
മലയാളം മിഷന് യുകെ ചാപ്റ്ററിന്റെ ശത ദിന കര്‍മ്മ പരിപാടിയായ മലയാളം ഡ്രൈവില്‍ ഇന്ന് ഡിസംബര്‍ 5 ശനിയാഴ്ച 4പി എം ന്മലയാളത്തിലെ ഉത്തരാധുനിക കവികളിലൊരാളായ പി.എന്‍ ഗോപീകൃഷ്ണന് 'മലയാളവും മലയാളിയും' എന്ന വിഷയത്തില്‍ സംവദിക്കുന്നു.
സത്യത്തെ മൂടുപടമില്ലാതെ അവതരിപ്പിക്കുന്ന അദ്ദേഹം എഴുത്തിന്റെ വേദനയെയും കഷ്ടപ്പാടിനെയും സത്യസന്ധമായി അവതരിപ്പിക്കാന്‍ ധൈര്യം കാട്ടുന്നു. ഒരു കവിതയെ പതിനഞ്ചോളം പ്രാവശ്യം ശുദ്ധീകരിച്ചാണ് താന്‍ വെളിച്ചം കാണിക്കുന്നതെന്ന് പറയുന്ന കവി കവിതയുടെ പിന്നിലുള്ള അദ്ധ്വാനത്തെ തുറന്നു കാട്ടുന്നു. ഔദ്യോഗിക ജീവിതത്തില്‍ സാമ്പത്തിക രംഗത്ത് കേരളത്തിന്റെ അഭിമാനമായ കെ എസ് എഫ് ഇ യുടെ മാനേജരായി അക്കങ്ങളുമായി മല്ലടിക്കുമ്പോള്‍ തന്നെ സാഹിത്യത്തിന് സമയം കണ്ടെത്തി മൂന്ന് പതിറ്റാണ്ടിലേറെ സാഹിത്യ രംഗത്ത് ശോഭിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
പി. എന്‍ ഗോപീകൃഷ്ണന് 5 കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. അതില്‍ 'ഇടിക്കാലൂരി പനമ്പട്ടടി' എന്ന കവിതാ സമാഹാരത്തിന് 2014 ലെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡിനൊപ്പം അയനം എ അയ്യപ്പന് അവാര്‍ഡ് ,കെ ദാമോദരന്‍ പുരസ്കാരം എന്നിവ ലഭിച്ചു. 'പായല്‍' എന്ന കവിതക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ഡോ പി കെ രാജന് പുരസ്കാരവും 'എന്റെ ജീവിതത്തിലെ ആദ്യത്തെ സ്ത്രീ അവസാനത്തെ സ്ത്രീയോട് പറയുന്നത്' എന്ന കവിതാ സമാഹാരത്തിന് മുല്ലനേഴി പുരസ്കാരവും കൂടാതെ സമഗ്ര സംഭാവനക്ക് കുഞ്ഞുണ്ണി സ്മൃതി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
'ദൈവത്തെ മാറ്റിയെഴുതുമ്പോള്‍' എന്ന ലേഖന സമാഹാരവും 'അക്കയും സിസ്റ്ററും - ലാറ്റിനമേരിക്കന്‍ ഇന്ത്യന്‍ കവിതയിലെ സ്ത്രീ സമാന്തരങ്ങള്‍' എന്ന സാഹിത്യ പഠനവും പി എന്‍ ഗോപീകൃഷ്ണന്റെ സംഭാവനയാണ്. 'നാഥുറാം ഗോഡ്സേയും ഹിന്ദുത്വത്തിന്റെ സത്യാന്തര പരീക്ഷകളും' അദ്ദേഹത്തിന്റെ കൃതിയാണ്.മുന്നൂറു രാമായണങ്ങള്‍, അതേ കടല്‍ തുടങ്ങിയ വിവര്‍ത്തനങ്ങള്‍ മലയാള സാഹിത്യത്തിന് സംഭാവന ചെയ്തതോടൊപ്പം ഒളിപ്പോര് , പാതിരാക്കാലം. സൈലന്‍സര്‍, ജ്യാലാമുഖി എന്നീ തിരക്കഥകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇതില്‍ പാതിരാക്കാലം കൊല്‍ക്കത്ത, പൂന, ബാംഗ്ളൂര്‍, ജയ്പ്പൂര്‍ ഫിലിം ഫെസ്റ്റിവലുകളിലും സൈലന്‍സര്‍ IFFK യിലും പ്രദര്‍ശിപ്പിച്ചു
മലയാളം മിഷന് യുകെ ചാപ്റ്റര്‍ കേരളപ്പിറവിദിനത്തില്‍ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കര്‍മ്മ പരിപാടികള്‍ ആണ് സംഘാടകര്‍ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷന് യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികള്‍ക്ക് വിവിധ മേഖലകളില്‍ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഗോള്‍ഡ് 101.3 FM ന്റെ ന്യൂസ് എഡിറ്ററായ താന്‍സി ഹാഷിറിന്റെ 'പ്രവാസികളുടെ ഭാഷാ പരിജ്ഞാനവും മാധ്യമങ്ങളുടെ ഭാഷാ പ്രയോഗങ്ങളും' എന്ന വിഷയത്തില്‍ നടന്ന സംവാദം ആയിരക്കണക്കിന് ആളുകളാണ് ശ്രവിച്ചത് . അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്രദമായ മലയാളം മിഷന് യുകെ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് പ്രവര്‍ത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസര്‍, ജനേഷ് നായര്‍, ബേസില്‍ ജോണ്‍ എന്നിവരാണ്.
മലയാളം മിഷന് യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവര്ക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവന്‍ പരിപാടികളും ഭാഷാസ്നേഹികളായ മുഴുവന്‍ ആളുകളും പ്രോല്‍സാഹിപ്പിക്കണമെന്ന് മലയാളം മിഷന് യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യര്‍ത്ഥിച്ചു.
ഇന്ന് (5/12/2020) ശനിയാഴ്ച വൈകിട്ട് യുകെ സമയം 4 PM, ഇന്‍ഡ്യന്‍ സമയം 9.30 PM ലുമാണ് പി എന്‍ ഗോപീകൃഷ്ണന്റെ 'മലയാളവും മലയാളിയും' എന്ന പ്രഭാഷണം നടക്കുന്നത് . തത്സമയം പരിപാടിയില്‍ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷന് യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികള്‍ ഷെയര്‍ ചെയ്തും പ്രോത്സാഹിപ്പിക്കണമെന്നും പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്യുന്നു.https://www.facebook.com/MAMIUKCHAPTER/live/-

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam