1 GBP =99.10INR                       

BREAKING NEWS

സ്‌റ്റൈല്‍മന്നന് അപ്രതീക്ഷിത പിന്തുണയുമായി ഇളയ ദളപതിയും? രജനികാന്തിന്റെ രാഷ്ട്രീയത്തെ വിജയ് പിന്തുണച്ചാല്‍ തമിഴക രാഷ്ട്രീയത്തില്‍ മാറ്റം ഉറപ്പ്; ആത്മീയ രാഷ്ട്രീയം ചര്‍ച്ചയാക്കുന്ന രജനി ബിജെപിയുമായി കൂട്ടുകൂടില്ലെന്നും വ്യക്തം; ദ്രാവിഡ ചര്‍ച്ചയുമായി കമലും രജനിയും വിജയും ഒരുമിക്കുമെന്ന വിലയിരുത്തലും സജീവം

Britishmalayali
kz´wteJI³

ചെന്നൈ: പാര്‍ട്ടി രൂപീകരിക്കുമെന്ന സൂപ്പര്‍ താരം രജനീകാന്തിന്റെ പ്രഖ്യാപനത്തോടെ തമിഴക രാഷ്ട്രീയം ശ്രദ്ധാകേന്ദ്രമാകുകയാണ്. 'ഭരണത്തിലും രാഷ്ട്രീയത്തിലും മാറ്റമുണ്ടാകും. ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല. തമിഴകത്തിന്റെ തലവര മാറ്റിയെഴുതാന്‍ സമയമായി'- രാഷ്ട്രീയ പാര്‍ട്ടി രൂപീകരണതീരുമാനം പ്രഖ്യാപിച്ച് രജനീകാന്തിന്റെ വാക്കുകള്‍ എത്തി കഴിഞ്ഞു. മുഖ്യമന്ത്രിയായി രജനികാന്ത് മത്സരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിനപ്പുറം സൂപ്പര്‍താരം വിജയുടെ നിലപാടും അതിനിര്‍ണ്ണായകമാകും. രജനിക്ക് വിജയ് പിന്തുണ നല്‍കുമെന്ന സൂചന തമിഴകത്ത് സജീവമാണ്. ഏതായാലും ബിജെപിക്കൊപ്പം പോകില്ലെന്ന് രജനി ഏതാണ്ട് വ്യക്തമാക്കി കഴിഞ്ഞു.

ഇങ്ങനെ. പാര്‍ട്ടിയുടെ ഇന്‍ ചാര്‍ജ് തമിഴരുവി മണിയന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി എന്നിവര്‍ക്കൊപ്പമാണ് രജനി മാധ്യമങ്ങളെ കണ്ടത്. ബിജെപി സംസ്ഥാന ബൗദ്ധിക വിഭാഗം നേതാവായിരുന്ന അര്‍ജുന മൂര്‍ത്തി ആര്‍എസ്എസ് പശ്ചാത്തലമുള്ളയാളാണ്; കോണ്‍ഗ്രസ് പാരമ്പര്യമുള്ളയാളാണു തമിഴരുവി മണിയന്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു 3 വര്‍ഷത്തിനു ശേഷമാണു രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങുന്നത്. ഏപ്രില്‍-മെയ് മാസത്തിലാണു നിയമസഭാ തിരഞ്ഞെടുപ്പ്. അങ്ങനെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ആളുകളെ കൂടെ നിര്‍ത്തിയുള്ള പ്രഖ്യാപനം. എന്നാല്‍ രജനിക്ക് കരുത്ത് പകരാന്‍ മറ്റൊരു താരമുണ്ടാകുമെന്ന സൂചന സജീവമാണ്. വിജയ് ആകും അതെന്നാണ് പ്രതീക്ഷ. നേരത്തെ വിജയിന്റെ അച്ഛന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം നടത്തി. ഇതിനെ വിജയ് എതിര്‍ത്തു. ഇതിന് കാരണം രജനിയോടുള്ള താല്‍പ്പര്യമാണെന്നാണ് ഉയരുന്ന വാദം.

എംജിആര്‍ ഭരണമാണു രജനിയുടെ വാഗ്ദാനം. രാഷ്ട്രീയത്തിലേക്കുള്ള വഴിയും അതേ മാതൃകയില്‍ തന്നെ. ആരാധക കൂട്ടായ്മയെ രാഷ്ട്രീയ യൂണിറ്റുകളാക്കി മാറ്റിയാണു എംജിആര്‍ അണ്ണാഡിഎംകെ കെട്ടിപ്പടുത്തത്. 3 വര്‍ഷം മുന്‍പ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ ആരാധക കൂട്ടായ്മ രജനി മക്കള്‍ മന്‍ട്രമാക്കി. നിലവില്‍ 1 ലക്ഷം യൂണിറ്റുകള്‍. 16 ജില്ലകളില്‍ എല്ലാ ബൂത്തിലും സാന്നിധ്യം. 10 ഇടത്ത് 60% ബൂത്തുകളില്‍ അംഗങ്ങള്‍. അടിത്തറ ഭദ്രമെന്നുറപ്പാക്കിതന്നെയാണു രജനിയുടെ രാഷ്ട്രീയ എന്‍ട്രി. ഇതിനൊപ്പം വിജയ് ഫാന്‍സും കൂടി ചേര്‍ന്നാല്‍ തമിഴക രാഷ്ട്രീയത്തില്‍ മാറ്റം ഉറപ്പാണ് എന്ന വിലയിരുത്തല്‍ സജീവമാണ്. ഡിഎംകെയ്ക്കും എഐഡിഎംകെയ്ക്കും ഏറെ വെല്ലുവിളിയാകും രജനി-വിജയ് സഖ്യം. കമല്‍ഹാസന്റെ പാര്‍ട്ടിയുടെ നിലപാടും നിര്‍ണ്ണായകമാകും. രജനിയും കമലും കൈകോര്‍ക്കാനും സാധ്യത ഏറെയാണ്.

രജനിക്ക് 20-25% വോട്ടുവരെ ഒറ്റയ്ക്കു നേടാനാകുമെന്നാണു മക്കള്‍ മന്‍ട്രത്തിന്റെ സ്വകാര്യ സര്‍വേയില്‍ കണ്ടെത്തിയത്. മാറ്റത്തിന്റെ കാറ്റു വീശുന്നെന്ന പ്രതീതിയുണ്ടാക്കിയാല്‍ ഇതു 40% വരെ ആകാമെന്നാണു കണക്കുകൂട്ടല്‍. ഇതിനൊപ്പം വിജയ് കൂടിയായാല്‍ എല്ലാം ശുഭകരമാകുമെന്നാണ് വിലയിരുത്തല്‍. കരുണാനിധി, എംജിആര്‍, ജയലളിത എന്നിവരെപ്പോലെ സംസ്ഥാനത്തെ പ്രബല ജാതികള്‍ക്കു പുറത്തു നിന്നുള്ളയാളാണ് രജനി. അതുകൊണ്ട് തന്നെ എല്ലാ ജാതിക്കാര്‍ക്കും സ്വീകാര്യനും. തമിഴ്നാട്ടില്‍ പുരുഷന്മാരെക്കാള്‍ ഒന്നര കോടി സ്ത്രീ വോട്ടര്‍മാര്‍. സിനിമാ ഇമേജ്, എംജിആറിനും ജയലളിതയ്ക്കും ശേഷം സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ സഹായിക്കും.

കേന്ദ്ര സര്‍ക്കാരിനോടും ബിജെപിയോടും ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയം രജനിക്ക് പ്രതികൂല ഘടകമാണ്. ബിജെപിയുടെ രഹസ്യ ഏജന്റെന്ന ആരോപണം അതിശക്തവും. വിജയിന്റെ പിന്തുണ ഈ സാഹചര്യത്തിലാണ് അനിവാര്യമാകുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നില്‍ ബിജെപി സമ്മര്‍ദമാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. ആത്മീയ രാഷ്ട്രീയമെന്ന മുദ്രാവാക്യത്തെ ചിലര്‍ ബിജെപിയോടു ചേര്‍ത്തുവായിക്കുന്നു. ഇതു മറികടക്കാന്‍ വിജയ് കൂടെയുണ്ടെങ്കില്‍ സാധിക്കും. പൊതു ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കോര്‍ക്കാന്‍ തയാറാണെന്നു കമല്‍ വ്യക്തമാക്കിയിട്ടുണ്ട്. കമലിനെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്ന പാര്‍ട്ടികളുമായി മാത്രം സഖ്യമെന്നാണു പാര്‍ട്ടി നിലപാട്. രജനിയാകട്ടെ മുഖ്യമന്ത്രിയാകില്ലെന്നു പറഞ്ഞിട്ടുമുണ്ട്.

രജനിയെ തലൈവരാക്കി മൂന്നാം മുന്നണിയും സാധ്യതയാണ്. പിഎംകെ, ഡിഎംഡികെ ഉള്‍പ്പെടെ സ്വന്തമായി വോട്ടു ബാങ്കുള്ള കക്ഷികള്‍ക്കു രജനിയുമായി കൈക്കോര്‍ക്കാന്‍ ആദര്‍ശ ഭാരം തടസ്സമല്ല. ഇതിനൊപ്പം വിജയ് മണ്‍ട്രവും കൂടെ കൂടിയാല്‍ തമിഴകത്തെ ചലിപ്പിക്കാനാകുമെന്നാണ് രജനി അരാധകരുടെ പ്രതീക്ഷ. ദ്രാവിഡ രാഷ്ട്രീയം തമിഴ് മണ്ണില്‍ വേരുറച്ച് അരനൂറ്റാണ്ടിനുശേഷം ആദ്യമായിട്ടാണു വലിയ ജനകീയ അടിത്തറയുള്ള ഒരാള്‍ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തുവരുന്നത്. കരുണാനിധിയോ ജയലളിതയോ പോലെ വ്യക്തിപ്രഭാവമുള്ള നേതാക്കളില്ലാത്ത ഇന്നത്തെ തമിഴക രാഷ്ട്രീയത്തില്‍ രജനിക്കു മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണു പൊതുവിലയിരുത്തല്‍.

തമിഴ് ജനതയ്ക്കുവേണ്ടി ജീവന്‍പോലും ബലികഴിക്കാന്‍ തയ്യാറാണെന്ന് രജനീകാന്ത് പറയുന്നു. തന്റെ രാഷ്ട്രീയ പാര്‍ട്ടി ജനുവരിയില്‍ പ്രഖ്യാപിക്കുമെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചു മാസം മുമ്പ് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കുമെന്നും ജാതിക്കും മതത്തിനും അതീതമായ മതനിരപേക്ഷ ആത്മീയതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്നും രജനീകാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

'നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നിശ്ചയമായും വിജയിക്കും. സത്യസന്ധവും സുതാര്യവും അഴിമതി വിരുദ്ധവും ജാതി മത വിശ്വാസങ്ങള്‍ക്ക് അതീതവുമായ മതനിരപേക്ഷ ആത്മീയ രാഷ്ട്രീയം ജനങ്ങള്‍ക്ക് നല്‍കും. തീര്‍ച്ചയായും അത്ഭുതങ്ങള്‍ സംഭവിക്കും' - അദ്ദേഹം ട്വീറ്റ് ചെയ്തു. പിന്നാലെയാണ് തമിഴര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍പോലും തയ്യാറാണെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category