1 GBP = 99.40INR                       

BREAKING NEWS

കോവിഡ് നിയന്ത്രണം ലംഘിച്ചതിന് ഉത്തരകൊറിയയില്‍ വധശിക്ഷ നടപ്പാക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍; നിഷേധിച്ച് ഉത്തരകൊറിയ; പൗരനെതിരായ ശിക്ഷാ നടപടി ചൈന അതിര്‍ത്തിയില്‍ കള്ളക്കടത്ത് നടത്തിയതിനെന്ന് വിശദീകരണം; രോഗ പ്രതിരോധത്തിനും വധശിക്ഷ വിധിക്കുന്ന കിം ജോങ് ഉന്നിന്റെ ഭരണം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

പ്യോങ്യാങ്: ഉത്തരകൊറിയയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച പൗരനെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഉത്തരകൊറിയന്‍ പൗരനെ വധശിക്ഷയ്ക്ക് വിധേയമാക്കിയതുകൊറോണ ബാധിച്ചതിനാലെന്ന വാര്‍ത്ത കിങ് ജോങ് ഉന്‍ ഭരണകൂടം നിഷേധിച്ചു. ഉത്തരകൊറിയ - ചൈന അതിര്‍ത്തിയില്‍ കള്ളക്കടത്തില്‍ ഏര്‍പ്പെട്ടതിനാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് വിശദീകരണം. രാജ്യത്ത് ഇതുവരെ ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും രാജ്യത്ത് ശക്തമായ രോഗപ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഭരണകൂടം അവകാശപ്പെട്ടു.

ചൈനീസ് ബിസിനസ് പങ്കാളികളുമായി ചേര്‍ന്ന് കള്ളക്കടത്തിന് നേതൃത്വം നല്‍കിയിരുന്ന വ്യക്തിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അതിര്‍ത്തിയില്‍ സമാനമായ രീതിയില്‍ പ്രവര്‍ത്തക്കുന്നവര്‍ക്കുള്ള താക്കീതുകൂടിയാണ് നടപടിയെന്നും ഉന്നത ഉദ്യോഗ്സ്ഥന്‍ വ്യക്തമാക്കി. നിയമങ്ങള്‍ ലംഘിച്ച് വിദേശത്ത് നിന്ന് സാധനങ്ങള്‍ കൊണ്ടുവന്നതിന് രാജ്യ തലസ്ഥാനമായ പ്യോങ്യാങില്‍ ഒരു പ്രധാന ഉദ്യോഗസ്ഥനെ വധിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പരസ്യമായി വധശിക്ഷ നടപ്പാക്കി ജനങ്ങളില്‍ ഭീതി സൃഷ്ടിക്കാനും സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങാനുമാണ് ക്രൂരനടപടിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിട്ടും കൊറോണ വ്യാപനം ഏറിയതോടെ ചൈനയുമായുള്ള വ്യാപാര ബന്ധത്തില്‍ വിള്ളലുകള്‍ സംഭവിച്ചിരുന്നു.

രാജ്യത്ത് ആദ്യമായി കൊറോണ ബാധിച്ചയാളെ വെടിവച്ചു കൊന്നതായി നേരത്തെ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയില്‍ സന്ദര്‍ശനം നടത്തി തിരിച്ചു വന്നയാളിലാണു വൈറസ് ബാധ അന്ന് സ്ഥിരീകരിച്ചത്. കിം ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരമാണ് ഇയാളെ വെടിവച്ചു കൊന്നതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ജനങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഉത്തര കൊറിയ അവകാശപ്പെട്ടുവെങ്കിലും വൈറസ് ബാധ മറച്ചു വയ്ക്കുകയാണ് ഉത്തര കൊറിയ ചെയ്യുന്നതെന്നായിരുന്നു ലോകരാജ്യങ്ങളുടെ ആരോപണം.

രാജ്യാന്തര സംഘടനകള്‍ക്കു രാജ്യത്തെ രേഖകളോ വിവരങ്ങളോ പരിശോധിക്കാന്‍ അനുവാദമില്ലാത്തതും കൊറോണയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരാതിരിക്കാനുള്ള കാരണമാകാമെന്നു രാജ്യാന്തര സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തര കൊറിയയിലെ യഥാര്‍ഥ സ്ഥിതി ചൈനയേക്കാള്‍ മോശമാകാമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. പകര്‍ച്ചവ്യാധികളോടു പ്രതികരിക്കാനുള്ള കഴിവില്‍ ലോകത്ത് 195-ാം സ്ഥാനത്താണ് ഉത്തര കൊറിയ എന്നതും ആശങ്കയുയര്‍ത്തുന്നതാണ് 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category