1 GBP = 99.40INR                       

BREAKING NEWS

പെട്ടെന്നെത്തിയ പ്രഖ്യാപനവും വ്യാജ പ്രചാരണവും വാക്‌സിന് എതിരെ ഭയം വളര്‍ത്തുന്നു; വാക്‌സിന്‍ വേണ്ടാത്തവരെ നിര്‍ബന്ധിക്കരുത് എന്ന പരാതിയില്‍ ഒപ്പിട്ടത് മൂന്നു ലക്ഷത്തോളം പേര്‍; അടുത്താഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച; മലയാളികള്‍ക്കിടയിലും വാക്‌സിന്‍ ഭയം പെരുകുന്നു; ആശുപത്രികള്‍ ആദ്യ ലിസ്റ്റില്‍ ഇടം പിടിക്കില്ല

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഏറെക്കുറെ കുറ്റമറ്റതെന്നു കരുതപ്പെടുന്ന അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്‌സിന്‍ ആദ്യം എടുക്കുന്ന രാജ്യമായി മാറുക എന്ന ബ്രിട്ടന്റെ പ്രഖ്യാപനത്തിനു അപ്രതീക്ഷിത തിരിച്ചടി. വാക്‌സിന്‍ എടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ ബ്രിട്ടനിലേക്ക് വരുവാന്‍ ശ്രമിക്കുമ്പോഴാണ് രാജ്യത്തിനകത്തു വാക്സിനെതിരെ ഭയം വളരുന്നത്. പെട്ടെന്നെത്തിയ പ്രഖ്യാപനവും വാക്‌സിന് എതിരെയുള്ള വ്യാജ പ്രചാരണങ്ങളും വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളുടെ അനാവശ്യ തിടുക്കവും എല്ലാം ജനങ്ങളില്‍ എതിര്‍പ്പ് ഉയര്‍ത്താനും കാരണമായിരിക്കുകയാണ്. കുട്ടികള്‍ക്കും പതിനാറു വയസില്‍ താഴെ ഉള്ളവര്‍ക്കും വാക്‌സിന്‍ വേണ്ടെന്നും ആദ്യ ഘട്ടത്തില്‍ കെയര്‍ ഹോമുകളില്‍ കഴിയുന്ന വൃദ്ധര്‍ക്കാണ് പരിഗണന എന്ന പ്രഖ്യാപനവും വാക്സിനോട് മുഖം തിരിക്കാന്‍ ജനങ്ങള്‍ക്ക് ആവശ്യത്തില്‍ അധികം കാരണമാണ്.

കുട്ടികളില്‍ വന്ധ്യതാ വളര്‍ത്തുമെന്നും വിവിധ രാജ്യങ്ങള്‍ ജനസംഖ്യ വര്‍ധനക്ക് എതിരെ ഉള്ള ഫലപ്രദമായ ആയുധമായി വാക്‌സിനെ മാറ്റുമെന്നും ഒക്കെയുള്ള പ്രചാരണങ്ങള്‍ ഇതിനകം ജനങ്ങളില്‍ എത്തിക്കഴിഞ്ഞു. പ്രായമായവര്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ പാര്‍ശ്വ ഫലം എതിരായാല്‍ പോലും അവരെ ഗിനിപ്പന്നികള്‍ ആക്കാനുള്ള ഭാവമാണോ ബ്രിട്ടീഷ് സര്‍ക്കാരിന് എന്നും എതിര്‍ പ്രചാരകര്‍ ചോദിക്കുന്നു. ആരോഗ്യം ഇല്ലാത്ത വൃദ്ധര്‍ക്കു ഒരു പായ്ക്ക് യോഗര്‍ട്ട് കഴിക്കാന്‍ കൊടുക്കുന്ന ലാഘവത്തിലാണോ ഈ വാക്‌സിന്‍ കുത്തിവയ്ക്കാന്‍ ഒരുങ്ങുന്നതെന്ന ചോദ്യം ഫലപ്രദമായ ഉത്തരം ഇല്ലാതെ നില്‍ക്കുകയാണ്. ഇതേതുടര്‍ന്ന് ഇന്നലെ മുതല്‍ കെയര്‍ ഹോമുകളിലും മറ്റും പ്രാദേശിക ജിപികളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം വാക്‌സിന്‍ എടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ തുടങ്ങിയെങ്കിലും ജീവനക്കാരില്‍ നല്ല പങ്കും വാക്സിനോട് മുഖം തിരിക്കുകയാണ്. ഇതിനും പുറമെ വാക്‌സിന്‍ എടുക്കാന്‍ ഉള്ളവരുടെ പട്ടികയില്‍ തുടക്കത്തില്‍ ആശുപത്രി ജീവനക്കാരെ ഒഴിവാക്കും എന്ന പ്രഖ്യാപനവും അനാവശ്യ സംശയത്തിന് ഇട നല്‍കുകയാണ്.
വാക്‌സിന്‍ എടുക്കുന്ന കാര്യത്തില്‍ യുകെ മലയാളികള്‍ക്കിടയിലും ആശങ്ക ഉണ്ടെന്നാണ് ബ്രിട്ടീഷ് മലയാളിക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. കെയര്‍ ഹോമുകളില്‍ ജോലി ചെയ്യന്ന മലയാളികളില്‍ നല്ല പങ്കിനും വാക്‌സിന്‍ അനുമതി ഒപ്പിട്ടു നല്കാന്‍ ആശങ്കയുണ്ട്. മിക്കവാറും പേരും താരതമെന്യേ പ്രായം കുറഞ്ഞവര്‍ ആണെന്നതും ശരീരത്തില്‍ പ്രതിപ്രവര്‍ത്തനം നടക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത പ്രതീക്ഷിക്കുന്നതിനാലുമാണ് എതിര്‍പ്പ് കൂടാന്‍ കാരണം. വാക്‌സിന്‍ എടുക്കുന്നത് സ്വമേധയാ ആണെന്നുള്ള സമ്മതി പത്രം നല്‍കണോ എന്ന കാര്യത്തിലും ഇനിയും വ്യക്തത ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ വാക്‌സിന്‍ നല്‍കുന്നത് ഒന്നോ രണ്ടോ ദിവസം കൂടി വൈകും എന്നാണ് സൂചന. വിതരണ ക്രമത്തില്‍ ഉള്ള ചില തടസങ്ങള്‍ ആണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വീണ്ടു വിചാരം നടത്താന്‍ ഉള്ള സാധ്യത ഇല്ലെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകളുടെ പൊതുസൂചന.

വാക്‌സിന്‍ സ്വീകരിക്കാത്തവരെ പൊതു ഇടങ്ങളില്‍ നിയന്ത്രിക്കണം എന്ന സര്‍ക്കാരിന്റെ ചിന്തകള്‍ക്ക് തുടക്കത്തിലേ ഉണ്ടായിരുന്ന കാര്‍ക്കശ്യം ഇപ്പോള്‍ ഇല്ലെന്നതും പ്രധാനമാണ്. തുടക്കത്തില്‍ ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട,  മൊബൈല്‍ ഫോണ്‍ ആപ് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഒക്കെ ഉയര്‍ന്നിരുന്നെങ്കിലും അതിന്റെ ഒക്കെ പരിപൂര്‍ണത ചോദ്യം ചെയ്യപ്പെട്ടതാണ് വീണ്ടു വിചാരത്തിനു കാരണമായത്. ആന്റി വാക്സേര്‍സ് എന്ന നിസഹകരണ ഗ്രൂപ് തന്നെ രൂപപ്പെട്ടിരിക്കുന്നതും പരസ്യ പ്രതിഷേധം ഉയരുന്നതും വരും ദിവസങ്ങളില്‍ സര്‍ക്കാരിന് തലവേദനയായി മാറും.

അതിനിടെ വാക്‌സിന് എതിരെ എതിര്‍പ്പ് ഉയര്‍ന്നതോടെ ആരെയും നിര്‍ബന്ധിക്കരുതെന്നും വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയരാക്കരുതെന്നും ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പരാതി വളരെ വേഗത്തില്‍ വൈറല്‍ ആയിരിക്കുകയാണ്. ഇതിനകം രണ്ടേമുക്കാല്‍ ലക്ഷത്തില്‍ അധികം ആളുകള്‍ ഒപ്പുകള്‍ നല്‍കിയതോടെ അടുത്ത ആഴ്ച ഈ പരാതിയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കും. നിലവിലെ സാഹചര്യത്തില്‍ പരാതി തള്ളിപ്പോകാനാണ് സാധ്യത. പക്ഷെ ജനങ്ങളില്‍ വലിയ വിഭാഗം ആശങ്കയില്‍ ആണെന്നതിനു വ്യക്തമായ ഉദാഹരണമാണ് പരാതിക്കു ലഭിച്ച ജനസമ്മതി. പരാതിയില്‍ ഒപ്പിടുന്നവരുടെ എണ്ണം അടിക്കടി കൂടിക്കൊണ്ടിരിക്കുന്നത് സര്‍ക്കാരിന് സമ്മര്‍ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. വാക്‌സിന്‍ എടുക്കാത്തവരെ യാത്രകള്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും പബുകള്‍, റസ്റ്റോറന്റുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തടയും എന്നൊക്കെയുള്ള മുന്നറിയിപ്പുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ പരാതി രൂപപ്പെട്ടത്. ജനങ്ങളുടെ അടിസ്ഥാന അവകാശം നിക്ഷേധിക്കാന്‍ സര്‍ക്കാരിന് അര്‍ഹത ഇല്ലെന്നാണ് പരാതിക്കാരുടെ പക്ഷം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category