1 GBP =99.70INR                       

BREAKING NEWS

നാട്ടിലേക്ക് അവധിക്ക് പോയപ്പോള്‍ മരണമടഞ്ഞ സജി സെബാസ്റ്റിയന്റെ മൃതദേഹം നാളെയും മറ്റന്നാളും പൊതുദര്‍ശനത്തിന് വയ്ക്കും; അങ്കമാലി സ്വദേശിയുടെ സംസ്‌കാരം ചൊവ്വാഴ്ച്ച ഡബ്ലിനില്‍; മൃതദേഹം അയര്‍ലന്റിലെത്തിച്ചു; വിട പറയാനൊരുങ്ങി മലയാളി സമൂഹം

Britishmalayali
kz´wteJI³

നാട്ടിലേക്ക് അവധിക്ക് പോയപ്പോള്‍ മരണമടഞ്ഞ സജി സെബാസ്റ്റിയന് വിട ചൊല്ലാനൊരുങ്ങി അയര്‍ലന്റി മലയാളി സമൂഹം. നാട്ടില്‍ മരണമടഞ്ഞ സജിയുടെ മൃതദേഹം അയര്‍ലന്റിലെത്തിച്ചതോടെ  നാളെയും മറ്റന്നാളും മലയാളി സമൂഹത്തിന് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

നവംബര്‍ മാസം 13-ാ0 തിയ്യതി കേരളത്തിലെ അങ്കമാലിയില്‍ വച്ചാണ്  കൗണ്ടി ലൗത്ത്, ഡന്‍ഡാല്‍ക്ക് സ്വദേശിയായ സജി സെബാസ്റ്റ്യന്‍ ഹൃദയാഘാതം മൂലം മരിച്ചത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുക. പൊതുദര്‍ശനത്തിന് വരുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണെന്നും, കൂട്ടം കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഫ്യൂണറല്‍ ഹോം അധികൃതര്‍ അറിയിച്ചു.

(63.Bridge Street, Townparks, Dundalk, Co. Louth, A91KW52.)

7-) തിയ്യതി തിങ്കളാഴ്ച്ച രാവിലെ Racecourse Housing Estate-ലെ സജിയുടെ ഭവനത്തില്‍, കുടുംബാങ്ങങ്ങള്‍ക്ക് മാത്രമായി നിശ്ചയിച്ചിരിക്കുന്ന തികച്ചും സ്വകാര്യമായ ദര്‍ശനചടങ്ങുകള്‍ക്ക് ശേഷം, ഉച്ചക്ക് 12.30ന് സ്വഭവനത്തില്‍ നിന്നും ആരംഭിക്കുന്ന,സജി സെബാസ്‌ററ്യന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര, 12.30നും 1.00 മണിക്കും ഇടയില്‍ സജി ജോലിചെയ്തിരുന്ന Saint. Oliver Plunkett Hospital - ല്‍ കൂടെ കടന്നുപോകും.

കൃത്യം 1.30ന് സംസ്‌കാരകര്‍മ്മങ്ങള്‍ നടക്കുന്ന St. Brigid Church, Kilcurry, Dundalk- ല്‍ വിശുദ്ധ കുര്‍ബാനയോടുകൂടി പരേതന്റെ ആത്മശാന്തിക്കായുള്ള സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതായിരിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇരുപത്തിയഞ്ചോളം പേര്‍ക്ക് മാത്രമേ പള്ളിക്കകത്ത് പ്രവേശനം നല്‍കാനാകൂ എന്ന് പള്ളി അധികൃതര്‍ അറിയിച്ചിട്ടുണ്ട് .

https://goo.gl/maps/3w5Ta5zrBostszEm9

അങ്കമാലി പാറേക്കാട്ടില്‍ കുടുംബാംഗമായ സെബാസ്‌ററ്യന്റെയും, ഭാര്യ മേരിയുടെയും മകനായ സജി, വര്‍ധിക്യത്തിലേക്കെത്തി നില്‍ക്കുന്ന മാതാപിതാക്കളോടൊപ്പം കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കാന്‍ നാട്ടിലെത്തിയതായിരുന്നു.അയര്‍ലണ്ട് മലയാളികളുടെ ചരിത്രത്തില്‍ ഇദം പ്രഥമമായാണ് നാട്ടില്‍ വച്ച് മരണം സംഭവിച്ചതിനുശേഷം  ഭൗതികശരീരം സംസ്‌കാരത്തിനായി അയര്‍ലണ്ടിലേക്ക് കൊണ്ടുവരുന്നത്.

ഭാര്യ - മലയാറ്റൂര്‍ നെടുംകണ്ടത്തില്‍ വീട്ടില്‍ കുര്യന്റെയും, മേരിയുടെയും മകള്‍ ജെന്നി കുര്യന്‍മക്കള്‍ - പാട്രിക് സെബാസ്‌ററ്യന്‍, ജെറാര്‍ഡ്, അലക്‌സ്.സഹോദരങ്ങള്‍ - പരേതയായ റെജി, Fr. അജി (കാനഡ) അമല്‍ (ഓസ്ട്രേലിയ)ജെന്നി കുര്യനും മകളും ഇപ്പോള്‍ അയര്‍ലണ്ടിലാണ്. 

ജെന്നിയുടെ മാതാപിതാക്കളുംസഹോദരങ്ങളും സജി സെബാസ്റ്റ്യന്റെ സഹോദരി അമല്‍ സെബാസ്റ്റ്യനും ഓസ്‌ട്രേലിയയില്‍  ആയതിനാല്‍ ആര്‍ക്കുംതന്നെ അയര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന ശവസംസ്‌കാര ചടങ്ങില്‍ പങ്കുകൊള്ളാന്‍ നിലവിലെ സാഹചര്യത്തില്‍ സാദ്ധ്യമല്ല.

വിവരങ്ങള്‍ ചുവടെ :
Arrangements.
Wake in Quinns funeral home.
Saturday 2-6pm
Sunday. 12-6pm

Quinns Funeral Home, 63 Bridge St, Townparks, Dundalk,
Co. Louth, A91 KW52 (042) 933 4521
https://goo.gl/maps/q1uLuKZCKSfxYodo9

Funeral on Tuesday 8th at St Brigids Church, Kilcurry.

Saji is leaving house in Racecourse at 12.30 , passing St.Olivers between 12.30 to 1.00 on the way to St Brigid's Church Kilcurry.

Funeral mass at 1.30 Quinns Funeral Home 63 Bridge St, Townparks, Dundalk, Co. Louth, A91 KW52 (042) 933 4521
https://goo.gl/maps/q1uLuKZCKSfxYodo9

St Brigid's ChurchKilcurry, Co. Louth (042) 933 4410
https://goo.gl/maps/3w5Ta5zrBostszEm9

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category