
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത് കേരളാ പൊലീസിനെ അറിയിക്കാതെ. കേന്ദ്ര സേനയെയാണ് സുരക്ഷയ്ക്ക് വിന്യസിച്ചത്. അതിനിടെ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായി കള്ളപ്പണം സ്വീകരിച്ചിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ നേതാക്കളെ ഇഡി അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. തെളിവുകള്‍ പരിശോധിച്ചാകും അന്തിമ തീരുമാനം എടുക്കുക. ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് ഇഡിയുടെ പരിശോധനയ്ക്ക് പിന്നിലെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പ്രതികരണം.
ഡല്‍ഹിയില്‍ നിന്നെത്തിയ ഇഡി സംഘത്തിനൊപ്പം കേരളത്തിലെ മൂന്ന് സോണുകളിലെയും ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. ഏറെ വൈകിയാണ് പരിശോധന പൊലീസ് അറിഞ്ഞത്. സുരക്ഷയ്ക്കായി ഇഡി കേന്ദ്രസേനയെ വിന്യസിക്കുകയായിരുന്നു. കര്‍ഷക റാലിക്കിടെ ചിലരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ചില വിവരങ്ങള്‍ കിട്ടി. എന്നാല്‍ പണമൊന്നും പിടിച്ചെടുക്കാന്‍ കഴിയാത്തത് ഇഡിയുടെ രാഷ്ട്രീയ താല്‍പ്പര്യത്തിന് തെളിവാണെന്ന് പോപ്പുലര്‍ ഫ്രണ്ടും ആരോപിക്കുന്നു. കേരളത്തില്‍ അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയില്‍ നിരവധി ബാങ്ക് ഇടപാട് രേഖകളും ലാപ്ടോപ്പുകളും പിടികൂടിയെന്ന് ഇഡിയും പറയുന്നു.
കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലെ പരിശോധന പന്ത്രണ്ട് മണിക്കൂറാണ് നീണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ പക തീര്ക്കലെന്നാണ് നേതാക്കളുടെ പ്രതികരണം. സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറത്തെ വീട്ടിലായിരുന്നു ആദ്യ പരിശോധന. പിന്നാലെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും ഇഡിയെത്തി. പൂന്തുറ, കളമശേരി, കാരന്തൂര്‍ തുടങ്ങിയ ഇടങ്ങളിലെ സംസ്ഥാന, ജില്ലാ നേതാക്കളുടെ വീടുകളിലും പരിശോധിച്ച് രേഖകള്‍ പിടികൂടി. സംസ്ഥാനകമ്മിറ്റി ഓഫിസിലെ പരിശോധനയ്ക്കു ശേഷം മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് വാഹനങ്ങള്‍ പുറത്തേക്കുപോയത്.
ബാങ്ക് ഇടപാടുകള്‍, വിവിധ പാര്‍ട്ടി പരിപാടികള്‍ക്കു ചെലവഴിച്ച തുക, നേതാക്കളുടെ വിദേശയാത്ര തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. രാജ്യമാകെ 26 കേന്ദ്രങ്ങളിലായാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ് നടത്തിയത്. കേരളത്തിനു പുറമേ തമിഴ്നാട്ടിലെ ചെന്നൈ, തെങ്കാശി, മധുര, ബംഗാളിലെ കൊല്‍ക്കത്ത, മുര്‍ഷിദാബാദ്, കര്‍ണാടകയിലെ ബെംഗളൂരു, ഡല്‍ഹിയിലെ ഷഹീന് ബാഗ്, യുപിയിലെ ലക്നൗ, ബാരാബങ്കി, ബിഹാറിലെ ദര്‍ഭംഗ, പുര്‍ണിയ, മഹാരാഷ്ട്രയിലെ ഔറംഗാബാദ്, രാജസ്ഥാനിലെ ജയ്പുര്‍ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.
ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വര്‍ഗീയ കലാപമുണ്ടാക്കിയവര്ക്കു പോപ്പുലര്‍ ഫ്രണ്ട് പണം ലഭ്യമാക്കിയെന്ന പേരില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് എടുത്ത കേസുകളില്‍ ഇഡി സ്വമേധയാ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള 73 ബാങ്ക് അക്കൗണ്ടുകളിലേക്ക് 120.5 കോടി രൂപ എത്തിയതും അവ തൊട്ടുപിന്നാലെ പിന്‍വലിച്ചതും സംബന്ധിച്ച രേഖകള്‍ കൈവശമുണ്ടെന്ന് ഇഡി അധികൃതര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ശക്തമായ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോകുന്നതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമാണ് പരിശോധനകളെന്നു പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം പ്രതികരിച്ചു. ശ്രദ്ധ തിരിച്ചുവിടുന്നതിന്റെ ഭാഗമാണിത്. 2018 ല്‍ നടന്ന സാമ്പത്തിക കേസുമായി ബന്ധപ്പെട്ട മുഴുവന്‍ അന്വേഷണവും പൂര്‍ത്തിയാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം നേരത്തേ സമര്‍പ്പിച്ചിട്ടുണ്ടെന്നും അനീസ് അഹമ്മദ്, ദേശീയ സെക്രട്ടറി മുഹമ്മദ് ഷക്കീഫ് എന്നിവര്‍ വ്യക്തമാക്കി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam