1 GBP =98.70INR                       

BREAKING NEWS

കോവിഡിനെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചത് മൂന്ന് തവണ; നാലാം തവണ വിവാഹത്തിനൊരുങ്ങിയപ്പോള്‍ വധുവിന് കോവിഡ്: ഇനി പിന്നോട്ടില്ലെന്ന് വധുവും വരനും തീരുമാനിച്ചപ്പോള്‍ വിവാഹം നടന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ല്ല്യാണം തീരുമാനിച്ച ശേഷം വിവാഹം മാറ്റിവയ്ക്കുന്നത് തന്നെ പലര്‍ക്കും വലിയ സങ്കടമാണ്. എന്നാല്‍ മൂന്ന് തവണ വിവാഹം മാറ്റി വയ്ക്കേണ്ടി വന്നാലോ. കാലിഫോര്‍ണിയ സ്വദേശികളായ പാട്രിക് ഡെല്‍ഗാഡോയുടെയും ലൗറന്‍ ജിംനെസിന്റെയും വിവാഹം കോവിഡിനെ തുടര്‍ന്ന് മൂന്ന് തവണയാണ് മാറ്റിവെച്ചത്. എന്നാല്‍ നാലാം തവണ വിവാഹം അടിപൊളിയാക്കാനൊരുങ്ങിയപ്പോള്‍ കോവിഡ് വീണ്ടും വില്ലനായി. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞപ്പോഴാണ് വധുവിന് കോവിഡ് സ്ഥിരീകരിച്ചത്.

അതും വിവാഹത്തിന് മൂന്നു ദിവസം മുമ്പ്. വളരെ സങ്കടകരമായ നിമിഷമായിരുന്നു പാട്രിക്കിനും ജിംനെസിനും ഇത്. എന്നാല്‍ ഇനി കോവിഡ് അല്ല മറ്റെന്ത് പ്രതിസന്ധി വന്നാലും വിവാഹത്തില്‍ നിന്നും പിന്നോട്ടില്ല എന്ന് ഇരുവരും തീരുമാനിച്ചു. സുരക്ഷയുറപ്പാക്കി സാമൂഹിക അകലം പാലിച്ച് വിവാഹം നടത്തുകയും ചെയ്തു. വധു ക്വാറന്റൈനിലിരിക്കുന്ന വീട്ടിലെ ജനലിനരുകാണ് വിവാഹ വേദിയായത്.

വിവാഹവേഷം ധരിച്ച് വധു ജനാലയുടെ അടുത്തുവന്നു നിന്നപ്പോള്‍ വീടിന് പുറത്ത്, ജനാലയുടെ മുമ്പിലായി വരനും സംഘവും. കൈകള്‍ കോര്‍ത്തു പിടിക്കാനാവാത്തതിനാല്‍ അലങ്കരിച്ച റിബണിന്റെ അറ്റങ്ങള്‍ പിടിച്ച് ഇരുവരും നിന്നു. തുടര്‍ന്ന് ചടങ്ങുകള്‍ ഒരോന്നോയി പൂര്‍ത്തിയാക്കി പൂര്‍ത്തിയാക്കി. കോവിഡ് ഫലം വന്നപ്പോള്‍ താന്‍ വളരെയധികം വിഷമിച്ചതായും എന്നാല്‍ പാട്രിക്കിന്റെ പിന്തുണ കരുത്തായെന്നും ലൗറ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മൂന്നു തവണ വിവാഹം മാറ്റിവെച്ചിരുന്നു. അതിനാല്‍ ഇത്തവണ മുന്നോട്ടു പോകാമെന്നു തീരുമാനിക്കുകയായിരുന്നെന്ന് പാട്രിക് പ്രതികരിച്ചു. വ്യത്യസ്തമായ ഈ വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category