1 GBP =99.10INR                       

BREAKING NEWS

39 ഭാര്യമാരും 94 മക്കളും; മിസോറാമിലെ സിയോണ ചാനിന്റെ കുടുംബത്തില്‍ ആകെയുള്ളത് 180 പേര്‍; വയസ്സ് 75 ആയെങ്കിലും ഇനിയും കുടുംബം വികസിപ്പിക്കാനുള്ള ആഗ്രഹം മറച്ചു വയ്ക്കാതെ ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥന്‍

Britishmalayali
kz´wteJI³

നാലും  അഞ്ചും വിവാഹം കഴിച്ച കല്ല്യാണ വീരന്മാരെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ 34കെട്ടിയ ഒരാളെ കുറിച്ച് സ്വപ്നത്തില്‍ പോലും ആരും ചിന്തിച്ചു കാണില്ല. എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പെണ്ണുകെട്ടിയ മനുഷ്യനെ കാണാന്‍ ലോകത്തിന്റെ അങ്ങേ അറ്റത്തേയ്ക്കൊന്നും പോകേണ്ട. മിസോറാമില്‍ ചെന്നാല്‍ മതി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പെണ്ണുകെട്ടിയ ആ മനുഷ്യനെ കാണാം.

39 ഭാര്യമാരും 94 മക്കളും 14 മരുമക്കളും 33 പേരക്കുട്ടികളും അടങ്ങുന്നതാണ് മിസോറാമിലെ സിയോണ ചാനിന്റെ കുടുംബം. ഭാര്യമാരും മക്കളും ഒക്കെ ഇത്രയും അധികം ഉണ്ടെങ്കിലും ഇവിടെ തമ്മില്‍ തല്ലും പോരും ഒന്നുമില്ല. എല്ലാവരും ഒരു കൂരയ്ക്ക് കീഴില്‍ സന്തോഷത്തോടെയാണ് കഴിയുന്നത്. നൂറു മുറികളുള്ള ഒരു ഭീമന്‍ ബഹുനിലവീട്ടിലാണ് ഏവരുടെയും താമസം. ഇവിടെ ഭാര്യമാരുടെ തമ്മില്‍ തല്ലോ മരുമക്കളുടെ അമ്മായിയമ്മപ്പോരോ ഒന്നുമില്ല. പല പ്രായത്തിലുള്ള കുടുംബാംഗങ്ങള്‍ സ്നേഹബഹുമാനസഹകരണങ്ങളോടെ ജീവിക്കുന്നു.

മിസോറാമിലെ ഭക്തവാന്ഗ് ഗ്രാമത്തിലാണ് ഈ കുടുംബം കഴിയുന്നത്. ഭാര്യമാരും മക്കളും കൊച്ചുമക്കളും എല്ലാമായി ആകെ 180 ആണ് വീട്ടിലെ അംഗസംഖ്യ. കുടുംബത്തിന്് ഉണ്ണുന്നതിനും ഉറങ്ങുന്നതിനുമെല്ലാം പ്രത്യേക ചിട്ടയും നിയമങ്ങളും എല്ലാം ഉണ്ട്. ഭാര്യമാര്‍ക്കെല്ലാം ഡോര്‍മറ്ററി സൗകര്യമാണുള്ളത്. എന്നാല്‍ സിയോണയ്ക്ക് തനിച്ചു വലിയ മുറിയുണ്ട്. ഭാര്യമ്മാര്‍ ഊഴം വച്ചാണ് സിയോണയ്ക്കൊപ്പം കഴിയുക. സിയോണയുടെ ആദ്യ ഭാര്യ സത്ത്യന്ഗിയാണ് കുടുംബത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

17 വയസിലാണ് സിയോണ ആദ്യമായി വിവാഹം കഴിച്ചത്. അവസാനവിവാഹം കഴിഞ്ഞിട്ട് അധികകാലമായില്ല. എല്ലാവരും ചിട്ടയോടു ഇവിടെ കഴിയണം എന്നതും ഇവരുടെ നിയമമാണ്. ഈ കുടുംബത്തിനു ആവശ്യമായ ആഹാരം ഉണ്ടാക്കുന്നതും രസകരമാണ്. 99 കിലോ ഭക്ഷ്യവസ്തുക്കള്‍ വരെ ഒരു ദിവസം ഉപയോഗിക്കേണ്ടി വരാറുണ്ട്. ഒരു നേരത്തെ ആഹാരത്തിനു 30 കോഴികളെ വരെ കറി വയ്ക്കേണ്ടി വരാറുണ്ട്. 59 കിലോ കിഴങ്ങാണ് വൈകുന്നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം വേണ്ടി വരിക. ഭക്ഷണകാര്യത്തില്‍ ഈ കുടുംബം ഏറെക്കുറെ സ്വയംപര്യാപ്തമാണ്. അതിനായി വീടിനോട് ചേര്‍ന്നുള്ള വിശാലമായ കൃഷിത്തോട്ടത്തില്‍ പച്ചക്കറികൃഷി ചെയ്യുന്നു. കോഴി, പന്നി വളര്‍ത്തല്‍ എന്നിവയുമുണ്ട്.

കുടുംബത്തിലെ എല്ലാ പുരുഷന്മാരും മരപ്പണിക്കാരാണ്. ഇവര്‍ക്കായി വീടിനോട് ചേര്‍ന്നുതന്നെ മരപ്പണിശാലകളും കുട്ടികള്‍ക്കായി സ്‌കൂളും കളിക്കാന്‍ മൈതാനവുമുണ്ട്. ഒരു വര്‍ഷത്തില്‍ പത്ത് വിവാഹം കഴിച്ച് സിയോണ്‍ നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബഹുഭാര്യാത്വം അനുവദിക്കുന്ന 'കാന' എന്ന ഒരു സഭയും അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്. വയസ്സ് 75 ആയെങ്കിലും ഇനിയും കുടുംബം വികസിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് സിയോണ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category