1 GBP =99.10INR                       

BREAKING NEWS

കാതങ്ങള്‍ അകലെയുള്ള ഗ്രഹത്തില്‍ നിന്നെത്തുന്ന സന്ദര്‍ശകന്‍; സൗഹൃദമകാം ഉദ്ദേശം അല്ലെങ്കില്‍ ശത്രുതയും; അറിയപ്പെടുന്ന ശാസ്ത്ര സത്യങ്ങള്‍ക്കുമപ്പുറം മനുഷ്യ ഭാവനയില്‍ ജന്മം കൊണ്ട് അന്യഗ്രഹ ജീവികള്‍; സത്യമോ മിഥ്യയോ എന്നറിയാതെ ഉത്തരമില്ലാതെ ഇന്നും തുടരുന്ന സമസ്യ; ഭൂമിയില്‍ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

ട്ടാവ മരുഭൂമിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട ശിലാസ്തൂപം ദുരൂഹമായ സാഹചര്യത്തില്‍ തന്നെ അപ്രത്യക്ഷമായതും, പിന്നീട് ഒരു ലോഹ സ്തൂപം പ്രത്യക്ഷപ്പെട്ടതും വാര്‍ത്തകളില്‍ ഇടം നേടിയിട്ട് അധികം നാളുകളായിട്ടില്ല. അന്യഗ്രഹ ജീവികളുടെ പ്രവര്‍ത്തിയെന്ന സംശയം അവിടേക്ക് നിരവധി ടൂറിസ്റ്റുകളെ എത്തിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അന്യഗ്രഹ ജീവികളുടെ ഭൂമിയിലെ സാന്നിദ്ധ്യം വീണ്ടും ചര്‍ച്ചയാവുകയാണ്.

പറക്കുംതളിക അല്ലെങ്കില്‍ അണ്‍ ഐഡന്റിഫൈഡ് ഫ്‌ളയിങ് ഒബ്ജക്ടുകള്‍ (യു എഫ് ഒ) എന്നും മനുഷ്യരില്‍ ജിജ്ഞാസ ഉളവാക്കിയിട്ടുള്ളവയാണ്. അത്തരത്തില്‍ ഉള്ള പറക്കുംതളികകളെകുറിച്ച് പെന്റഗണില്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് റിപ്പോര്‍ട്ടുകളില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനു മീതെ വട്ടമിട്ട് പറക്കുന്ന അജ്ഞാതമായ ഒരു വസ്തുവിന്റെ ചിത്രം ഉണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വീണ്ടും അന്യഗ്രഹ ജീവികളെ സംസാരവിഷയമാക്കിയിരിക്കുന്നത്.

അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ഭാഗമായ അണ്‍ഐഡന്റിഫൈഡ് ഏരിയ ഫിനോമിന ടാസ്‌ക് ഫോഴ്‌സ് 2018 ലും പിന്നീട് ഇക്കഴിഞ്ഞ വേനല്‍ക്കലത്തുമായി നല്‍കിയ രണ്ടു റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് കൈമാറി എന്ന് കരുതപ്പെടുന്ന ഈ റിപ്പോര്‍ട്ടുകള്‍ ചോര്‍ന്ന് കിട്ടി എന്ന് അവകാശപ്പെട്ട് ചില മാധ്യമങ്ങളാണ് ഇത് പ്രചരിപ്പിക്കുന്നത്.

ഇതിന് മുന്‍പൊരിക്കലും പ്രസിദ്ധപ്പെടുത്താത്ത ഒരു ഫോട്ടോ ആ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് പറയുന്നത്. ഒരു അജ്ഞാത പറക്കുംതളിക സമുദ്രത്തില്‍ നിന്നും അതിവേഗം ഉയര്‍ന്നു വരുന്നതായും, പിന്നീട് അത് ആകാശത്തിന്റെ അനന്തതയിലേക്ക് കൂപ്പുകുത്തുന്നതുമായ ഒരു ചിത്രമാണത്. അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം നിരാകരിക്കാന്‍ ആകില്ല എന്ന അനുമാനവും ഈ ചിത്രത്തോടൊപ്പം റിപ്പോര്‍ട്ടില്‍ കൊടുത്തിരിക്കുന്നു.

പറക്കുംതളികളേയും അന്യഗ്രഹജീവികളേയും അമേരിക്ക എത്രമാത്രം ഗൗരവത്തോടെയണ് കാണുന്നതെന്ന് സൂചിപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. അതേസമയം ഈ റിപ്പൊര്‍ട്ടിനെ കുറിച്ചോ, ചിത്രത്തെ കുറിച്ചോ അത് ചോര്‍ന്നു എന്ന വാര്‍ത്തയെകുറിച്ചോ പ്രതികരിക്കാന്‍ പെന്റഗണ്‍ വൃത്തങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. അമേരിക്കയുടെ കിഴക്കന്‍ തീരപ്രദേശത്ത് ഒരു മിലിറ്ററി പൈലറ്റ് തന്റെ സെല്‍ഫോണ്‍ കാമറയില്‍ പിടിച്ചതാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്ന ചിത്രം എന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്.

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 30,000 അടിക്കും 35,000 അടിക്കും ഇടയിലായി ഒരു വെള്ളി കട്ട തൂക്കിയിട്ട് വട്ടം ചുറ്റുന്നതായിട്ടാണ് ചിത്രത്തില്‍ കാണുന്നത്. ഒരു എഫ് എ -18 ജെറ്റ് ഫൈറ്ററിലെ വെപ്പണ്‍ സിസ്റ്റം ഓപ്പറേറ്റര്‍, വിമാനത്തിലെ പുറകിലെ സീറ്റില്‍ ഇരുന്ന് എടുത്ത ഫോട്ടോ ആയാണ് കരുതപ്പെടുന്നത്. കാലാവസ്ഥ നിരീക്ഷണത്തിനായി, ആകാശയാനങ്ങളില്‍ നിന്നും താഴേക്ക് ഇടുന്ന ജി പി എസ് ഡ്രോപ്‌സോണ്ട് എന്ന ഉപകരണത്തിന് സമാനമായ ആകൃതിയാണ് ഇതിനുള്ളത്. എന്നാല്‍ ചിത്രത്തില്‍ കാണുന്ന ഉപകരണത്തില്‍ ജി പി എസ് ട്രാന്‍സ്‌പോണ്ടര്‍ കാണുന്നില്ല എന്നത് ഏറെ കൗതുകകരമാണ്.

മാത്രമല്ല, അത് ആകാശത്ത് ചുറ്റിപ്പറക്കാതെ സെക്കന്റില്‍ 10 മുതല്‍ 12 മണിക്കൂര്‍ വേഗതയില്‍ ഭൂമിയിലേക്ക് പതിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തുന്നു. 2018-ല്‍ എടുത്ത ഈ ചിത്രം അണ്‍ഐഡാന്റിഫൈഡ് ഏരിയല്‍ ഫിനൊമിന അഥവാ വിശദീകരിക്കാനാകാത്ത ആകാശ പ്രഭാവങ്ങളെ കുറിച്ച് ഒരു പൊതു ബോധം നല്‍കുന്നതിന് സഹായിച്ചു. എന്നാല്‍, ഈ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഏറ്റവും അതിശയകരമായത്.

ഇത്തരത്തിലുള്ള യു എ പികള്‍ വായുവിലൂടെയും സമുദ്രാന്തര്‍ഭാഗത്തിലൂടെയും സ്വഛേന്ദം സഞ്ചരിക്കാന്‍ കഴിവുള്ളവയാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. സമുദ്രാന്തര്‍ഭാഗത്ത് ഇതിനെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. വായുവിലാണെങ്കില്‍, നമുക്ക് സങ്കല്പിക്കാന്‍ കഴിയുന്നതിലേറെ വേഗതയില്‍ കുതിച്ചു പായും. ഈ റിപ്പോര്‍ട്ടിനോടൊപ്പമാണ് സമുദ്രത്തില്‍ നിന്നും ഉയര്ന്നു പൊങ്ങി ആകാശത്തേക്ക് പറന്നുയരുന്ന, ത്രികോണാകൃതിയിലുള്ള ഒരു വസ്തുവിന്റെ ചിത്രമുള്ളത്. ഈ ചിത്രവും ഒരു എഫ് എ 18 ഫൈറ്റര്‍ ജറ്റില്‍ നിന്നും എടുത്തിട്ടുള്ളതാണ്.

എന്നാല്‍ ഈ ചിത്രം ഇതുവരെ ചോര്‍ന്ന് കിട്ടിയിട്ടില്ല. ഇതിനോടൊപ്പമുള്ളത് ഗവേഷകനും ചിത്രകാരനുമായ ഡേവ് ബീറ്റി വരച്ച ചിത്രമാണ്. ഈ വര്‍ഷം ആദ്യം അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളിലാണ് ഈ സംഭവം നടന്നതെന്നാണ് പറയപ്പെടുന്നത്. മുന്‍ നാവികസേനാ കമാന്‍ഡറായ ഡേവിഡ് ഫ്രേവര്‍, 2004-ല്‍ തനിക്കുണ്ടായ ഒരു അനുഭവം 2017-ല്‍ പങ്കുവച്ചിരുന്നു. ഫൈറ്റര്‍ വിമാനം പറത്തിക്കൊണ്ടിരുന്ന സമയത്ത് സമുദ്രത്തിലെ ജലനിരപ്പിന് തൊട്ടു താഴെയായി ഒരു വസ്തു കാണപ്പെട്ടു എന്നും, അതിനെ സമീപിക്കുന്നതിനു മുന്‍പ് തന്നെ അത് ആകാശത്തേക്ക് ഉയര്‍ന്ന് വേഗത്തില്‍ മറഞ്ഞു എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇത്തരത്തിലുള്ള അജ്ഞാത രഹസ്യങ്ങള്‍ പഠിക്കുവാന്‍ അണ്‍ഐഡന്റിഫൈഡ് ഏരിയ ഫിനോമിന ടാസ്‌ക് ഫോഴ്‌സ് എന്നൊരു വിഭാഗം ഉണ്ടെന്നുള്ള കാര്യം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നു. അന്യഗ്രഹജീവി എന്ന സങ്കല്പത്തെ അമേരിക്ക ഗൗരവകരമായാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഏതായാലും നമുക്ക് ഇനിയും കാത്തിരിക്കേണ്ടിവരും, ആകാശങ്ങള്‍ക്കപ്പുറത്തുനിന്നും എത്തുന്ന അതിഥിയെ ഒരു നോക്കു കാണാന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category