1 GBP = 99.40INR                       

BREAKING NEWS

ഹീത്രൂവില്‍ ആരെയെങ്കി ലും ഡ്രോപ്പ് ചെയ്താലും അഞ്ച് പൗണ്ട് നല്‍കേ ണ്ടി വരും; പാര്‍ക്കിംഗിന് പുറമേ ഡ്രോപ്പിംഗിനും ചാര്‍ജ്ജ് ഈടാക്കി എയര്‍പോര്‍ട്ട്

Britishmalayali
kz´wteJI³

കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച മേഖലകളില്‍ ഒന്നാണ് വ്യോമയാന മേഖല. പല വിമാന സര്‍വീസ് കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടും മറ്റുമാണ് അതിജീവനം സാധ്യമാക്കിയത്. വിമാനക്കമ്പനികള്‍ നേരിട്ട അതേ പ്രതിസന്ധി വിമാനത്താവളങ്ങളേയും ബാധിച്ചു. ഇതില്‍ നിന്നും കരകയറുവാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കുകയാണ് ഇപ്പോള്‍ വിമാനത്താവളങ്ങള്‍. ഇതിന്റെ ഭാഗമായി, വിമാന യാത്രക്കാരെ കൊണ്ടുവിടാന്‍ എത്തുന്ന വാഹനങ്ങളില്‍ നിന്നും 5 പൗണ്ട് ഡ്രോപ്പിംഗ് ചാര്‍ജ്ജ് ഈടാക്കാനാണ് ഹീത്രൂ വിമാനത്താവളാധികൃതരുടെ തീരുമാനം.
 
ഒക്ടോബറില്‍ യൂറോപ്പിലെ ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളം എന്ന ബഹുമതി ഹീത്രു വിമാനത്താവളത്തിന് നഷ്ടമായി. മാത്രമല്ല, ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളിലും - ആദ്യത്തെ ഒമ്പത് മാസങ്ങളില്‍- കൂടി 1.5 ബില്ല്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് വിമാനത്താവള കമ്പനി രേഖപ്പെടുത്തിയത്. ജൂലായ്ക്കും സെപ്റ്റംബറിനും ഇടയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 84 ശതമാനം വരെ കുറവുണ്ടായി. ഇതോടെ യൂറോപ്പിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളം എന്ന ബഹുമതി നഷ്ടമായി. ഇപ്പോള്‍ ഈ ബഹുമതി പാരിസിലെ ചാള്‍സ് ഡി ഗുല്ലെ വിമാനത്താവളത്തിനാണ്.
ഈ കനത്ത നഷ്ടം കുറേയെങ്കിലും നികത്താന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ യാത്രക്കാരെ കൊണ്ടുവരുന്ന കാറുകള്‍ക്ക് ഡ്രോപ്പിംഗ് ചാര്‍ജ്ജ് ഏര്‍പ്പെടുത്താനുള്ള നീക്കം. നിലവില്‍ 5 പൗണ്ട് വീതം ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഇത്തരത്തില്‍ ശേഖരിക്കുന്ന പണം ഭാവിയിലെ സ്ഥിരതയുള്ള നിക്ഷേപങ്ങള്‍ക്കായും യാത്രക്കാര്‍ക്ക് മേല്‍ വരുന്ന വിവിധ ചാര്‍ജ്ജുകള്കുറയ്ക്കുന്നതിനായും ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അടുത്ത വര്‍ഷം അവസാനത്തോടെ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ഈ ഡ്രോപ്പിംഗ് ചാര്‍ജ്ജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ 2021 ല്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോര്‍കോര്‍ട്ട് ആക്സസ് ചാര്‍ജ്ജ് എന്ന് അറിയപ്പെടുന്ന ഈ ചാര്‍ജ്ജ് ഹീത്രൂ വിമാനത്താവളത്തിലെ എല്ലാ ടെര്‍മിനലുകള്‍ക്ക് മുന്നിലും എത്തുന്ന വാഹനങ്ങള്‍ക്ക് ബാധകമായിരിക്കും. എമര്‍ജന്‍സി വാഹനങ്ങള്‍, ബ്ലൂ ബാഡ്ജ് ഉള്ളവരുടെ വാഹനങ്ങള്‍ എന്നിവയ്ക്ക് ചില ഇളവുകള്‍ പ്രതീക്ഷിക്കാം. ഇളവുകള്‍ നല്‍കേണ്ടവരുടെ പട്ടിക ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category