1 GBP =99.70INR                       

BREAKING NEWS

ജൂണ്‍ മുതല്‍ നവംബര്‍ വരെ പൂവിടുന്ന കണ്ടല്‍ ചെടി; അഞ്ചിതളുള്ള സുന്ദരി; മറാ രോഗങ്ങള്‍ക്ക് മരുന്നും; മാലദ്വീപിലെ ഈ വിശിഷ്ട പുഷ്പം ഭീകരയില്ല! മന്നാര്‍ കടലിടുക്കില്‍ ശക്തിക്ഷയിച്ചത് 2020ലെ അഞ്ചാമത്തേയും ഈ സീസണിലെ മൂന്നാമത്തേയും ചുഴലിക്കാറ്റിന്; കേരളത്തെ ഭയാശങ്കയിലാക്കിയ 'ബുറെവി'യ്ക്ക് ആ പേരു കിട്ടിയ കഥ

Britishmalayali
kz´wteJI³

കൊച്ചി: കണ്ടല്‍ ചെടി നമ്മളെ ഭയപ്പെടുത്താന്‍ തുടങ്ങിയിട്ട് ദിവസം കുറച്ചായി. കണ്ടലെന്നു പറഞ്ഞാല്‍ ഒരു പക്ഷെ മനസിലായെന്നു വരില്ല, പക്ഷെ കക്ഷിയുടെ പേരു പറഞ്ഞാല്‍ അറിയും..മറ്റാരുമല്ല സാക്ഷാല്‍ ബുറെവി തന്നെ.

ബുറെവിയുടെ പേരിന് പിന്നിലെ കഥ വളരെ രസകരമാണ്; ഈ ചെടിക്ക് ചുഴലിക്കാറ്റുമായി യാതൊരു ബന്ധവുമില്ല. മാത്രമല്ല അത്ര ഭീകരമനുമല്ല ഈ കണ്ടല്‍ ചെടി. മാലദ്വീപില്‍ വളരുന്ന കണ്ടലിന് സമാനമായ ചെടിയുടെ പേരാണിത്. ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ പൂവിടുന്ന ചെടിയാണ് ബുറെവി. ഇവയ്ക്ക് അഞ്ചിതളുകളുണ്ട്. മരുന്ന് നിര്‍മ്മാണത്തിനും മറ്റുമായാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. മാലദ്വീപില്‍ വളെരെ സുപരിചിതമായതിനാല്‍ തന്നെ മാലീദ്വീപാണ് ഈ പേര് നിര്‍ദ്ദേശിച്ചത്.

ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയായ വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷനാണ് പേര് തിരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട 169 പേരുകള്‍ ദേശീയ കാലാവസ്ഥാവകുപ്പ് കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറക്കിയിരുന്നു. അക്ഷരമാലാ ക്രമത്തില്‍ ഓരോ രാജ്യവും നിര്‍ദ്ദേശിക്കുന്ന പേര് തിരഞ്ഞെടുക്കും. ഇപ്രകാരമാണ് മാലദ്വീപ് ബുറെവി എന്ന പേര് നിര്‍ദ്ദേശിച്ചത്. 2020ലെ അഞ്ചാമത്തേയും ഈ സീസണിലെ മൂന്നാമത്തേയും ചുഴലിക്കാറ്റാണ് ബുറെവി. ബംഗാള്‍ ഉള്‍ക്കടലിലാണ് ബുറെവി രൂപപ്പെട്ടത്.

അതേസമയം ശ്രീലങ്കയില്‍ വീശിയ ബുറെവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറി. അതിതീവ്ര ന്യൂനമര്‍ദം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് കൂടുതല്‍ ദുരബലമായി ഒരു ന്യൂനമര്‍ദമായി മാറി കേരളത്തിലേക്ക് പ്രവേശിക്കും. കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദം അറബിക്കടലിലെത്തും.

അതിനാല്‍ തന്നെ ആശങ്ക വേണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാലും മുന്നൊരുക്കം തുടരുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെ കേരളത്തിലെത്തുക. തെക്കന്‍ കേരളത്തിലൂടെ സഞ്ചരിച്ച് കാറ്റ് അറബിക്കടലിലേക്കു കടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്.

ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇതിന് അനുസരിച്ച് മുന്നറിയിപ്പുകളില്‍ മാറും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category