
ചൈന നാടുകടത്തിയ ശതകോടീശ്വരന്റെ ബീജിങിലെ കെട്ടിടം ലേലത്തില്‍ വിറ്റുപോയത് 5400 കോടി രൂപയ്ക്ക്. അമേരിക്കയിലുള്ള ശതകോടീശ്വരനായ ഗു വെന്ഗോയിയുടെ ഉടമസ്ഥതയിലുള്ള ബീജിങ്ങിലെ പാംങ്ങു പ്ലാസയാണ് 734 മില്യന്‍ ഡോളറിന് (ഏകദേശം 5400 കോടി രൂപ) ഓണ്‍ലൈനില്‍ വിറ്റു പോയത്. 2008 ല്‍ ബീജിങ് ഒളിമ്പിക്സിനോട് അനുബന്ധിച്ച്് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ലേലത്തില്‍ പോയത്.
629 അടി ഉയരമുള്ള ഈ 'ഡ്രാഗണ്‍ ഇന്സ്പ്പയര്ഡ്' കെട്ടിടം 2016 ലാണ് ശതകോടീശ്വരന്‍ ഗു വെന്ഗോയില് നിന്നും ചൈനീസ് അധികൃതര്‍ പിടിച്ചെടുത്തത്. ഇ-കോമേഴ്സ് സ്ഥാപനമായ അലിബാബയിലാണ് കെട്ടിടം ലേലത്തില്‍ വെച്ചത്. ഈ ലേലം ഓണ്‍ലൈനില്‍ കാണാനായി മാത്രം 150,000 ആളുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബീജിങ്ങി ലെ തന്നെ ഒരു പ്രമുഖ പ്രോപ്പര്‍ട്ടി ഭീമനാണ് കെട്ടിടം ലേലത്തില്‍ വാങ്ങിയത്.
2014 മുതല്‍ ഗു വെന്‍ഗോയി അമേരിക്കയിലാണ് താമസം. ഇദ്ദേഹത്തിന്റെ വസ്തുവകകള്‍ ചൈന പിടിച്ചെടുത്തു ഫ്രീസ് ചെയ്തിരുന്നു. 1.5 മില്യന്‍ ചതുരശ്രയടിയുള്ള കെട്ടിടം നിലവില്‍ ഐടി കമ്പനിയായ ഐബിഎമ്മിന്റെ ഹെഡ് ഓഫീസാണ്. ഇത് കൂടാതെ സെവന് സ്റ്റാര്‍ ഹോട്ടലുകളും ഇതിലുണ്ട്. എന്തായാലും തന്റെ കെട്ടിടം വളരെ നഷ്ടത്തിലാണ് ലേലത്തില്‍ പോയത് എന്നാണ് ഉടമയായ ഗു വെന്‍ഗോയി തന്റെ യുട്യൂബ് വീഡിയോയിലൂടെ പറഞ്ഞത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam