല്യത്തില്‍ വരുന്ന ശനിയാഴ്ച്ച സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തും എന്നാണ് കരുതുന്നത്. അതുപോലെ അതീവ നൈപ്യൂണ്യമുള്ളവരുടെ സേവനം ചില മേഖലകള്‍ക്ക് തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ആവശ്യമാണ് എന്നതിനാലാണ് ചില സ്റ്റേജ് കലാകാരന്മാര്‍ക്കും കായികതാരങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഈ ഇളവുകള്‍ രോഗവ്യാപനത്തിന് ആക്കം വര്‍ദ്ധിപ്പിക്കും എന്ന ആശങ്ക ആരോഗ്യ വകുപ്പിനില്ല. കാരണം, കൃത്യമായ വ്യവസ്ഥകളോടെയായിരിക്കും ഈ ഇളവുകള്‍ അനുവദിക്കുക എന്നതുതന്നെ. അതേസമയം, വ്യോമയാന മേഖലയ്ക്ക് ഈ ഇളവുകള്‍ വളരെയധികം ആശ്വാസം പകരുന്നവ തന്നെയാണ്. കോവിഡ് പ്രതിസന്ധി ഏറ്റവും ഗുരുതരമായി ബാധിച്ച മേഖലകളില്‍ ഒന്നാണ് വ്യോമയാന മേഖല. ഈ പുതിയ ഇളവുകള്‍, യാത്രക്കാരുടെ എണ്ണത്തില്‍ ചെറുതായെങ്കിലും ഒരു വര്‍ദ്ധനവ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണവര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category