
കോവിഡ് പ്രതിസന്ധിക്കിടയില്‍ ചെലവുകളെ കുറിച്ചുള്ള ഒരു വിശകലനം കഴിഞ്ഞയാഴ്ച്ച ചാന്‍സലര്‍ ഋഷി സുനാക് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. പൊതുമേഖലയില്‍ ജോലിച്ചെയ്യുന്ന 1.3 ദശലക്ഷത്തോളം ജീവനക്കാരുടെ ശമ്പളത്തില്‍ വരുന്ന വര്‍ഷം വര്‍ദ്ധനയുണ്ടാകില്ലെന്ന് ആ അവസരത്തില്‍ ഋഷി സ്ഥിരീകരിച്ചു. സിവില്‍ ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, പോലീസ്, അഗ്നിശമന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയാണ് ശമ്പളവര്‍ദ്ധനവിന് അര്‍ഹതയില്ലാത്തവര്‍. എന്‍ എച്ച് എസ് ജീവനക്കാര്‍, താഴ്ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് മാത്രമാണ് ശമ്പള വര്‍ദ്ധനവ് ഉണ്ടാവുക.
ശരാശരി വരുമാനമായ 24,000 പൗണ്ടില്‍ കുറവ് ശമ്പളം ലഭിക്കുന്ന പൊതുമേഖല ജീവനക്കാര്‍ക്ക് ചുരുങ്ങിയത് 250 പൗണ്ടിന്റെ എങ്കിലും വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ചാന്‍സലര്‍ അറിയിച്ചു. ഏകദേശം 2.1 ദശലക്ഷം പേര് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുമെന്നാണ് കണക്കാക്കുന്നത്. അതിനൊപ്പം, ദേശീയ ശരാശരി വേതനവും നാഷണല്‍ ലിവിംഗ് വേതനവും ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.2021 ഏപ്രില്‍ മാസത്തോട്ഗ്ഗെ നാഷണല്‍ ലിവിംഗ് വേതനം 2.2 ശതമാനം ഉയര്‍ത്തും. അതായത് മണിക്കൂറില്‍ 19 പെന്‍സിന്റെ വര്‍ദ്ധനവ് ഉണ്ടാകുമെന്നര്‍ത്ഥം.
നിലവില്‍ നാഷണല്‍ ലിവിംഗ് വേതനത്തിന്റെ നിരക്ക് മണിക്കൂറില്‍ 8.72 പൗണ്ട് എന്നതാണ്. 2021 ഏപ്രില്‍ മുതല്‍ അത് 8.91 പൗണ്ടായി ഉയരും. മാത്രമല്ല, നാഷണല്‍ ലിവിംഗ് വേതനത്തിന് അര്‍ഹത നേടുവാനുള്ള മാനദണ്ഡത്തിലും ഋഷി സുനാക് മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. നിലവില്‍ ഇത് ലഭിക്കുവാന്‍ ഒരു വ്യക്തിക്ക് 25 വയസ്സ് പൂര്‍ത്തിയായിരിക്കണം. അതുപോലെ 24 വയസ്സിനും അതിനു താഴെയും പ്രായമുള്ളവര്‍ക്കായി വ്യത്യസ്ത മിനിമം വേതന നിരക്കുകളും നിലവിലുണ്ട്. എന്നിരുന്നാല്മ് 2021 ഏപ്രില്‍ മാസത്തോടെ നാഷണല്‍ ലിവിംഗ് വേതനത്തിനുള്ള യോഗ്യത 23-24 വയസ്സ് പ്രായമുള്ളവര്‍ക്കും ഉണ്ടാകും.
നിലവില്‍, 21 മുതല്‍ 24 വയസ്സുവരെ പ്രായമുള്ളവര്‍ക്കുള്ള ദേശീയ മിനിമം വേതന നിരക്ക് മണിക്കൂറില്‍ 8.72 പൗണ്ടാണ്. 2021 ഏപ്രില്‍ മാസത്തോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഇവര്‍ക്കും 25 വയസ്സ് പൂര്‍ത്തിയായവരെ പോലെ 8.91 പൗണ്ട് മിനിമം വേതനത്തിന് അര്‍ഹതയുണ്ടാകും. നാഷണല്‍ ലിവിംഗ് വേതനത്തില്‍ വര്‍ദ്ധനവുണ്ടാവുക എന്നതിനര്‍ത്ഥം, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികലുടെ വരുമാനത്തില്‍ വ്യാപകമായി വര്‍ദ്ധനവുണ്ടാകും എന്നാണ്. കുറഞ്ഞ വരുമാനക്കാരുടെ ജീവിത നിലവാരം മാറുന്ന സാഹചര്യത്തിനനുസരിച്ച് കാത്തു സൂക്ഷിക്കുവാനാണ് ഈ വര്‍ദ്ധനവ്.
നാഷണല്‍ മിനിമം വേതനം വര്ദ്ധിക്കുന്നതെങ്ങനെയെന്ന് നോക്കാം. 2021 ഏപ്രില്‍ മാസം മുതല്‍ 21 മുതല്‍ 22 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ദേശീയ മിനിമം വേതനം നിലവിലുള്ള മണിക്കൂറില്‍ 2.80 പൗണ്ട് എന്ന നിരക്കില്‍ നിന്നും മണിക്കൂറില്‍ 8.36 പൗണ്ടായി വര്‍ദ്ധിക്കും. അതേസമയം 18 വയസ്സിനും 20 വയസ്സിനും ഇടയിലുള്ളവര്‍ക്ക് മണിക്കൂറില്‍ 6.45 പൗണ്ട് എന്നതില്‍ നിന്നും 1.7 ശതമാനം വര്‍ദ്ധിച്ച്, ദേശീയ മിനിമം വേതനം 6.56 പൗണ്ടായി തീരും. 16-17 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് 1.5 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ദേശീയ മിനിമം വേതനത്തില്‍ ഉണ്ടാവുക. അവരുടെ വേതനം മണിക്കൂറില്‍ 4.55 എന്നതില്‍ നിന്നും 4.62 ആയി ഉയരും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam