1 GBP = 99.40INR                       

BREAKING NEWS

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും തട്ടിപ്പുകാരുടെ കച്ചവടത്തിന്റെ ഭാഗമാകുന്നു; ദുബയിലേക്ക് പോകാന്‍ 75 ഓളം പോസിറ്റീവ്കര്‍ക്ക് പോലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കോവിഡിനേക്കാല്‍ ഭയക്കേണ്ട വ്യാജന്മാരുടെ കഥ

Britishmalayali
kz´wteJI³

നുഷ്യനന്മയ്ക്കായി ഏതൊരു പുതിയ സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുത്താല്‍ അത് മറ്റുള്ളവരെ പറ്റിച്ച് എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി എങ്ങനെ ഉപയോഗിക്കാം എന്നുള്ളതാണ് എപ്പോഴും ചിലരുടെ ചിന്ത. സമൂഹ മാധ്യമങ്ങള്‍ മുതല്‍ ഡിജിറ്റല്‍ എക്കോണമി വരെയുള്ള ആധുനിക സാങ്കേതിക വിദ്യകളെയെല്ലാം തട്ടിപ്പിനായി ഉപയോഗിച്ച ശേഷം ഇപ്പോള്‍ ഈ ക്രിമിനലുകള്‍ മനുഷ്യകുലത്തിന്റെ ആകമാനം ദുരന്തം എന്നു പറയാവുന്ന കൊറോണയെ ഉപയോഗിച്ച് പണമുണ്ടാക്കുവാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.

വിദേശയാത്രയ്ക്കൊരുങ്ങുന്ന ബ്രിട്ടീഷുകാര്‍ക്ക് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിപണമുണ്ടാക്കുന്ന ഒരു തട്ടിപ്പുകാരന്റെ കഥയണിത്. വിദേശയാത്രയ്ക്കൊരുങ്ങുന്നവര്‍ എന്ന് ഭാവിച്ച് ഇയാളെ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോട് ഇയാള്‍ പറഞ്ഞത് ഇതുവരെ 50 ഓളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിക്കഴിഞ്ഞു എന്നാണ്. ഇനിയും ചിലര്‍ക്ക് നല്‍കാനുമുണ്ടത്രെ! പല രാജ്യങ്ങളിലും വിദേശത്തുനിന്നുള്ളവര്‍ക്ക് പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് ആവശ്യമായ ഒരു സാഹചര്യത്തിലാണ് പെട്ടെന്ന് പണമുണ്ടാക്കാന്‍ പുതിയ തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത്.

ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ കൂടിയായ ഡാന്യല്‍ സാജിദ് എന്ന ഈ 21 കാരന്‍ നിയമ വിരുദ്ധമായി ഒരു ഫ്രാഞ്ചൈസി ബിസിനസ്സ് നടത്തുന്നതിനു പുറമേയാണ് 500 പൗണ്ടിന് ഇത്തരം വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. അതായത്, ഇതിനോടകം തന്നെ നൂറുകണക്കിന് ബ്രിട്ടീഷുകാര്‍ കോവിഡ് നെഗറ്റീവ് വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി വിമാനത്തില്‍ കയറിയിട്ടുണ്ടാകാം, പല പല വിദേശ രാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാകാം.

മറ്റുള്ളവര്‍ക്ക് നല്‍കുക മാത്രമല്ല, സ്വന്തം പേരിലും ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കഴിഞ്ഞയാഴ്ച്ച ഇയാള്‍ ദുബായിലേക്ക് യാത്രയായി. അവിടെ ആഡംബര കാറുകളില്‍ ചുറ്റിയടിച്ചതും ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ടതുമെല്ലാം അയാള്‍ പറഞ്ഞു.കുറച്ചു ദിവസങ്ങള്‍ മാത്രമേ ദുബായില്‍ ഉണ്ടായിരുന്നുള്ളു എങ്കിലുംറേഞ്ച് റോവര്‍ പോലുള്ള ആഡംബര കാറുകളായിരുന്നു അയാള്‍ വാടകയ്ക്ക് എടുത്തിരുന്നതത്രെ. ഈയാഴ്ച്ച തിരികെ ലണ്ടനിലേക്ക് മടങ്ങും മുന്‍പ് ലംബോര്‍ഗിനി വാടകയ്ക്കെടുത്ത് അതില്‍ യാത്രചെയ്യണമെന്ന ആഗ്രഹവും അയാള്‍ പങ്കുവച്ചു.

വിനോദ സഞ്ചാരമേഖലയില്‍ തിരക്ക് വര്‍ദ്ധിക്കുന്നതോടെ തന്റെ ബിസിനസ്സ് വിപുലീകരിക്കാം എന്ന പ്രതീക്ഷയിലാണ് സാജിദ്. സര്‍ട്ടിഫിക്കറ്റിനായി വേഷപ്രച്ഛന്നരായി ഇയാളെ സമീപിച്ച പത്രപ്രവര്‍ത്തകര്‍, സാജിദ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഒരാള്‍ക്ക് പിന്നീടുള്ള പരിശോധനയില്‍ പോസറ്റീവ് ഫലം വന്നു എന്ന് അറിയിച്ചപ്പോഴും അയാള്‍ക്ക് കുലുക്കമൊന്നും ഉണ്ടായില്ല. സമൂഹ മാധ്യമങ്ങളില്‍ പരസ്യം നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിവരുന്ന ഇയാള്‍ പറയുന്നത് വിമാന സര്‍വ്വീസുകാര്‍ക്കോ, അതിര്‍ത്തി സംരക്ഷണ സേനകള്‍ക്കോ, സന്ദര്‍ശകര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കുവാനുള്ള സംവിധാനമില്ല എന്നാണ്. ഈ പഴുതാണ് താന്‍ ഉപയോഗിക്കുന്നതെന്നും അയാള്‍ പറഞ്ഞു.

വാക്സിന്‍ വിതരണം ആരംഭിച്ചു കഴിഞ്ഞാല്‍, പ്രതിരോധശേഷി കൈവരിച്ചു എന്നതിനുള്ള തെളിവായി, വാക്സിന്‍ സ്വീകരിച്ചു എന്നതിന്റെ വ്യാജ സര്‍ട്ടിഫികറ്റുകളിറക്കി തന്റെ ബിസിനസ്സ് വിപുലീകരിക്കാനുള്ള ആലോചനയിലാണ് ഇയാള്‍. ഉപഭോക്താക്കളില്‍ കൂടുതല്‍ വിശ്വാസം ജനിപ്പിക്കുവാനായി, ദുബായിലേക്കുള്ള യാത്രാമദ്ധ്യേ, വിമാനത്തില്‍ നിന്നും തന്റെ വ്യാജ സര്‍ട്ടിഫിക്കറ്റുമായുള്ള ഫോട്ടോ എണ്ടുത്ത് അയാള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

യോര്‍ക്ക്ഷയറില്‍ നിന്നുള്ള സജീദ്, ഒരു പ്രമുഖ ബാങ്കില്‍ ഉപഭോക്തൃ സേവന വിഭാഗത്തില്‍ ജോലിചെയ്യുകയാണ്. എന്നാല്‍, പണമുണ്ടാക്കാനായി എന്തും ചെയ്യാന്‍ തയാറുമാണ് ഈ ക്രിമിനല്‍. വിലപേശി 75 പൗണ്ടിന് മാധ്യമ പ്രവര്‍ത്തകര്‍ വാങ്ങിയ സര്‍ട്ടിഫിക്കറ്റില്‍ഇംഗ്ലണ്ടിലെ ഒരു പ്രധാന ആശുപത്രി ശൃംഖലയുടെ പേരാണ് ഉണ്ടായിരുന്നത്. മാത്രമല്ല അന്ന് ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറുടെ പേരും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇത് തങ്ങള്‍ നല്‍കിയ സര്‍ട്ടിഫിക്കാറ്റാണെന്ന കാര്യം ആശുപത്രി അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ വംശജനായ ഇയാള്‍ തന്റെ ഒരു ബന്ധുവിന് പാകിസ്ഥാനിലേക്ക് പോകാന്‍ രണ്ടുമാസം മുന്‍പ് യഥാര്‍ത്ഥത്തിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോള്‍ അതില്‍ നിന്നുമാണ് ഇങ്ങനെയൊരു ആശയം ഉടലെടുത്തതെന്നും വേഷപ്രച്ഛന്നരായ പത്രപ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ സാജിദും സുഹൃത്തുക്കളും ഉള്‍പ്പടെ ഏകദേശം അമ്പതോളം ബ്രിട്ടീഷുകാരാണ് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ദുബായില്‍ ഉള്ളത്. ഈ സര്‍ട്ടിഫിക്കറ്റില്‍, ബാര്‍ കോഡോ, സീരിയല്‍ നമ്പറോ ഇല്ലാത്തതാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം സുഗമമാക്കുന്നത് എന്നാണ് സാജിദ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category