
അമേരിക്കയുടെ നീല്‍ ആംസ്ട്രോങ്ങും ബുസ് ആള്‍ഡ്രിനും ചന്ദ്രനിലെത്തി ചന്ദ്രോപരിതലത്തില്‍ അമേരിക്കയുടെ ദേശീയ പതാക ഉയര്‍ത്തിയതിന് 51 വര്‍ഷങ്ങള്‍ക്കിപ്പുറം, ചൈനയുടെ ചേഞ്ച്-5 എന്ന ബഹിരാകാശ പേടകം ചന്ദ്രനിലെത്തി ചൈനയുടെ ദേശീയ പതാക ഉയര്‍ത്തി. തുണികൊണ്ട് നിര്‍മ്മിച്ച, 11.33 ഗ്രാം തൂക്കം വരുന്ന പതാക കാറ്റുവീശാത്ത ചന്ദ്രോപരിതലത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന കാഴ്ച്ച ഇന്നലെ ബെയ്ജിംഗ് പുറത്തു വിട്ടു. ഇതോടെ ചന്ദ്രനില്‍ പതാകയുയര്‍ത്തുന്ന അഞ്ചാമത്തെ രാഷ്ട്രമായി മാറിയിരിക്കുകയാണ് ചൈന.
1969 നും 1972 നും ഇടയില്‍, പലപ്പോഴായി ചന്ദ്രോപരിതലത്തി ലെത്തിയ യാത്രികര്‍ ചന്ദ്രനില്‍ വിവിധ സ്ഥലങ്ങളിലായി 6അമേരിക്കന്‍ ദേശീയ പതാകകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതിനു ശേഷം പ്രോട്ടോണ്‍ -കെ എന്ന ബഹിരാകാശവാഹനം ചന്ദ്രനിലിറങ്ങി സോവിയറ്റ് യൂണിയന്റെ പതാക ഉയര്‍ത്തി. അടുത്ത ഊഴം ജപ്പാന്റേതായിരുന്നു. സെലിന് എന്ന പേടകമായിരുന്നു ഈ ദൗത്യം നിര്‍വ്വഹിച്ചത്. പിന്നീറ്റ് ഇന്ത്യയുടെ ചന്ദ്രായന്‍ 1 ഇന്ത്യന്‍ ദേശീയ പതാക ചന്ദ്രന്റെ മണ്ണിലുയര്‍ത്തി. ഇവയ്ക്കൊപ്പം യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പതാകയും ചന്ദ്രനിലുണ്ട്.
ചൈനീസ് ഐതിഹ്യങ്ങളിലെ ചന്ദ്ര ദേവതയുടെ പേരിട്ടുവിളിക്കുന്ന ചേഞ്ച്-5 എന്ന ഉപഗ്രഹം ചന്ദ്രോപരിതലത്തില്‍ പതാക ഉയര്‍ത്തിയ ശേഷം ഗ്രീനിഡ്ജ് സമയം വ്യാഴാഴ്ച്ച വൈകിട്ട് 3 മണിക്ക് ചന്ദ്രോപരിതലം വിട്ടുയര്ന്നതായി ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചു. തിരിച്ചു വരുമ്പോള്‍, ചന്ദ്രനിലെ കറുത്ത പാറകളുടെയും മണ്ണിന്റെയും സാമ്പിളുകളും ഇത് കൊണ്ടുവരും. 1976-ല്‍ സോവിയറ്റ് യൂണിയന്റെ ലൂണ-24 എന്ന പേടകമാണ് അവസാനമായി ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ഭൂമിയില്‍ എത്തിച്ചത്. ഭൂമിയ്ക്ക് പുറത്തുള്ള ഒരിടത്തുനിന്നും പറന്നുയരുന്ന ആദ്യ ചൈനീസ് പേടകം കൂടിയാണിത്.
1970 ലാണ് ചൈന തങ്ങളുടെ ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിക്കുന്നത്. പിന്നീട് ഒരു മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ 2003 വരെ കാക്കേണ്ടി വന്നു. അടുത്തതായി സ്വന്തം ബഹിരാകാശ യാത്രികരെ ചന്ദ്രനിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ചൈന, 2022 ഓടെ ബഹിരാകാശത്ത്, മനുഷ്യ സാന്നിദ്ധ്യമുള്ള ഒരു സ്പേസ് സ്റ്റേഷനും പദ്ധതിയിടുന്നുണ്ട്. അതേസമയം, മനുഷ്യരെ ചന്ദ്രനിലെത്തിച്ച് സന്ദര്‍ശനശേഷം തിരികെ ഭൂമിയിലേക്ക് കൊണ്ടുവരുന്ന ഒരു പദ്ധതി 2024 ഓടെ പൂര്‍ത്തിയാക്കാന്‍ നാസയും ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍, അത്യാധുനിക റോക്കറ്റിന്റെ പണികള്‍, കോവിഡ് പ്രതിസന്ധി മൂലം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഭൂമിയില്‍ വാണിജ്യയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതിന്റെ തുടര്‍ച്ചയെന്നോണം ഇരു രാജ്യങ്ങളും ബഹിരാകാശവും കീഴടക്കാനുള്ള തത്രപ്പാടിലാണ്. ചൊവ്വാ ഗ്രഹത്തെയാണ് ഇപ്പോള്‍ ഇരു രാഷ്ട്രങ്ങളും ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ ജൂലായില്‍ ഭൂമിയില്‍ നിന്നും യാത്രതിരിച്ച ചൈനയുടെ ടിയാന്‍വെന്‍-1 റോവര്‍ 2021 ഫെബ്രുവരിയില്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ചൊവ്വാ ഗ്രഹത്തിലേക്കുള്ള യാത്ര വിജയകരമായി പൂര്‍ത്തീകരിച്ച അമേരിക്ക ഇപ്പോള്‍ ചൊവ്വയിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. 1960 കളില്‍ അനന്തതയിലെ ഭൂമികകള്‍ കീഴടക്കുവാന്‍ അമേരിക്ക സോവിയറ്റ് യൂണിയനുമായാണ് മത്സരിച്ചിരുന്നതെങ്കില്‍ ഇന്നത് ചൈനയുമായാണ്. വ്യഴാഴ്ച്ച ഉച്ചക്ക് ചന്ദ്രനില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച ചേഞ്ച് 5 യുടെ അസേന്ഡര്, അവിടെനിന്നും ഉയര്‍ന്നു പൊങ്ങി ഗ്രീനിഡ്ജ് സമയം 3.10 ഓടെഭ്രമണപഥത്തില് എത്തിച്ചേര്‍ന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam