1 GBP = 99.40INR                       

BREAKING NEWS

ചെറിയ അളവില്‍ വേണ്ടെന്നും പത്ത് കിലോയെങ്കിലും നയതന്ത്ര ബാഗേജിലൂടെ കടത്തണമെന്നും നിര്‍ദ്ദേശിച്ചത് സ്വപ്ന; വലിയ അളവില്‍ കടത്താന്‍ സഹായിച്ചത് ദാവൂദ് അല്‍ അറബി; ഇയാള്‍ ഗള്‍ഫില്‍ വന്‍ വ്യവസായ ശൃംഖലകളുള്ള മലയാളി വ്യവസായിയോ? സ്വപ്നയുടെ മൊഴിയില്‍ പ്രവാസി ക്ഷേമത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയിലെ ഉന്നതന്‍ കുടുങ്ങും

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്തിന് പിന്നില്‍ യു.എ.ഇ. പൗരനായ വ്യവസായി ദാവൂദ് അല്‍ അറബിയെന്ന് കെ.ടി. റമീസിന്റെ മൊഴി ഏറെ ചര്‍ച്ചയായിരുന്നു. 12 തവണ യു.എ.ഇയില്‍നിന്ന് സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഫൈസല്‍ ഫരീദിനെ തനിക്ക് പരിചയമില്ലെന്നും റമീസിന്റെ മൊഴിയില്‍ പറയുന്നു. ദാവൂദ് അല്‍ അറബി മലയാളിയാണെന്നും റമീസ് മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയിലെ അന്വേഷണം പുതിയ തലത്തിലേക്ക് എത്തുകയാണ്. കോടതി തന്നെ വമ്പന്‍സ്രാവുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ സാഹചര്യത്തിലാണ് ഇത്. സ്വപ്നാ സുരേഷും സരിത്തും കസ്റ്റംസിന് കൊടുത്ത മൊഴിയിലും ഒരു പ്രവാസി വ്യവസായി കടന്നു കൂടിയിട്ടുണ്ടെന്നാണ് സൂചനകള്‍. ഇതോടെ നയതന്ത്ര ബാഗിലെ സ്വര്‍ണ്ണ കടത്ത് ചര്‍ച്ചകള്‍ പുതിയ തലത്തിലെത്തുകയാണ്.

സ്വപ്ന വെളിപ്പെടുത്തിയവരുടെ പട്ടികയില്‍ മൂന്ന് മന്ത്രിമാരും കുടുംബാംഗങ്ങളും ഭരണഘടനാപദവിയുള്ള ഉന്നതനുമുണ്ടെന്ന് സൂചന കേരള കൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥന്‍, പൊലീസിലെ ഉന്നതന്‍, മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവ്, ഒരു പ്രമുഖ നടന്‍, പ്രവാസി ക്ഷേമത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയുടെ ഉന്നതന്‍, ഒരു ചാനലിന്റെ യു.എ.ഇയിലെ നടത്തിപ്പുകാര്‍ എന്നിവരുടെ പേരുകളുണ്ടെന്നാണ് വിവരമെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വമ്പന്‍ സ്രാവുകളില്‍ കസ്റ്റംസ് കടുത്ത നടപടികള്‍ എടുക്കുമെന്നാണ് വ്യക്തമാകുന്നത്. ഭരണ പദവിയുള്ള നേതാവ് സംശയ നിഴലിലാണെന്ന് മാസങ്ങള്‍ക്ക് മുമ്പേ മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെത്തിയതോടെ എല്ലാം ഡല്‍ഹിയും വീക്ഷിക്കുന്നുണ്ട്.

ഇതില്‍ പ്രവാസി ക്ഷേമത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയുടെ ഉന്നതന്‍ ആരെന്ന ചര്‍ച്ചകളാണ് വിവാദത്തിന് പുതിയ തലം നല്‍കുന്നത്. രാഷ്ട്രീയക്കാരും പ്രവാസി വ്യവസായികളും മാത്രമാണ് പ്രവാസി ക്ഷേമത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയുടെ ഉന്നതരായുള്ളത്. അതുകൊണ്ടാണ് ചര്‍ച്ച പുതിയ തലത്തിലേക്ക് എത്തുന്നത്. യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണം കടത്ത് കേസില്‍ അന്വേഷണം മുന്നോട്ടു നീങ്ങവേ തെളിയുന്നത് ഉന്നത രാഷ്ട്രീയ-രാഷ്ട്രീയ ബിസിനസ് ബന്ധങ്ങള്‍ തന്നെയാണ്. ഉന്നതരെ കേന്ദ്രമാക്കി തന്നെ വേണം ഇനിയുള്ള അന്വേഷണം എന്ന് തന്നെയാണ് അന്വേഷണ ഏജന്‍സികളെ കുഴയ്ക്കുന്നത്. മുപ്പത് കിലോ സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്‌സല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ച വിവരം അറിഞ്ഞപ്പോള്‍ അത് വിട്ടു നല്‍കാന്‍ ബന്ധപ്പെട്ടത് പ്രമുഖ പ്രവാസി വ്യവസായിയാണ്. സ്വപ്നയുടെ മൊഴിയിലുള്ളത് ഈ പ്രവാസി വ്യവസായിയുടെ പേരാണ്. യുഎഇ കോണ്‍സുലെറ്റിന്റെ പേരില്‍ വന്ന ബാഗ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോള്‍ അത് വിട്ടു നല്‍കണം എന്നാണ് പ്രവാസി വ്യവസായി ആവശ്യപ്പെട്ടത്. ഈ ഇടപെടല്‍ പറഞ്ഞത് കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസാണെന്നാണു സ്വപ്ന കൂട്ടുപ്രതികളെ അറിയിച്ചത്.

അറ്റാഷെയോട് ഈ കാര്യം പറഞ്ഞത് കോണ്‍സല്‍ ജനറലാണ്. പേടിക്കേണ്ട കാര്യമില്ല. പ്രവാസി വ്യവസായി ഇടപെട്ടിട്ടുണ്ട്. കസ്റ്റംസ് ബാഗ് പിടിച്ചു വെക്കില്ല. അവര്‍ അത് വിട്ടുകൊടുത്തില്ലെങ്കില്‍ യുഎഇയിലേക്ക് തിരികെ അയക്കും എന്നാണ് കോണ്‍സല്‍ ജനറല്‍ പറഞ്ഞത് എന്നാണ് സ്വപ്ന പറഞ്ഞതായുള്ള മൊഴിയില്‍ ഉള്ളത്. കേന്ദ്രസര്‍ക്കാരിനു കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ അനുബന്ധമായി ചേര്‍ത്ത സ്വപ്നയുടെ മൊഴിയിലാണ് ഈ പരാമര്‍ശമുള്ളത്. ഇതോടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉന്നത ബന്ധങ്ങള്‍ മറ നീക്കുകയാണ്. കേസില്‍ പ്രവാസി വ്യവസായിയും അന്വേഷണത്തിന്റെ നിഴലിലായി. ഈ വ്യവസായി യൂസഫലി അല്ലെന്ന വ്യക്തമായ സൂചന മറുനാടന്‍ ലഭിച്ചു. ഈ ഉന്നതനെ കുറിച്ച് ആദ്യം വാര്‍ത്ത നല്‍കിയത് മലയാള മനോരമയായിരുന്നു. മലയാള മനോരമ ഇതു സംബന്ധിച്ച് വാര്‍ത്ത കൊടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാണ് മുതലാളി എന്ന തരത്തില്‍ വലിയ ചര്‍ച്ച നടന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അത് യൂസഫലി അല്ലെന്ന് മറുനാടന് വ്യക്തമായ വിവരം കിട്ടുന്നത്.

ഈ ചര്‍ച്ചയാണ് ഇപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമാകുന്നത്. സ്വപ്നയുടെ മൊഴിയില്‍ നിന്നുള്ള വിവരങ്ങളും സ്വപ്നയുടെ ഫോണില്‍ നിന്നു തിരിച്ചെടുത്ത ചില വാട്‌സാപ് സന്ദേശങ്ങളും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്. കസ്റ്റംസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ മറ്റു ചില വിവരങ്ങളും ലഭിച്ചിട്ടുണ്ട്. കേസിന്റെ ഗതി തന്നെ മാറ്റുന്നതാകും ഇനിയുള്ള ഇടപെടലുകള്‍. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവരുടെ രഹസ്യമൊഴികളിലെ വെളിപ്പെടുത്തലുകള്‍ അവരുടെ ജീവനുപോലും ഭീഷണിയുണ്ടാക്കുന്നതാണെന്നു കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖരെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.

ഈ വിഷയത്തില്‍ റിബന്‍സ് നല്‍കിയ മൊഴിയും നിര്‍ണ്ണായകമാണ്. കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് എന്നയാളുടെ പേരിലാണ് ആദ്യം സ്വര്‍ണം കടത്തിയിരുന്നത്. ബാവ, ഷാഫി എന്നിവര്‍ക്ക് വേണ്ടി നാല് തവണയാണ് മുഹമ്മദിന്റെ പേരില്‍ സ്വര്‍ണം കടത്തിയത്. വാട്ടര്‍ പ്യൂരിഫെയറില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം എത്തിച്ചത്. എന്നാല്‍ അഞ്ചാം തവണ കാര്‍ഗോ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതോടെ കാര്‍ഗോ തിരിച്ചയച്ചെന്നും ആറാം തവണ മുതലാണ് ദാവൂദ് അല്‍ അറബിയുടെ പേരില്‍ സ്വര്‍ണം കടത്താന്‍ തുടങ്ങിയതെന്നും റമീസിന്റെ മൊഴിയിലുണ്ട്. ദാവൂദ് അല്‍ അറബി സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ഷാഫിയുടെ അടുത്ത ആളാണ്. ദാവൂദും റബിന്‍സും ചേര്‍ന്നാണ് യു.എ.ഇയില്‍നിന്ന് സ്വര്‍ണമടങ്ങിയ കാര്‍ഗോ അയച്ചിരുന്നത്. ഫൈസല്‍ ഫരീദിനെ തനിക്ക് പരിചയമില്ലെന്നും കൂട്ടുപ്രതിയായ ജലാലിന്റെ സുഹൃത്താണ് ഫൈസല്‍ ഫരീദെന്നും റമീസ് കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയ്ക്കു നല്‍കിയ മൊഴിയിലാണു ദാവൂദ് എന്ന പേര് റമീസ് പരാമര്‍ശിക്കുന്നത്. ഇത് യഥാര്‍ത്ഥ പേരാണോ മറ്റാരെയെങ്കിലും സൂചിപ്പിക്കുന്ന പേരാണോ എന്നു അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതിനിടെയാണ് സ്വപ്നയും സരിത്തും ഈ വിഷയത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് സൂചന. റമീസിന്റെ മൊഴിയില്‍ പറയുന്ന യുഎഇ പൗരന്‍ 'ദാവൂദ് അല്‍ അറബി' ഒരു സാങ്കല്‍പ്പിക നാമം മാത്രമെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജന്‍സികള്‍ മുന്നോട്ട് പോയത്. ദാവൂദ് എന്ന അന്താരാഷ്ട്ര ഡോണിന്റെ പേരും അറബി എന്ന പേരും ചേര്‍ത്ത് നല്‍കിയ പേരാണ് 'ദാവൂദ് അല്‍ അറബി' എന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സ്വപ്നയെ വിശദമായി ചോദ്യം ചെയ്തത്.

'ദാവൂദ് അല്‍ അറബി' എന്നതുകൊല്ലത്തെ പ്രവാസി വ്യവസായിയാണോ എന്ന സംശയവും അന്വേഷണ ഏജന്‍സികള്‍ വച്ചു പുലര്‍ത്തിയിരുന്നു. അതോ ഇത് ഒരു കോഡ് മാത്രമാണോ വേറെ വ്യക്തി ഇതിനു പിന്നിലുണ്ടോ എന്നും അന്വേഷിച്ചു. സിപിഎമ്മിനോട് വളരെയധികം അടുപ്പം പുലര്‍ത്തുന്ന പ്രവാസി വ്യവസായി സ്വര്‍ണം വിട്ടുകിട്ടാന്‍ ഇടപെട്ടു എന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടില്‍ തങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഇന്‍ഫ്‌ളുവെന്‍ഷ്വല്‍ പേര്‍സണ്‍ തന്നെയാണ് ഈ അറബി എന്ന സംശയമാണ് സജീവമാകുന്നത്.

വടക്കന്‍ മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഭരണ ശാലയുമായി പ്രവാസി വ്യവസായിക്ക് ഉള്ള ബന്ധവും ഈ ആഭരണ ശാലയുടെ ഷെയറുകള്‍ വ്യവസായി വാങ്ങിയ കാര്യവും അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെയാണ് ബന്ധം തെളിഞ്ഞു വരുമ്പോള്‍ വ്യവസായിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യണോ എന്ന ആലോചന പുരോഗമിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category