1 GBP =99.70INR                       

BREAKING NEWS

ആരോ പരാതി കൊടുത്തു... ആരെയോ ഓണ്‍ലൈനില്‍ എത്തിച്ചു... ഖജനാവിന് പോയത് രണ്ട് ലക്ഷം; സ്പ്രിന്‍ക്ലര്‍ കേസ് വാദിക്കാന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷക നപിനായിക്കു ഫീസ് ആയി 2 ലക്ഷം കൊടുക്കണമെന്ന് ശുപാര്‍ശ; പെരിയാ കേസിലെ ധൂര്‍ത്തിന് പിന്നാലെ മറ്റൊരു വിവാദവും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ കേസ് വാദിക്കാന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷക എന്‍.എസ്.നപിനായിക്കു ഫീസ് ആയി 2 ലക്ഷം രൂപ നല്‍കാന്‍ അഡ്വക്കറ്റ് ജനറലിന്റെ ശുപാര്‍ശ. കോവിഡു കാലത്ത് ഓണ്‍ലൈനിലൂടെയായിരുന്നു വാദം. സ്പ്രിന്‍ക്ലറുമായുള്ള കരാറില്‍ നിന്ന് പിന്നീട് സര്‍ക്കാര്‍ പിന്മാറുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിന് സ്പ്രിന്‍ക്ലറുമായുള്ള കരാര്‍ അനിവാര്യമെന്നായിരുന്നു സര്‍ക്കാരിന്റെ തുടക്കത്തിലെ വാദം. ഇതിന് വേണ്ടിയാണ് സൈബര്‍ വിദഗ്ധയെ അഭിഭാഷകയായി എത്തിച്ചത്.

ഏപ്രില്‍ 24 ന് കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ഓണ്‍ലൈനിലൂടെയാണു നപിനായി ഹാജരായത്. സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണനാണു കേസ് നല്‍കിയത്. ജനങ്ങളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും ഡേറ്റ കൈമാറരുതെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഇതോടെയാണ് കരാറില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയത്. പെരിയാ കേസ് സിബിഐയ്ക്ക് കൈമാറാതിരിക്കാന്‍ സുപ്രീംകോടതി വരെ സര്‍ക്കാര്‍ നിയമ പോരാട്ടം നടത്തി. ഇതിന് വേണ്ടി കോടികളാണ് പൊടിച്ചത്. ഇതിനൊപ്പമാണ് ഈ ഫീസ് നല്‍കലും ചര്‍ച്ചയാകുന്നത്. വെറുതെ രണ്ടു ലക്ഷം രൂപ ഖജനാവിന് നഷ്ടമാകുകയാണ്.

കരാറുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും വിവാദമായതോടെ പുതുക്കിയില്ല. ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചതുമില്ല. കരാര്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല. കോവിഡ് ബാധിതരുടെ വിവരവിശകലനത്തിനാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറുമായി സര്‍ക്കാര്‍ 2020 ഏപ്രില്‍ രണ്ടിന് കരാര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൈയെടുത്താണ് കരാറുണ്ടാക്കിയത്. മാര്‍ച്ച് 24 മുതല്‍ പ്രാബല്യമുണ്ടായിരുന്ന കരാര്‍ സെപ്റ്റംബര്‍ 24ന് അവസാനിച്ചു. വിവാദമായതോടെ ആറ് മാസത്തിനുശേഷം സര്‍ക്കാര്‍ കരാര്‍ പുതുക്കിയില്ല.

വിമര്‍ശനം ഉയര്‍ന്നതോടെ സ്പ്രിന്‍ക്ലര്‍ സോഫ്റ്റ്വെയര്‍ ഒരുതവണപോലും ഉപയോഗിച്ചില്ല. കരാര്‍ വിവാദമായതിനെതുടര്‍ന്ന് ലക്ഷങ്ങള്‍ ചെലവാക്കി സി ഡിറ്റിന്റെ ആമസോണ്‍ ക്ലൗഡ് അക്കൗണ്ടിലേക്ക് ഡേറ്റ മാറ്റി. സ്പ്രിന്‍ക്ലറിന്റെ ക്ലൗഡ് അക്കൗണ്ടില്‍ 1.8 ലക്ഷം പേരുടെ ഡേറ്റ എത്തിയെന്നും സ്പ്രിന്‍ക്ലര്‍ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ഒട്ടേറെ വീഴ്ചകളുണ്ടെന്നും കരാറിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ചൂണ്ടിക്കാണിച്ചു.

ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകാത്ത സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളെക്കുറിച്ച് പഠിക്കാന്‍ മറ്റൊരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ അഭിഭാഷകയുടെ ഫീസ് നല്‍കലും ഖജനാവിന് വലിയൊരു ബാധ്യതയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category