1 GBP =99.10INR                       

BREAKING NEWS

വീട് വിപണിയെ ഉണര്‍ത്താന്‍ പത്തു ശതമാനം ഡിപ്പോസിറ്റുമായി വീണ്ടും ബാങ്കുകള്‍; ഫസ്റ്റ് ടൈം ബയേഴ്‌സിന് ഇത് സുവര്‍ണ്ണാവസരം; ടയര്‍ ടു വിസയില്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ കുടിയേറിയ ഓരോ മലയാളിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് സ്വന്തമാക്കുക എന്നത്. ബ്രിട്ടനില്‍ എത്തി ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തന്നെ വീട് സ്വന്തമാക്കിയവരാണ് ഇവിടെ എത്തിയ പഴയ തലമുറയിലെ കുടിയേറ്റക്കാരില്‍ ഏറെയും. ബാങ്കുകള്‍ ഉദാരമായി വീട് വാങ്ങുന്നതിനെ പ്രോത്സാഹനം നല്‍കുകയും, അഞ്ചു ശതമാനവും പത്തു ശതമാനവും ഡെപ്പോസിറ്റ് നല്‍കിയാല്‍ പി ആര്‍ ഇല്ലെങ്കിലും വീട് വാങ്ങാം എന്ന നില ആയിരുന്നു നില നിന്നിരുന്നത്.ഇത് മനസിലാക്കി ബ്രിട്ടനിലേക്ക് ടയര്‍ റ്റു വിസയില്‍ കുടിയേറിയ കുറെ ഏറെപ്പേര്‍ വീടുകള്‍ വാങ്ങുകയും പിന്നീട് എത്തിയ മലയാളികളായ പുതിയ കുടിയേറ്റക്കാര്‍ വീട് വാങ്ങുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയ ഈ വര്‍ഷം തുടക്കത്തില്‍ കോവിഡ് മൂലം ഉടലെടുത്ത പ്രതി സന്ധി ഈ പ്രതീക്ഷകള്‍ക്കും , തയ്യാറെടുപ്പുകള്‍ക്കും അല്‍പ്പം മങ്ങലേല്‍പ്പിച്ചിരുന്നു.
കോവിഡ് മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, കഴിഞ്ഞ മാര്‍ച് മാസം മുതല്‍ ടയര്‍ റ്റു വിസയില്‍ ഉള്ള ആളുകള്‍ക്ക് വീട് വാങ്ങണമെങ്കില്‍ മിനിമം പത്തു ശതമാനം ഡെപ്പോസിറ്റ് തുക എന്നതില്‍ നിന്നും പതിനഞ്ചു ശതമാനമായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഈ തീരുമാനം ആണ് ഇപ്പോള്‍ ചില ബാങ്കുകള്‍ പുനഃ പരിശോധിക്കുകയും പഴയതു പോലെ തന്നെ പത്തു ശതമാനം ഡെപ്പോസിറ്റ് നല്‍കിയാല്‍ വീടുകള്‍ വാങ്ങുവാന്‍ മോര്‍ട്ട് ഗേജ് നല്‍കുവാന്‍ ചില ബാങ്കുകള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള നിബന്ധനകള്‍ കൃത്യമായും മോര്‍ട്ടഗേജ് അഡൈ്വസര്‍മാരക്ക് നല്‍കി കഴിഞ്ഞിട്ടുണ്ട് ഇത് വീട് വിപണിക്ക് പുത്തന്‍ ഉണര്‍വ് നല്‍കും എന്ന പ്രതീക്ഷയില്‍ ആണ് ബാങ്കുകള്‍.

ടയര്‍ റ്റു വിസയില്‍ യുകെയില്‍ എത്തിയിരിക്കുന്ന മലയാളി നഴ്സുമാര്‍ക്കും , കുടുംബങ്ങള്‍ക്കും ഇത് ഏറെ സഹായമാകും. ഡെപ്പോസിറ്റ് പതിനഞ്ചു ശതമാനം ആയതിനാല്‍ വീട് വാങ്ങല്‍ മാറ്റി വച്ചിരുന്ന മലയാളികള്‍ ഉള്‍പ്പടെ ഉള്ള പുതിയ കുടിയേറ്റക്കാര്‍ ഈ പുതിയ മാറ്റത്തോടെ കൂടുതലായി വീടുകള്‍ വാങ്ങി സെറ്റില്‍  ആകാന്‍ തയ്യാറെടുക്കും എന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍.

വീട് വിലയുടെ പത്തു ശതമാനം ഡെപ്പോസിറ്റ് നല്‍കി വീട് വാങ്ങുവാന്‍വേണ്ട വിവരങ്ങള്‍ അറിയുവാന്‍ താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കോണ്‍ടാക്ട് നല്‍കിയാല്‍ അലൈഡ് മോര്‍ട്ടഗേജ് സര്‍വീസില്‍ നിന്നും നിങ്ങളെ മലയാളത്തില്‍ ബന്ധപ്പെട്ട് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category