
ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ സമര രംഗത്തു നിന്നും പിന്നോട്ടില്ലെന്ന ഉറച്ചു നിലപാടിലാണ് കര്‍ഷകര്‍. ഇതോടെ കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലാണ്. എങ്ങനെയും സമരം പിന്‍വലിക്കാനുള്ള ശ്രമങ്ങളിലേക്ക് കടക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. കര്‍ഷകരുമായുള്ള മൂന്നാം ഘട്ട ചര്‍ച്ചയ്ക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി.
പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പങ്കെടുക്കുന്നുണ്ട്. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ വര്‍ദ്ധിച്ചുവരുന്നതിനിടയിലും വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നതിനിടയിലുമാണ് പ്രധാനമന്ത്രിയുമായുള്ള മന്ത്രിമാരുടെ കൂടിക്കാഴ്ച. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുള്ള ആയിരക്കണക്കിന് കര്‍ഷകരുള്ളത്. കേന്ദ്ര സര്‍ക്കാരുമായി നേരത്തെ രണ്ടു തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
ഇതിനിടെ ഇന്നത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നാല്‍ പാര്‍ലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണി കര്‍ഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം ദേശീയ പാത എട്ടില്‍ മാര്‍ച്ച് നടത്തുമെന്നും പ്രക്ഷോഭം ജന്തര്‍ മന്തറിലേക്ക് മാറ്റുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
ഇന്ന് രണ്ടു മണിക്കാണ് കര്‍ഷക നേതാക്കളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച. കര്‍ഷകര്‍ പോസിറ്റീവായി ചിന്തിക്കുകയും പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടച്ചു. സിംഘു, ഓചന്ദി, ലാംപുര്‍, പിയാവോ മാനിയാരി, മംഗേഷ് എന്നീ അതിര്‍ത്തികളും ദേശീയ പാത 44 ഉം അടച്ചുപൂട്ടിയതായി ഡല്‍ഹി ട്രാഫിക് പൊലീസ് അറിയിച്ചു.
കേന്ദ്രസര്‍ക്കാരുമായി എല്ലാ ദിവസവും ചര്‍ച്ച നടത്താന്‍ തങ്ങള്‍ക്കാവില്ലെന്നും കേന്ദ്രത്തിന്റെ കാര്‍ഷിക വിരുദ്ധ നിയമം റദ്ദാക്കുന്നതില്‍ കുറഞ്ഞൊരാവശ്യവും തങ്ങള്‍ക്ക് മുന്നോട്ടുവെക്കാനില്ലെന്നും കിസാന്‍ സംയുക്ത് മോര്‍ച്ച അധ്യക്ഷന്‍ രാംപാല്‍ സിങ് പഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എല്ലാ ദിവസവും ഇങ്ങനെ ചര്‍ച്ച വിളിക്കുന്നതില്‍ കാര്യമില്ല. നിയമം റദ്ദാക്കണം. അതില്‍ കുറഞ്ഞ ഒരാവശ്യവും ഞങ്ങള്‍ക്ക് മുന്നോട്ടുവെക്കാനില്ല. അത് അവര്‍ അംഗീകരിച്ചാല്‍ സമരം അവസാനിക്കും. അവര്‍ ഇപ്പോഴും ഭേദഗതിയെ കുറിച്ചാണ് സംസാരിക്കുന്നത്', അദ്ദേഹം പറഞ്ഞു.=
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam