1 GBP = 99.40INR                       

BREAKING NEWS

നാലമ്പലത്തിനകത്ത് ദര്‍ശനം വേണ്ടന്ന് പറഞ്ഞ മന്ത്രി പത്‌നിയേയും മരുമകളെയും നിര്‍ബന്ധിച്ച് കൂടെ കൂട്ടിയത് ഗുരുവായൂര്‍ ദേവസ്വത്തിലെ ഉന്നതന്‍; ഭാര്യ സഹോദരിക്ക് ദര്‍ശന സൗകര്യത്തിനായി കളിച്ച കള്ളക്കളിയോ? തലേദിവസം ഭാര്യാ സമേതം ദര്‍ശനം നടത്തിയ ഈ ഉന്നതന്‍ അന്നും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; വിവാദം ഹൈക്കോടതി വരെ എത്തിയതില്‍ മന്ത്രിക്കും അതൃപ്തി

Britishmalayali
kz´wteJI³

ഗുരുവായൂര്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മന്ത്രിപത്‌നിക്കും കൂട്ടര്‍ക്കും സുഖദര്‍ശനം ഒരുക്കിയത് ഗുരുവായൂര്‍ ദേവസ്വത്തിലെ ഉന്നതന്‍ നേരിട്ടെത്തി. നാലമ്പലത്തിലേക്ക് ഭക്തര്‍ക്കുള്ള ദര്‍ശന നിയന്ത്രണ നിയമങ്ങള്‍ മറികടന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പത്നി സുലേഖ സുരേന്ദ്രനും മരുമകള്‍ക്കും ദര്‍ശന സൗകര്യമൊരുക്കികൊടുത്തത്.

മന്ത്രി കുടുംബം വിലക്ക് ഉള്ളതു കൊണ്ട് തന്നെ നാലമ്പലത്തിനുള്ളിലേക്ക് കയറുന്നില്ലന്ന് ആദ്യം നിലപാടെടുത്തു. എന്നാല്‍ അവരെ നിര്‍ബന്ധിച്ച് നാലമ്പലത്തിനുള്ളില്‍ കൊണ്ടു പോയത് ദേവസ്വത്തിലെ ഉന്നവതന്‍ നേരിട്ടാണ്. ഭാര്യ സഹോദരിക്ക് നാലമ്പല ദര്‍ശനം ഉറപ്പു വരുത്താനാണ് മന്ത്രി കുടംബത്തോടൊപ്പം അവരെയും നാലമ്പലത്തിനുള്ളില്‍ കയറ്റിയത്.വി ഐ പി അല്ലാത്തതിനാല്‍ ഭാര്യ സഹോദരി ക്ഷേത്രത്തിനുള്ളില്‍ കയറിയാലുള്ള വിവാദം പേടിച്ചാണ് മന്ത്രി കുടുബത്തോടെപ്പം ഭാര്യ സഹോദരിക്കും ദേവസ്വം ഉന്നതന്‍ നാലമ്പല ദര്‍ശനത്തിന് സൗകര്യം ഒരുക്കിയത്.

നവംബര്‍ 25 ന് പുലര്‍ച്ചെ മൂന്നു മണിക്ക് ശേഷമാണ് മന്ത്രിപത്നിയും മരുമകളും നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. പുറത്തുനിന്നുള്ള ഒരു ഭക്തനും ക്ഷേത്രത്തിനകത്തില്ലാത്ത സമയത്താണ് മന്ത്രിപത്നിയും മരുമകളും ദര്‍ശനം നടത്തിയത്. ഒരുമണിക്കൂറിലധികം സോപാനപ്പടിക്കരികിലും, വാതില്‍മാടത്തിലുമായി ചിലവഴിച്ച മന്ത്രിപത്നിയും മരുമകളും അഭിഷേകവും മലര്‍ നിവേദ്യവും കഴിഞ്ഞ്, പുറത്ത് ദ്വാദശിപ്പണം സമര്‍പ്പിച്ചാണ് മടങ്ങിയത്.

നവംബര്‍ 24ന് വൈകീട്ട് ഗുരുവായൂരിലെത്തി ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ താമസിച്ച ഇവര്‍ ഏകാദശി ദിവസമായ നവംബര്‍ 25ന് ബുധനാഴ്ച്ച രണ്ടുനേരവും നാലമ്പലത്തിനകത്തുകയറി ദര്‍ശനം നടത്തി.കീഴ്ശാന്തിക്കാര്‍ക്കും, പ്രവര്‍ത്തിക്കാര്‍ക്കും, കഴകക്കാര്‍ക്കും പോലും ഡ്യൂട്ടിയില്ലാത്ത സമയത്ത് നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ലെന്നിരിക്കെയാണ് മന്ത്രിപത്നിക്കും മരുമകള്‍ക്കും പ്രത്യേക പരിഗണന നല്‍കി നാലാമ്പലത്തില്‍ കയറ്റിയത്. സംഭവം വിവാദമാകുകയും ഹര്‍ജി ഹൈക്കോടതി വരെ എത്തുകയും ചെയ്തതില്‍ ദേവസ്വം മന്ത്രിക്ക് അതൃപ്തി ഉണ്ട്. മന്ത്രിയുടെ നീരസം മന്ത്രി ഓഫീസില്‍ നിന്നു തന്നെ ഗുരുവായൂര്‍ ദേവസ്വത്തിലെ ഉന്നതനെ വിളിച്ചറിയിച്ചു വെന്നാണ് വിവരം.

മനഃപൂര്‍വ്വം വിവാദം ഉണ്ടാക്കാന്‍ മന്ത്രി കുടംബത്തെ നാലമ്പലത്തില്‍ നിര്‍ബന്ധിച്ച് കയറ്റിയതാണോ എന്ന സംശയവും മന്ത്രി ബന്ധുക്കള്‍ക്കുണ്ട്. ബിജെപി. സംസ്ഥാന സെക്രട്ടറി എ.നാഗേഷാണ് മന്ത്രി കുടംബത്തിനെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാലമ്പലത്തിനുള്ളില്‍ ഭക്തര്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നപ്പോഴാണ് മന്ത്രി കുടംബത്തെ കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രവേശിപ്പിച്ചതെന്നാണ് ഹര്‍ജിക്കാരന്റെ പരാതി.

കോവിഡ് ചട്ടം ലംഘിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നാഗേഷ് ഹര്‍ജി നല്‍കിയത്. രണ്ടാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യം. അതേ സമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിലവില്‍ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. നാലമ്പത്തിലനകത്ത് ദര്‍ശനത്തിന് ഭക്തര്‍ക്ക് അനുമതിയുണ്ട്. അതേസമയം, സോപാനത്തിനു സമീപം വരെ ഭക്തര്‍ക്കു പോകാനുള്ള അനുമതിയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category