
ലണ്ടന്‍; മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ യൂക്കെ യൂറോപ്പ് & ആഫ്രിക്ക ലെ വിശ്വസി സമൂഹമായ എം .ഓ എസ് അഥവാ മലങ്കര ഓര്‍ത്തഡോക്ള്‍സ് സമൂഹത്തിന്റെ ആഭ്യമുക്യത്തില്‍ ജീവമന്ന എന്ന പേരില്‍ പ്രതിമാസ ഓണ്‍ലൈന്‍ ധ്യാനം സംഘടിപ്പിക്കുന്നു. എല്ലാ മാസത്തിന്റെയും ആദ്യ ഞായറാഴ്ചകളിലായി നടത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഇ ധ്യാനത്തിന് സഭയിലെ ഉള്‍പ്പടെ ഉള്ള ക്രൈസ്തവ സുവിഷേഷകര് ദൈവവചനം പ്രഘോഷിക്കുന്നതായിരിക്കും.
പ്രസ്തുത ധ്യാനത്തിന്റെ ആദ്യ യോഗത്തിന്റെ ഉത്ഗാടനംഡിസംബര് 6 ഞായര്‍ 4 പി എം നു സൂം മീറ്റിംഗ് വഴി മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭാ വൈദീക ട്രസ്റ്റി റവ .ഫാ ഡോ.എം ഓ ജോണ്‍ നിര്‍വഹിക്കുന്നതും റവ .ഫാ അശ്വിന് വര്‍ഗീസ് ഈപ്പന് (പാലിയേക്കര സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് പള്ളി തിരുവല്ല) വചന സുശ്രൂഷ നടത്തുന്നതുമായിരിക്കും.
ഗാന വിരുന്നോടുകൂടി ആരംഭിക്കുന്ന ഇ ധ്യാന യോഗത്തിലേക്ക് എല്ലാ വിശ്വാസികളെയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam