
കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന വന്യനീതി സ്വീകരിച്ച് ഇറാന് ഏതു നിമിഷവും തിരിച്ചടിച്ചേക്കും എന്ന ഭയം ഇസ്രയേലില്‍ അങ്കുരിച്ചു തുടങ്ങിയിരിക്കുന്നു. ഇറാന്റെ ആണവായുധത്തിന്റെ പിതാവെന്നു വരെ അറിയപ്പെട്ടിരുന്ന ശാസ്ത്രജ്ഞന്റെ കൊലപാതകത്തിനു പുറകേ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന ഭയത്തിലാണ് ഇസ്രയേലി ശാസ്ത്രജ്ഞര്‍. അവര്‍ക്ക് അത്തരത്തിലുള്ള ഒരു മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഷിമണ്‍ ലെരെസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രത്തിലെ വിദഗ്ദന്മാരോടും ഇവിടെ നിന്നും വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരോടും കരുതിയിരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെന്ന വിവരം ജറുസലേം പോസ്റ്റാണ് പുറത്തുവിട്ടത്.
ഇത്തരത്തില്‍, ഒരു ജീവനക്കാരന് കിട്ടിയ നിര്‍ദ്ദേശം ദിവസേന സഞ്ചരിക്കുന്ന വഴി മാറ്റിക്കൊണ്ടിരിക്കണമെന്നും അജ്ഞാതമായ പൊതിയോ മറ്റോ കാണാന്‍ ഇടയായാല്‍ അത് എടുക്കരുതെന്നുമാണ്. അതുപോലെ ശാസ്ത്രജ്ഞരുടെ സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിദ്ധ്യവുമിറാന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് ഇസ്രയെല്‍ സുരക്ഷാ വിഭാഗം രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നവംബര്‍ 27 ന് കൊലചെയ്യപ്പെട്ട മൊഹ്സീന് ഫക്രീസദേയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ മുന്‍കരുതലുകളൊക്കെ.
ഇറാന്റെ ഏറെ ബഹുമാനിക്കപ്പെടുന്ന ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ്സ് കോപ്സിലെ അംഗം കൂടിയായ ഫക്രീസദെ രാജ്യത്തിന്റെ ആണവ വികസന പദ്ധതികളില്‍ കാര്യമായ പങ്ക് വഹിച്ച വ്യക്തികൂടിയാണ്. ഇസ്രയേലാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ഇറാന് നേരത്തേ ആരോപിച്ചിരുന്നു. തങ്ങളുടെ രാജ്യത്തിന് പുറത്ത്, ഇത്തരത്തില്‍ തങ്ങള്‍ക്ക് ഭീഷണിയായേക്കാവുന്ന നിരവധി പേരെ വകവരുത്തിയ പാരമ്പര്യം ഇസ്രയേലിനുണ്ട്. എന്നാല്‍ അവര്‍ അതിന്റെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാറില്ല. ഫക്രീസദെയുടെ കാര്യത്തിലും ഇസ്രയേല്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.
2018-ല്‍ ഒരു പത്രസമ്മേളനത്തിനിടയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹു ഫക്രിസദെയുടെ പേര് പരാമര്‍ശിച്ചിരുന്നു. മാത്രമല്ല, ആ പേര് ഓര്‍ത്തുവയ്ക്കാന്‍ പത്രപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമാധാനകാലത്തെ ആവശ്യങ്ങള്‍ക്ക് മാത്രമായി ആണ് തങ്ങള്‍ ആണവോര്‍ജ്ജം വികസിപ്പിക്കുന്നതെന്ന് ഇറാന് അവകാശപ്പെടുമ്പോഴും, ആണവായുധ നിര്‍മ്മാണത്തില്‍ ഇറാന് ഉള്‍പ്പെട്ടിരിക്കുന്നു എന്ന ആരോപണം ഇസ്രയേല്‍ കാലാകാലങ്ങളായി ഉന്നയിക്കുന്നുണ്ട്.
അതേസമയം ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തികളില്‍ സൈനിക ശക്തി വര്‍ദ്ധിപ്പിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. രഹസ്യാന്വേഷണ വിഭാഗവും ഈ മേഖലയില്‍ സജീവമായി രംഗത്തുണ്ട്. ഇസ്രയേലുമായി നല്ല ബന്ധത്തിലല്ലാത്ത ലെബനോണ്, സിറിയ എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തിയിലാണ് സൈനിക ശക്തി വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഷിയ വിഭാഗക്കാര്‍ക്ക് മുന്‍കൈ ഉള്ള ഈ രാജ്യങ്ങള്‍ സ്വാഭാവികമായും ഇറാനുമായി നല്ല ബന്ധത്തിലാണ്.
ഇസ്രയേലി പൗരന്മാരോട് യു എ ഇ, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അതുപോലെ ലോകമാകമാനമുള്ള ഇസ്രയേലി എംബസികളുടെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടുത്തകാലത്താണ് യു എ ഇ, ബഹറിന്‍ എന്നീ അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇസ്രയേല്‍ കരാറില്‍ ഒപ്പിട്ടത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam