1 GBP =98.70INR                       

BREAKING NEWS

ഒരു ദിവസം കൊറോണ ബാധിച്ച് അമേരിക്കയില്‍ ഇപ്പോള്‍ മരിക്കുന്നത് 2000 ല്‍ ഏറെ പേര്‍; മൂന്നാഴ്ച്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് കാലിഫോര്‍ണിയ; ബൈഡന്‍ അധികാരമേറ്റാല്‍ 100 ദിവസം എല്ലാ അമേരിക്കകാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കും; കോവിഡ് ഭൂതത്തെ പരിഹസിച്ച് സ്വയം പണി വാങ്ങിയ അമേരിക്കന്‍ വീരഗാഥ

Britishmalayali
kz´wteJI³

പ്രതിദിന കോവിഡ് മരണസംഖ്യ 2,670 ല്‍ അധികമാകാന്‍ തുടങ്ങിയതോടെ മുന്‍പെങ്ങും ഇല്ലാത്തതുപോലുള്ള ആരോഗ്യരംഗത്തെ പ്രതിസന്ധിയാണ് അമേരിക്ക അഭിമുഖീകരിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ പഠനം വെളിവാക്കുന്നത് അമേരിക്കയില്‍ ഓരോ മിനിട്ടിലും രണ്ട് കോവിഡ് മരണങ്ങള്‍ വീതം നടക്കുന്നു എന്നാണ്. അതുപോലെ കോവിഡ് ട്രാക്കിംഗ് പ്രൊജക്ടിലെ വിവരങ്ങള്‍ അനുസരിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം ഇതാദ്യമായി 1 ലക്ഷം കടന്നിരിക്കുന്നു.

ഇതോടെ വരുന്ന മാസങ്ങളില്‍ അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത ആരോഗ്യ പ്രതിസന്ധിയായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക എന്ന മുന്നറിയിപ്പുമായി യു എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ രംഗത്തെത്തി. വരുന്ന ജനുവരി, ഫെബ്രുവരി മാസങ്ങള്‍ അമേരിക്കയെ സംബന്ധിച്ച് അത്യധികം പ്രാധാന്യമുള്ളതാണെന്നും, ജനങ്ങള്‍ വളരെ കരുതലോടെ ഇരിക്കണമെന്നും സെന്റര്‍ വക്താക്കള്‍ അറിയിച്ചു.

ഇല്ലിനോയിസ്, കാലിഫോര്‍ണീയ, ഇന്‍ഡ്യാന, കെന്‍ടുക്കി, ടെക്സാസ് എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. കാട്ടുതീ പോലെയാണ് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതെന്നാണ് കെന്‍ടുക്കി ഗവര്‍ണര്‍ പറയൂന്നത്. കോവിഡിന്റെ ആദ്യ നാളുകളില്‍ കൊറോണയെന്ന കുഞ്ഞന്‍ വൈറസിന്റെ പ്രഹരശേഷിയെ കുറച്ചുകണ്ടതാണ് അമേരിക്കക്ക് ഇന്നീ ഗതി വരുവാനുള്ള കാരണമെന്ന് കരുതുന്നവരാണ് ഏറേയും. രോഗത്തേക്കാള്‍ ചിലവ് കൂടിയ ചികിത്സ നല്ലതല്ലെന്ന വാദവുമായി രാജ്യത്തെ നയിച്ച ട്രംപിന്റെ കഴിവുകേടായി ഈ രോഗവ്യാപനത്തെ വിലയിരുത്തുന്നവരും വര്‍ദ്ധിച്ചു വരികയാണ്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് കാലിഫോര്‍ണിയ

ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുടെ 15 ശതമാനത്തില്‍ താഴെ മാത്രമേ ലഭ്യമായിട്ടുള്ളു എന്ന സാഹചര്യം വന്നതോടെ കാലിഫോര്‍ണിയയില്‍ പുതിയ സ്റ്റേ-അറ്റ്-ഹോം ഉത്തരവിറക്കിയിരിക്കുകയാണ് ഗവര്‍ണര്‍ ഗവിന്‍ ന്യുസം. ഇതനുസരിച്ച് സംസ്ഥാനത്തെ അഞ്ച് മേഖലകളാക്കി വിഭജിച്ചിരിക്കുന്നു. നിലവില്‍, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ഒരു സാഹചര്യമല്ല ഇവിടങ്ങളില്‍ ഉള്ളതെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതില്‍ ഗ്രെയ്റ്റര്‍ സാക്രാമെന്റോ, നോര്‍ത്തേണ്‍ കാലിഫോര്‍ണിയ, സാന്‍ ജൊവാക്വിന്‍ വാലി, സതേണ്‍ കാലിഫോര്‍ണിയ എന്നീ നാലുമേഖലകള്‍ ഈ അവസ്ഥയിലേക്ക് എത്തുമെന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ പറയുന്നത്.

85 ശതമാനത്തിലധികം ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ രോഗികള്‍ എത്തുന്ന സാഹചര്യത്തില്‍ഹെയര്‍ സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ അടച്ചുപൂട്ടും ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ 20 ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കാനുള്ള നിയന്ത്രണം ഉണ്ടാകും. അതുപോലെ റെസ്റ്റോറന്റുകള്‍ക്ക് കുറഞ്ഞത് രണ്ടുമൂന്നാഴ്ച്ചക്കാലമെങ്കിലും ടേയ്ക്ക് എവേയ്ക്ക് മാത്രമായിരിക്കും അനുവാദമുണ്ടാവുക.

100 ദിവസം മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുവാന്‍ ജോ ബൈഡന്‍

പ്രസിഡണ്ടായി ചുമതലയേറ്റാല്‍ ഉടന്‍ തന്നെ എല്ലാ അമേരിക്കക്കാരും നിര്‍ബന്ധമായി 100 ദിവസത്തേക്ക് മാസ്‌ക് ധരിക്കണമെന്ന നിയമം കൊണ്ടുവരുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഈ ഒരു നടപടി കൊണ്ടുതന്നെ രോഗവ്യാപനം കാര്യക്ഷമമായി കുറയ്ക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 20 നാണ് ജോ ബൈഡന്‍ പുതിയ അമേരിക്കന്‍ പ്രസിഡണ്ടായി അധികാരമേല്‍ക്കുക.

കഴിഞ്ഞ 24 മണിക്കൂറില്‍ 2,804 കോവിഡ് മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതുപോലെ പ്രതിദിനം പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2 ലക്ഷം കഴിഞ്ഞതില്‍ പിന്നെ ഇതാദ്യമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം 1 ലക്ഷം കഴിഞ്ഞു. അതേ സമയം നിര്‍ബന്ധിത മാസ്‌കിനെതിരെ ഇപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. മാസ്‌ക് ധരിക്കാന്‍ എന്നും വിമുഖത കാണിച്ചിട്ടുള്ള ട്രംപാണ് മറുവശത്തുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category