
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പത്താം തീയതി ചോദ്യം ചെയ്യും. ഇതിനുള്ള നോട്ടീസ് നല്കി. കോവിഡാനന്തര ചികിത്സയ്ക്കു ശേഷം രണ്ടാഴ്ച വിശ്രമം ആവശ്യമാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് രവീന്ദ്രന് നല്‍കിയിരുന്നു. 11 വരെ വിശ്രമം വേണമെന്നായിരുന്നു ആവശ്യം. ഇത് തള്ളിയായിരുന്നു പത്തിന് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.
അതിനു മുമ്പു വിളിപ്പിച്ചതിനാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി രവീന്ദ്രന് കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു. അതിന് രവീന്ദ്രന് തയ്യാറാകുമോ എന്ന് പരിശോധിക്കാനാണ് ഇഡി പത്തിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രവീന്ദ്രനെ ചോദ്യംചെയേ്ണ്ടേതുണ്ടെന്നു കസ്റ്റംസും കോടതിയെ അറിയിച്ചിട്ടുണ്ട്. രവീന്ദ്രനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അത് പിണറായി സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ രവീന്ദ്രന് ഇനിയും ഒഴിഞ്ഞു മാറുമോ എന്ന സംശയം സജീവമാണ്.
കോവിഡും കോവിഡാനന്തര രോഗങ്ങളും കാരണംപറഞ്ഞ് രണ്ടുതവണയാണു രവീന്ദ്രന് ഇ.ഡിയുടെ ചോദ്യംചെയ്യല്‍ നോട്ടീസില്‍ ഹാജരാകാതിരുന്നത്. രോഗബാധ വ്യാജമാണെന്നു രാഷ്ട്രീയ ആരോപണമുയര്‍ന്നിരുന്നു. കോവിഡ് ബാധിച്ചിരുന്നെന്ന് ഉറപ്പാക്കാന്‍ ആന്റിബോഡി പരിശോധനയടക്കം നടത്തണമെന്ന് ആവശ്യമുയര്‍ന്നു. രവീന്ദ്രനു കോവിഡാണെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ എന്തുകൊണ്ടു നിരീക്ഷണത്തില്‍ പോയില്ലെന്ന ചോദ്യവുമുയര്‍ന്നു.
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞ രവീന്ദ്രനു കൂടുതല്‍ ചികിത്സ ആവശ്യമുണ്ടെന്നു വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇ.ഡിക്കു മെഡിക്കല്‍ രേഖകള്‍ കൈമാറിയിരുന്നു. എന്നാല്‍ ബിനാമി നിക്ഷേപമുണ്ടെന്നു സംശയമുള്ള വടകരയിലെ ചില സ്ഥാപനങ്ങളില്‍ ഇ.ഡി. റെയ്ഡ് നടത്തിയതിനു പിന്നാലെ രവീന്ദ്രന് ആശുപത്രിവിട്ടു. ചോദ്യംചെയ്യല്‍ വൈകിപ്പിക്കാനാണ് ആശുപത്രിവാസമെന്ന വിലയിരുത്തലിലാണു റെയ്ഡ് നടത്തിയത്. ഇതിന് ശേഷം പല റെയ്ഡുകള്‍ നടത്തി.
ചോദ്യംചെയ്യലിനു മുന്നോടിയായിട്ടുള്ള പരിശോധനകള്‍ നടന്നു വരികയാണ്. സ്ഥാപനങ്ങളിലെ രേഖകള്‍ പരിശോധിച്ച ഇ.ഡി. സ്ഥാപനങ്ങള്‍ തുടങ്ങിയതിന്റെ മൂലധനത്തിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ട്. സിപിഎം. നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിയോടും ചില വിവരങ്ങള്‍ ചോദിച്ചിട്ടുണ്ട്. വടകരയിലെ ചെറുതും വലുതുമായ പന്ത്രണ്ടോളം സ്ഥാപനങ്ങളാണ് അന്വേഷണത്തിലുള്ളത്.
ഒരു സ്ഥാപനത്തില്‍ മാത്രമേ പങ്കാളിത്തമുള്ളൂ എന്നാണു രവീന്ദ്രന്റെ വാദം. എട്ടു ലക്ഷം രൂപയാണു മുതല്‍മുടക്കെന്നും പറയുന്നു. എന്നാല്‍, ബിനാമി നിക്ഷേപങ്ങളുണ്ടോ എന്നാണ് ഇ.ഡിയുടെ വിശദാന്വേഷണം. നേരത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വര്‍ണ്ണ കടത്ത് കേസില്‍ കുടുങ്ങിയത് സര്‍ക്കാരിന് പ്രതിസന്ധിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമന് കൂടി കുടുങ്ങിയാല്‍ ്അത് സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയുമാകും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam