1 GBP =99.20INR                       

BREAKING NEWS

52 വയസ്സുള്ള കുമാരി ജോലി നോക്കിയിരുന്നത് ഫ്ളാറ്റ് അസോസിയേഷന്‍ സെക്രട്ടറി ഇംതിയാസിന്റെ വീട്ടില്‍; സേലം സ്വദേശിനിയായ ഇവര്‍ നാട്ടില്‍പോയി തിരികെ വന്നത് പത്ത് ദിവസം മുമ്പ്; അപകടം ഉണ്ടായത് സാരികള്‍ കെട്ടിത്തൂക്കി ഊര്‍ന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കൂമ്പോള്‍; മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലെ ജോലിക്കാരി വീണു പരിക്കേറ്റതില്‍ അടിമുടി ദുരൂഹത

Britishmalayali
kz´wteJI³

കൊച്ചി: മറൈന്‍ ഡ്രൈവിനടുത്തുള്ള ഫ്ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണു പരിക്കേറ്റ സംഭവത്തില്‍ അടിമുടി ദുരൂഹതകള്‍. ആറാം നിലയിലെ ഫ്ളാറ്റില്‍ നിന്നും സാരികള്‍ കൂട്ടിക്കെട്ടി താഴേക്കിറങ്ങി രക്ഷപെടാന്‍ ശ്രമിക്കുന്നതിടെയാണ് ഇവര്‍ വീണതും പരിക്കേറ്റതും. ഇങ്ങനെ സാരിയില്‍ കെട്ടിത്തൂങ്ങി പുറത്തിറങ്ങാന്‍ ഇടയാക്കിയ സംഭവം എന്താണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവത്തിലെ ദുരൂഹത നീക്കാന്‍വേണ്ടി വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. ഹൊറൈസണ്‍ എന്ന ഫ്ളാറ്റില്‍ നിന്ന് വീണാണ് വേലക്കാരിക്ക് പരിക്കേറ്റത്.

അമ്പത്തിരണ്ട് വയസ്സുള്ള തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി എന്ന സ്ത്രീയാണ് ഫ്ളാറ്റില്‍ നിന്ന് വീണ് പരിക്കേറ്റ നിലയില്‍ ആശുപത്രിയിലുള്ളത്. ഫ്ളാറ്റുടമയെ ചോദ്യം ചെയ്യുകയാണ് പൊലീസ്. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെങ്കിലും പരിക്ക് ഗുരുതരമാണെന്ന് കണ്ട് ലേക്ക് ഷോറിലേക്ക് മാറ്റിയിരിക്കുകയാണ്. മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസണ്‍ എന്ന ഫ്ളാറ്റിലാണ് സംഭവമുണ്ടായത്. നാട്ടില്‍ പോയി വന്നിട്ട് പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്.

വീട്ടുജോലിക്കാരി ഫ്ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് അബദ്ധത്തില്‍ വീണതല്ലെന്നും സാരികള്‍ കെട്ടിത്തൂക്കി ഊര്‍ന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കൂമ്പോഴാണ് അപകടമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. ഫ്ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ അപകടത്തില്‍ പെട്ടതായിരിക്കാമെന്ന് കരുതുന്നതായി എറണാകുളം നോര്‍ത്ത് എസിപി ലാല്‍ജി പറഞ്ഞു.

ഫ്ളാറ്റുടമ ഇംതിയാസ് അഹമ്മദ്, ഫ്ളാറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.  ഇന്നു രാവിലെ ഇവര്‍ കിടന്നുറങ്ങിയിരുന്ന മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ആളെ കണ്ടില്ലെന്നും പിന്നീട് താഴെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഇംതിയാസ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ളാറ്റുടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവര്‍ പത്ത് ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ചാടുന്ന സമയത്ത് ഇവര്‍ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതുകൊണ്ടുതന്നെ, ആത്മഹത്യാശ്രമമോ അബദ്ധത്തില്‍ വീണതോ അല്ലെന്നാണ് പൊലീസിന്റെ നിഗമനം. ഫ്ളാറ്റിലെ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാനും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുമാണ് പൊലീസ് ഒരുങ്ങുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category