1 GBP =99.70INR                       

BREAKING NEWS

ഡിപ്ലോമാറ്റിക് ബാഗ് വഴി കോടികളുടെ കള്ളപ്പണം ഗള്‍ഫിലേക്ക് കടത്തി; രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ബ്ലാക് മണി കടത്തിയപ്പോള്‍ സ്വപ്നയും സരിത്തും ടൂളുകളായി; സ്വര്‍ണ്ണ കടത്തും ഡോളര്‍ കൊണ്ടു പോകലും ചെറിയ കേസുകളോ? യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദീഖിനേയും ചോദ്യം ചെയ്യുന്നതും നിര്‍ണ്ണായക നീക്കം; സ്വപ്നയെ മാപ്പുസാക്ഷിയാക്കുമെന്നും റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

കൊച്ചി: ഡോളര്‍കടത്ത് കേസില്‍ സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷും സരിത്തും മാപ്പ് സാക്ഷിയാകുമെന്ന അഭ്യൂഹം ശക്തം. ഇരുവരും ടൂള്‍ മാത്രമായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേര്‍ത്തിരുന്നു. ഇവരുടേയും രഹസ്യ മൊഴി കോടതി രേഖപ്പെടുത്തുന്നുണ്ട്. അതിനിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ ഉള്ളതു കൊണ്ടാണ് ഇതെന്നാണ് സൂചന.

ഡിപ്ലോമാറ്റിക് ബാഗ് വഴിയാണ് കോടികളുടെ കള്ളപ്പണം ഗള്‍ഫിലേക്ക് കടത്തിയിട്ടുള്ളത്. സ്വപ്നയും സരിത്തുമാണ് ഇത് സംബന്ധിച്ച് കസ്റ്റംസിന് മുമ്പാകെ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പല പ്രമുഖരും ഈ വലയത്തിലുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്. യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദീഖിനേയും നിലവില്‍ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്തിനൊപ്പം തന്നെ വിദേശത്തേക്കുള്ള ഡോളര്‍ കടത്തും കസ്റ്റംസ് വലിയ പ്രധാന്യത്തോടെയാണ് കാണുന്നത്.

പല പ്രമുഖരുടേയും പണം ഡിപ്ലോമാറ്റിക് ചാനല്‍ വഴി വിദേശത്തേക്കെത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയുടേയും സരിത്തിന്റേയും മൊഴി പുറത്ത് വന്നാല്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചത്. യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദീഖിനേയും ഇന്ന് രാവിലെ ആറ് മണിയോടെയാണ് കസ്റ്റംസ് അവരുടെ വീടുകളില്‍ നിന്ന് കസ്റ്റംസ് വാഹനത്തില്‍ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ജയഘോഷ് നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു. വളരെ നിര്‍ണായകമായ ചോദ്യം ചെയ്യലാണിതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.

വിദേശത്തേക്ക് വലിയ അളവില്‍ ഡോളര്‍കടത്തിയെന്നാണ് കണ്ടെത്തല്‍ അതീവ നിര്‍ണ്ണായകമാണ്. ഇതില്‍ കൂടുതലും രാഷ്ട്രീയക്കാരുടെ പണമാണെന്നും റിവേഴ്‌സ് ഹവാലയാണ് നടത്തിയിരിക്കുന്നതെന്നുമാണ് സൂചന. നൂറുകോടിയിലേറെ രൂപ വിദേശത്തേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തല്‍. കടത്തിയതിലേറെയും കൈക്കൂലി പണമാണ്. പ്രമുഖര്‍ കള്ളപ്പണം നയതന്ത്ര ചാനലിലൂടെ എത്തിച്ചുവെന്നാണ് സൂചന. അഴിമതി പണമെല്ലാം ഗള്‍ഫിലെത്തിയെന്ന സൂചനയിലാണ് ഇഡി അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.

യൂണി ടക് ഉടമ സന്തോഷ് ഈപ്പനേയും മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് ആയിരുന്ന അരുണ്‍ ബാലചന്ദ്രനേയും നാളെ ചോദ്യം ചെയ്യും. കേസില്‍ ലക്ഷകണക്കിന് ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാന്‍ ശിവശങ്കര്‍ സഹായിച്ചുവെന്ന കണ്ടെത്തലില്‍ ആയിരുന്നു അദ്ദേഹത്തെ പ്രതി ചേര്‍ത്തത്. സ്വപ്നയും മൊഴി നല്‍കിയിരുന്നു. കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. ശിവശങ്കറില്‍ നിന്നും ഒരു ഫോണ്‍കൂടി കണ്ടെത്തിയിരുന്നു. ഈ ഫോണിലെ വിവരങ്ങളും ശേഖരിച്ച് വരികയാണ്.

സ്വപ്നാ സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും രഹസ്യമൊഴിയെടുപ്പ് കോടതിയില്‍ തുടങ്ങിയിട്ടുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരമുള്ള മൊഴിയെടുക്കുന്നത് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മൂന്നാംനമ്പര്‍ കോടതിയാണ്. സ്വര്‍ണക്കടത്തുകേസിലാണ് ഇരുവരുടെയും മൊഴി ശേഖരിക്കുന്നത്. ഡോളര്‍ക്കടത്ത് കേസിലുള്ള മൊഴി ഏഴാംതീയതിയെടുക്കും. മജിസ്‌ട്രേറ്റിനുമുന്നില്‍ നല്‍കുന്ന മൊഴി പിന്നീട് മാറ്റിപ്പറഞ്ഞാല്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടിവരും. അതിനിടെ, സ്വപ്നയുടെ അഭിഭാഷകനായിരുന്ന അഡ്വ. ജിയോ പോള്‍ വക്കാലത്തൊഴിഞ്ഞു. കസ്റ്റംസ്, ഇ.ഡി. ഏജന്‍സികള്‍ രജിസ്റ്റര്‍ചെയ്ത കേസുകളില്‍ ഇനി സ്വപ്നയ്ക്കുവേണ്ടി ജിയോ പോള്‍ ഹാജരാകില്ല. വ്യക്തിപരമായ കാരണങ്ങളാണ് വക്കാലത്തൊഴിഞ്ഞതെന്നാണ് സൂചന.

100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്‌സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്നയും സരിത്തും ഉപകരണങ്ങള്‍ മാത്രമെന്നും കസ്റ്റംസ് കണ്ടെത്തല്‍. അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സ്വപ്ന, സരിത്ത് എന്നിവരെയും ഒരുമിച്ച് ഇരുത്തി ആയിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തുന്നത് സംബന്ധിച്ച് ആയിരിക്കും ചോദ്യം ചെയ്യല്‍.

കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വപ്നയും സരിത്തും തങ്ങളുടെ രഹസ്യ മൊഴിയിലൂടെ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. കേസില്‍ വമ്പന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും നല്‍കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവും എന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category