1 GBP = 101.50 INR                       

BREAKING NEWS

തിരുപ്പിറവിയുടെ സുവിശേഷവുമായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 12ന്. ഫാ. നടുവത്താനിയിലും ഫാ.സാജു ഇലഞ്ഞിയിലും ശുശ്രൂഷകള്‍ നയിക്കും

Britishmalayali
ബാബു ജോസഫ്‌

ണ്ണി ഈശോയുടെ തിരുപ്പിറവിയെ മുന്‍നിര്‍ത്തിയുള്ള സുവിശേഷവും സന്ദേശവുമേകിക്കൊണ്ട് സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡിസംബര്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 12 ന് നടക്കും. അനുഗ്രഹീത വചന പ്രഘോഷകനായ സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും പ്രശസ്ത ധ്യാനഗുരുവും വിടുതല്‍ ശുശ്രൂഷകനുമായ ഫാ. സാജു ഇലഞ്ഞിയിലും പങ്കുചേരും.

ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോന്‍ യുകെയുടെ സ്ഥാപകന്‍ റവ. ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന കണ്‍വെന്‍ഷന്‍ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക. കുട്ടികള്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വെന്‍ഷനില്‍ റവ. ഫാ. ബെനഡിക്ടോ ഡിയോടീലിയോയും ഇത്തവണ വചന വേദിയിലെത്തും.  .യുകെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍.12 മുതല്‍ 2 വരെ കുട്ടികള്‍ക്കും 2 മണിമുതല്‍ 4 വരെ ഇംഗ്ലീഷിലും കണ്‍വെന്‍ഷന്‍ നടക്കും. WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന, വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സണ്‍ +44 7506 810177
അനീഷ് 07760 254700
ബിജുമോന്‍ മാത്യു 07515 368239

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category