
തെറ്റായ കാരണങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന ചില സ്ഥലങ്ങള്‍ ബ്രിട്ടനിലുണ്ട്. പഴയകാലങ്ങളില്‍ വ്യവസായ നഗരങ്ങളായി അറിയപ്പെട്ടിരുന്ന ഇത്തരം പട്ടണങ്ങളില്‍ ഇന്ന് തൊഴിലില്ലായ്മയും ദാരിദ്യവുമാണ്. ടീംസൈഡ് പക്ഷ അതില്‍ ഒന്നല്ല. പുരാതന വ്യാവസായിക പട്ടണങ്ങളാലും ഗ്രാമങ്ങളാലും ചുറ്റപ്പെട്ടുകിടക്കുന്ന, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ അധികം അറിയപ്പെടാത്ത ഒരു ബറോ മാത്രമാണത്. 2,26,000 പേര് അധിവസിക്കുന്ന ഒരു ആവാസകേന്ദ്രം.
എന്നാല്‍, ഇന്ന് ഈ ചെറുപട്ടണം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഞെട്ടിക്കുന്ന ഒരു കാര്യവുമായി ബന്ധപ്പെട്ടാണ്. ബ്രിട്ടനില്‍ കോവിഡ് മൂലം ഏറ്റവും അധികം ആളുകള്‍ മരണപ്പെട്ട സ്ഥലം എന്ന രീതിയിലാണ് ഇന്ന് ടീംസൈഡ് അറിയപ്പെടുന്നത്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍, ബ്രിട്ടനിലെ മറ്റേതൊരു സ്ഥലത്തേക്കാള്‍ കൂടുതല്‍ പേര് കോവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുന്നത് ഇവിടെയാണ്. ഈ വര്‍ഷം ഇതുവരെ 500 പേരുടെ മരണ സര്‍ട്ടിഫിക്കറ്റിലാണ് കോവിഡ് ബാധ സൂചിപ്പിച്ചിരിക്കുന്നത്.
ജനസംഖ്യാനുപാതത്തില്‍ നോക്കിയാല്‍ 1 ലക്ഷം പേരില്‍ 221 പേരാണ് ഇവിടെ മരണമടഞ്ഞിരിക്കുന്നത്. ഈ മരണമടഞ്ഞ 500 പേരില്‍, 396 പേര് ആശുപത്രികളിലാണ് മരണമടഞ്ഞത്. 78 പേര് ആശുപത്രികളിലും 15 പേര് വീടുകളിലും മരണപ്പെട്ടപ്പോള്‍ ഒമ്പത് പേര് ഹോസ്പിസിലും ഒരാള്‍ മറ്റൊരു സാമൂഹിക സ്ഥാപനത്തിലും വച്ച് മരണമടഞ്ഞു. ഒരാള്‍ മരിച്ചതെവിടെ വച്ചെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇത്തരം ഭീതിജനകമായ വാര്‍ത്തകളോടെ ടീംസൈഡ് പത്രത്താളുകളില്‍ ഇടം പിടിക്കുന്നത് ഇതാദ്യമായല്ല. ഇവിടെയുള്ള ഹൈഡ് എന്ന പ്രാദേശിക പട്ടണത്തിലായിരുന്നു ബ്രിട്ടനിലെ ഏറ്റവും ഭീകരനായ സീരിയല്‍ കില്ലര്‍ താമസിച്ചിരുന്നത്. ഒരു ജി പി ആയിരുന്ന ഹാരോള്‍ഡ് ഷിപ്മാന്, 23 വര്‍ഷത്തിനുള്ളില്‍ തന്റെ 250 രോഗികളേയാണ് കൊന്നുതള്ളിയത്. 1963-ല്‍ ചുരുങ്ങിയത് അഞ്ചു കുട്ടികളേയെങ്കിലും ലൈംഗിക പീഢനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ മൂര്‍ കൊലപാതക പരമ്പര എന്നറിയപ്പെടുന്ന നിഷ്ഠൂരമായ കൊലപാതകം ചെയ്ത ഇയാന്‍ ബ്രാഡി, മിയാര ഹിന്ഡ്ലേ എന്നിവര്‍ താമസിച്ചിരുന്നത് ടീംസൈഡിന്റെ പ്രാന്തപ്രദേശമായ ഹാറ്റേഴ്സ്ലിയില് ആയിരുന്നു.
എന്നാല്‍, ഈ ഡിസ്ട്രിക്ടില്‍ കോവിഡ് മരണങ്ങള് കൂടാന്‍ കാരണമെന്താണ് ? പ്രായാധിക്യം ഉള്ളവര്‍ക്ക് കോവിഡ് കൂടുതല്‍ അപകടകാരിയാണെന്നാണ് തെളിഞ്ഞിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ടീംസൈഡ് ബാക്കി ഇംഗ്ലണ്ടിനേക്കാള്‍ പുറകിലാണ്. ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 8.49% പേര് 75 വയസ്സില്‍ അധികം പ്രായമുള്ളവരായിട്ട് ഉള്ളപ്പോള്‍ ടീംസൈഡില് അത് 7.71% മാത്രമാണ്. അതേസമയം, ബാക്കി ഇംഗ്ലണ്ടിലുള്ളവരെ അപേക്ഷിച്ച് ഇവിടെയുള്ളവര്‍ക്ക് ആയുസ്സ് കുറവാണ്.
പുകവലിക്കാരുടെ എണ്ണത്തിലും അമിതവണ്ണത്തിലും, അലസതയിലുമൊക്കെ ടീംസൈഡിന്റെ സ്ഥാനം ശരാശരിയിലും മീതെയാണ്. അതുപോലെത്തന്നെ, ജനസംഖ്യാനുപാതത്തില്‍ നോക്കുമ്പോള്‍, ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇവിടെ ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയവയാലുള്ള മരണങ്ങളും. അനാരോഗ്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ നിലവാരം എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ദാരിദ്യ സൂചികയില്‍ 151 പട്ടണങ്ങളില്‍ 20 ആം സ്ഥാനത്താണ് ടീംസൈഡ്. ഇതില്‍ ഒന്നാം സ്ഥാനത്തുള്ള ബ്ലാക്ക്പൂളില്‍ പക്ഷേ കുറവ് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്, 1 ലക്ഷം പേരില്‍ 163 പേര്.
ടീംസൈഡിലെ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ജെനെല്ലെ ഡി ഗ്രൂച്ചി പറയുന്നത്, ഇക്കാര്യത്തില്‍ പരിഭ്രമിക്കാന്‍ ഒന്നുമില്ലെന്നാണ്. ഇവിടെ കോവിഡ് മരണസംഖ്യ കൂടുവാനുള്ള കാരണം മറ്റെവിടെയും ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഇവിടെ കോവിഡ് പരിശോധന ആരംഭിച്ചു എന്നതാണെന്നാണ് ജെനെല്ലെ പറയുന്നത്. അതേസമയം, രണ്ടാം വരവ് മാത്രം നോക്കുകയാണെങ്കില്‍, ടീംസൈഡ് മരണനിരക്കില്‍ 24 ആം സ്ഥാനത്ത് മാത്രമാണ്. നിലവില്‍ രോഗവ്യാപനം കുറഞ്ഞുവരുന്ന സ്ഥിതിയാണുള്ളതെന്നും അവര്‍ സൂചിപ്പിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam