
കൂനിന്മേല് കുരുവന്ന അവസ്ഥയിലാണ് കോവിഡ് കാല ബ്രിട്ടനില്‍ ശൈത്യകാലമെത്തിയപ്പോള്. ഈ വര്‍ഷത്തെ ആദ്യ ശീതകാല വാരാന്ത്യം തന്നെ ബ്രിട്ടനെ വിറപ്പിച്ചുകൊണ്ടാണ് എത്തിയത്. പലയിടങ്ങളിലും -1 ഡിഗ്രിയായിരുന്നു അന്തരീക്ഷ താപനില. കനത്ത മഞ്ഞുവീഴ്ച്ചയും മഴയും ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പ് നിലനില്ക്കുന്നു. 3 സെ. മീ യ്ക്ക് മുകളിലുള്ള മഞ്ഞ് ഇന്ന് രാത്രി മിഡ്ലാന്‍ഡ്സിലും യോര്‍ക്ക്ഷയറിലും ഡ്രൈവിംഗ് പ്രയാസകരമായതാക്കിയേക്കും.
ബ്രിട്ടന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിക്ക് താഴേ പോയപ്പോള്‍ റോഡുകളും റെയില്‍ പാളങ്ങളൂമെല്ലാം മഞ്ഞുകൊണ്ടു മൂടി. പലയിടങ്ങളിലും ഗതാഗത തടസ്സങ്ങളും ഉണ്ടായി. തെക്കന്‍ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ ഇന്നു രാത്രി 9 മണിമുതല്‍ നാളെ രാവിലെ 10 മണി വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കെന്റിലും എസ്സെക്സിന്റെ കിഴക്കന്‍ ഭാഗങ്ങളിലും മഴയും പ്രതീക്ഷിക്കുന്നു. നാളെ രാവിലെ വരെ തുടരുന്ന മഴ സ്കോട്ട്ലാന്‍ഡിന്റെ കിഴക്കന്‍ ഭാഗങ്ങളിലും അനുഭവപ്പെടും. ചിലയിടങ്ങളില്‍ 20 മുതല്‍ 40 മില്ലീമീറ്റര്‍ വരെ മഴയുണ്ടാകും.
മഞ്ഞിന് കമ്പളി ബ്രിട്ടനെ പുതച്ചപ്പോള്‍ പലയിടങ്ങളിലും കാറുകളും മറ്റു വാഹനങ്ങളും കുഴിച്ചെടുക്കേണ്ടതായി വന്നു. കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ല്യൂയീസിനും ഈസ്റ്റ്ബോണിനും ഇടയില്‍ റെയല്‍ ഗതാഗതം റദ്ദാക്കിയത് യാത്രക്കാരെ ഏറെ കഷ്ടത്തിലാക്കി. മഴയില്ലെങ്കില്‍ മാത്രം നാളെ ഉച്ചയോടെ ഗതാഗതം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറഞ്ഞത്. പടിഞ്ഞാറന്‍ യോര്‍ക്ക്ഷയറിലെ ബ്രാഡ്ഫോര്‍ഡ് നഗരത്തിന്റെ മിക്ക ഭാഗങ്ങളേയും അക്ഷരാര്‍ത്ഥത്തില്‍ തന്നെ മഞ്ഞു വിഴുങ്ങുകയായിരുന്നു.
സ്കോട്ട്ലാന്‍ഡിലേയും നോര്‍ത്തെണ്‍ അയര്‍ലന്‍ഡിലേയും മിക്കയിടങ്ങളിലും മഞ്ഞുവീഴ്ച്ചയുമായി ബന്ധപ്പെട്ട് യെല്ലോ അലേര്‍ട്ട് നല്കിക്കഴിഞ്ഞിരിക്കുന്നു. നോര്‍ത്ത് യോര്‍ക്ക്ഷയര്‍ വരെ ഗതാഗത തടസ്സം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. സ്കോട്ട്ലാന്‍ഡില്‍ പലയിടങ്ങളിലും ഇന്നലെ മഞ്ഞുവീഴ്ച്ച മൂലം ഗതാഗത തടസ്സം ഉണ്ടായി. ക്യുന്സ്ഫെറി ക്രോസ്സിംഗില്‍ ഇരു ഭാഗത്തേയ്ക്കുമുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ് അതുപോലെ എ 93, ബി 993 എന്നിവിടങ്ങളില്‍ വാഹനമോടിക്കുന്നത് അത്യന്തം അപകടകരമായ കാര്യമാണെന്ന മുന്നറിയിപ്പ് പോലീസും നല്കുന്നു. സ്കോട്ടിഷ് റെയില്‍വേയും കനത്ത മഞ്ഞുവീഴ്ച്ച മൂലം പല സര്‍വ്വീസുകളും റദ്ദു ചെയ്യുന്നതിന്റെ വക്കിലാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam