1 GBP = 99.40INR                       

BREAKING NEWS

പനമ്പിള്ളി നഗറില്‍ നിന്നു കടവന്ത്ര വീട്ടിലേക്ക് മാറിയ ഉടന്‍ കോവിഡും ലോക്ഡൗണും; പ്രോട്ടോകോള്‍ അനുസരിച്ച് വീട്ടില്‍ ഇരുന്നത് 275 ദിവസം! ഒടുവില്‍ പോളോ ജിടിയുടെ ഡ്രൈവിങ് സീറ്റില്‍ അമര്‍ന്നിരുന്ന് മറൈന്‍ ഡ്രൈവും കണ്ട് കല്ലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ മധുരമില്ലാത്ത ചൂടു കട്ടന്‍ ചായ കുടി; ഒരു ദിവസം പോലും വീട്ടിലിരിക്കാത്ത മമ്മൂക്ക പുറത്തിറങ്ങുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: നാല് പതിറ്റാണ്ടയി മലയാള സിനിമയുടെ ചുറുചുറുക്കാണ് മമ്മൂട്ടി. വീട്ടില്‍ ഇരിക്കാന്‍ പോലും പറ്റാത്ത അത്ര തിരക്കുകള്‍. പക്ഷേ കോവിഡ് എല്ലാം മാറ്റി മറിച്ചു. 275 ദിവസമാണ് മമ്മൂട്ടി വീട്ടില്‍ തന്നെ കഴിഞ്ഞത്. കഴിഞ്ഞ ദിവസം നീണ്ട 275 ദിവസത്തിനു ശേഷം മമ്മൂട്ടി കൊച്ചിയിലെ വീടിന്റെ ഗേറ്റ് കടന്നു പുറത്തിറങ്ങി. 'വാക്സീന്‍ വന്നാലേ മമ്മൂക്ക സെറ്റിലെത്തൂ. അപ്പോള്‍ കോവിഡ് കഴിഞ്ഞതായി കരുതാം' എന്നാണു സിനിമാലോകം പറഞ്ഞിരുന്ന തമാശ. ഇനി വീണ്ടും സിനിമ കൂടുതല്‍ സജീവമാകും. മമ്മൂട്ടിയുടെ പുറത്തിറങ്ങല്‍ നല്‍കുന്ന സന്ദേശവും ഇതാണ്.

വെള്ളിയാഴ്ച സുഹൃത്തുക്കളായ സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ്, നടന്‍ രമേഷ് പിഷാരടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, മേക്കപ്പ്മാന്‍ ജോര്‍ജ് എന്നിവര്‍ക്കൊപ്പം നഗരത്തില്‍ സവാരി നടത്തിയായിരുന്നു മമ്മൂട്ടി നീണ്ടകാലത്തെ ലോക്ഡൗണ്‍ ബ്രേക്ക് ചെയ്തത്. വീട്ടില്‍ നിന്ന് പോളോ ജിടിയുടെ ഡ്രൈവിങ് സീറ്റില്‍ എത്തി വണ്ടി മുന്നോട്ട് എടുത്തതും താരമായിരുന്നു. വീടിന് പുറത്തെ ലോകം ആസ്വദിച്ചുള്ള യാത്ര. കോവിഡിന്റെ ഭീതി നിലനില്‍ക്കുമ്പോഴും നാടും നഗരവും തിരക്കും ആള്‍ക്കൂട്ടവും ആയി തുടങ്ങുകയാണ്. ഇതെല്ലാം ആസ്വദിച്ച് വണ്ടി ഓടിച്ച് മമ്മൂട്ടി മുമ്പോട്ട് നീങ്ങി.

കാര്‍ മറൈന്‍ ഡ്രൈവില്‍ എത്തി. കാഴ്ചകള്‍ എല്ലാം ആസ്വദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോസ്റ്റുകളിലും ഒപ്പമുണ്ടായിരുന്നവരോട് അഭിപ്രായം പറഞ്ഞു. വോട്ട് ചെയ്യുന്നത് മമ്മൂട്ടി മുടക്കാറില്ല. ഇത് കൂടി മനസ്സില്‍ വച്ചാണ് ഇപ്പോഴത്തെ പുറത്തിറങ്ങല്‍. മാര്‍ച്ചില്‍ എറണാകുളത്തെ പുതിയ വീട്ടിലേക്കു മമ്മൂട്ടി താമസം മാറ്റിയ ഉടനെയായിരുന്നു കോവിഡ് ലോക്ഡൗണ്‍ വന്നത്. അന്നുമുതല്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ പൂര്‍ണമായും ലോക്ഡൗണ്‍ പ്രോട്ടോക്കോള്‍ പിന്തുടരുകയായിരുന്നു മമ്മൂട്ടി.

പിന്നെ കണ്ടെയ്നര്‍ റോഡിലൂടെ പിഴലയിലെ പുതിയ പാലം കയറി വീണ്ടും ഇടപ്പള്ളിയിലേക്ക്. കലൂര്‍ സ്റ്റേഡിയത്തിനു മുന്നിലെ കടയില്‍ നിന്നു മധുരമില്ലാത്ത ചൂടു കട്ടന്‍ചായയും താരം കുടിച്ചു. രമേഷ് പിഷാരടി, ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് കഴിഞ്ഞാണു മമ്മൂട്ടിക്കൊപ്പം മൂവരും കാറില്‍ക്കയറിയത്. ജനുവരിയില്‍ മാത്രമാകും ഷൂട്ടിങ് ലൊക്കേഷനില്‍ വണ്ടി ഓടിച്ച് മമ്മൂട്ടി എത്തുക. ഇതോടെ മലയാള സിനിമ കൂടുതല്‍ സജീവമാകും.

'പ്രീസ്റ്റ്' സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് കഴിഞ്ഞു മാര്‍ച്ച് 5 നാണു മമ്മൂട്ടി വീട്ടിലെത്തിയത്. മാര്‍ച്ച് അവസാനവാരം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് ഒതുങ്ങി. പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്നു കടവന്ത്ര അമ്പേലിപ്പാടത്തെ പുതിയ വീട്ടിലേക്കുള്ള മാറിയ സമയത്തായിരുന്നു ഇത്. പുസ്തകങ്ങള്‍ വായിച്ചും സിനിമകള്‍ കണ്ടും കോവിഡു കാലം ആസ്വദിച്ചു. കഴിഞ്ഞ 275 ദിവസങ്ങള്‍ക്കിടയില്‍ വീട്ടില്‍ നടത്തിയ നാലഞ്ചു പുസ്തക പ്രകാശന ചടങ്ങുകളില്‍ മാത്രമാണ് മമ്മൂട്ടി പങ്കെടുത്തത്.

ജിമ്മില്‍പ്പോകാനോ നടക്കാനോ പോലും പുറത്തിറങ്ങാതെ പൂര്‍ണ ഗൃഹവാസം. തെരഞ്ഞെടുപ്പിന്റെ ആവേശവും നടന്റെ മനസ്സിലുണ്ട്. ഏന്തായാലും പത്തിന് വോട്ട് ചെയ്യാന്‍ പോകും. ഈ സാഹചര്യത്തിലാണ് പതിയെ മമ്മൂട്ടി പൊതു ഇടത്ത് സജീവമായത്. കോവിഡ് ഭീതിയൊക്കെ മനസ്സില്‍ നിന്ന് പൂര്‍ണ്ണമായും മാറി കഴിഞ്ഞു. കാഴ്ചകള്‍ കാണാന്‍ താരമെത്തുമ്പോള്‍ മലയാളിയും പൊതു ഇടങ്ങളില്‍ സജീവമാണ്.

മലയാളത്തിലെ മറ്റൊരു സൂപ്പര്‍ താരം മോഹന്‍ ലാല്‍ സിനിമയുടെ തിരക്കിലാണ്. ദൃശ്യം രണ്ട് കോവിഡുകാലത്തിന് ശേഷം പൂര്‍ത്തിയാക്കി. ഇപ്പോള്‍ പാലക്കാട് അടുത്ത സിനിമയുടെ തിരക്കിലും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category